Breaking News
Home / Latest News / രാഹുലിന്റെ സ്നേഹക്കിറ്റുകൾ നിലമ്പൂരിലെത്തി; സഹായമെത്തുന്നത് എണ്ണായിരം വീടുകളില്‍

രാഹുലിന്റെ സ്നേഹക്കിറ്റുകൾ നിലമ്പൂരിലെത്തി; സഹായമെത്തുന്നത് എണ്ണായിരം വീടുകളില്‍

നിലമ്പൂര്‍ താലൂക്കിലെ പ്രളയബാധിത മേഖലകളില്‍ വിതരണം ചെയ്യാന്‍ രാഹുല്‍ഗാന്ധിയുടെ വക കിറ്റുകളെത്തി. വയനാട് ജില്ലയിലെ പ്രളയാനന്തര സഹായത്തിന് പിന്നാലെയാണ് സ്ഥലം എം.പി കൂടിയായ രാഹുല്‍ ഗാന്ധി നിലമ്പൂരിലേക്കും സഹായ ഹസ്തം നീട്ടുന്നത്.


നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലേക്കായി 40 ടണ്‍ അരിയാണ് വിതരണത്തിനെത്തിച്ചത്. ഒാരോ കുടുംബത്തിനും അഞ്ചു കിലോ അരി, പലചരക്കുസാധനങ്ങള്‍, പുതപ്പ്, ടീഷര്‍ട്ട്, സാരി, ചെരുപ്പ് തുടങ്ങിയ സാധനങ്ങളെല്ലാം കിറ്റിലുണ്ടാവും. എണ്ണായിരം വീടുകളിലാണ് രാഹുല്‍ ഗാന്ധിയുടെ കിറ്റുകളെത്തുക.

ഒാരോ വീട്ടിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ നേരിട്ട് കിറ്റുകളെത്തിക്കും. പ്രളയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തമേഖലയിലും ക്യാംപുകളിലും നേരിട്ടെത്തിയിരുന്നു

About Intensive Promo

Leave a Reply

Your email address will not be published.