Breaking News
Home / Latest News / കുറച്ചു സമയത്തിനകം വാതിലില്‍ ആരോ തട്ടി ദുരനുഭവം നേരിട്ട സ്വവര്‍ഗ പങ്കാളികള്‍ പറയുന്നു

കുറച്ചു സമയത്തിനകം വാതിലില്‍ ആരോ തട്ടി ദുരനുഭവം നേരിട്ട സ്വവര്‍ഗ പങ്കാളികള്‍ പറയുന്നു

പെരുമാറ്റം മോശമെന്ന് ആരോപിച്ച് സ്വവർഗ പങ്കാളികളെ ഹോട്ടലിൽ നിന്ന് പുറത്താക്കി. ജൂലൈ 28-ാം തിയതി ചെന്നൈയിലായിരുന്നു സംഭവം. രസിക ഗോപാലകൃഷ്ണൻ ശിവാങ്കി സിങ് എന്ന രണ്ട് പെൺകുട്ടികളെയാണ് മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണത്താൽ ഹോട്ടലിൽ നിന്ന് പുറത്താക്കിയത്.

ഇരുവരും ചേർന്ന് ചെന്നൈയിലെ ഒരു ബാറിലെത്തുകയും ഡാൻസ് ചെയ്യുകയുമായിരുന്നു. ഡാൻസ് ചെയ്യുന്ന സമയം തങ്ങളെ നാലഞ്ചു പുരുഷന്മാർ ചേർന്ന് സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു എന്ന് ഇരുവരും പറയുന്നു. ഇത് തങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കി. ഒരേ ലിംഗത്തിൽ പെട്ട രണ്ടുപേർ ഒരുമിച്ച് നൃത്തം ചെയ്യുന്നതിൽ ഇവർ എന്തിന് ഇത്രയും അസ്വസ്ഥതപ്പെടുന്നതെന്ന് ഇവരുവരും ചോദിക്കുന്നു.

നൃത്തത്തിനുശേഷം രണ്ടുപേരും വാഷ്റൂമിലേയ്ക്ക് പോയി. എന്നാൽ അൽപ്പസമയത്തിനു ശേഷം വാതിലിൽ ആരോ തട്ടിവിളിക്കുന്നത് കേട്ട് വാതിൽ തുറന്ന ശിവാങ്കിയും രസികയും കണ്ടത് നാല് പുരുഷ ജീവനക്കാരേയും ഒരു സ്ത്രീ ജീവനക്കാരിയേയുമാണ്. ശിവാങ്കിയും രസികയും വാഷ്റൂമിൽ മറ്റെന്തോ ചെയ്യുകയാണെന്ന് ഹോട്ടലിലെ മറ്റ് അതിഥികൾ പറഞ്ഞു എന്നും അതു പരിേശാധിക്കാൻ എത്തിയതാണ് തങ്ങളെന്നും ജീവനക്കാർ ഇരുവരേയും അറിയിച്ചു. എന്നാൽ തങ്ങൾ ഇരുവരും അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന് ഇവർ ഫെയ്​സ്ബുക്കിൽ കുറിക്കുന്നു.

ഇരുവരുടെയും പെരുമാറ്റം മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ പുറത്തുപോകണമെന്നും ഹോട്ടൽ മാനേജർ ഇരുവരോടും ആവശ്യപ്പെട്ടു. അതിഥികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിൽ സ്റ്റേജിൽ കയറി ചുംബിക്കുകയും ലൈംഗീക ചേഷ്ടകൾ കാണിക്കുകയും ചെയ്തു എന്നാണ് ഹോട്ടൽ മാനേജർ പറഞ്ഞത്. ഇതു സംബന്ധിച്ച് ദൃശ്യങ്ങൾ തങ്ങളുടെ കൈവശം ഉണ്ടെന്നും മാനേജർ ഇരുവരുരോടും പറഞ്ഞു.

ഇതു സംബന്ധിച്ച ദൃശ്യങ്ങൾ കാണിക്കാൻ ഇരുവരും മാനേജരോട് ആവശ്യപ്പെട്ടു എങ്കിലും അതിന്റെ ആവശ്യം ഇല്ലെന്നും നിങ്ങൾ പുറത്തുപോകണമെന്നും ഇയാൾ പറഞ്ഞതായി ശിവാനി ഫെയ്​സ്ബുക്കിൽ കുറിക്കുന്നു. ഡാൻസ് ഫ്ലോറിൽ ആളുകൾ അടുത്തു പെരുമാറുന്നത് സ്വഭാവിമാണെന്ന് ഇരുവരും വ്യക്തമാക്കുന്നു. എന്നാൽ ഹോട്ടലിൽ മോശമായി പെരുമാറുന്നവർക്കെതിരെ നടപടി സ്വീകരിക്കു എന്നത് സ്വഭാവികമായ കാര്യമാണെന്ന് ഹോട്ടൽ മാനേജർ സംഭവത്തെക്കുറിച്ച് വാർത്ത് ഏജൻസിയോടു പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.