Breaking News
Home / Latest News / മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ല; ഹോട്ടലിന് മുന്നില്‍ ബോര്‍ഡ് വച്ച് ഉടമ; കയ്യടിയുമായി സോഷ്യൽ മീഡിയ

മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ല; ഹോട്ടലിന് മുന്നില്‍ ബോര്‍ഡ് വച്ച് ഉടമ; കയ്യടിയുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ക്യാന്‍സല്‍ ചെയ്ത സംഭവത്തിന് പിന്നാലെ. മതം നോക്കുന്നവര്‍ക്ക് ഭക്ഷണമില്ല എന്ന ബോര്‍ഡ് സ്ഥാപിച്ച് ഹോട്ടല്‍ ഉടമ. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം

ആം ആദ്മി പ്രവര്‍ത്തകനാണ് ഹോട്ടലിന്റെ ഉടമ. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ ഭക്ഷണം ജാതിമതങ്ങള്‍ക്ക് അതീതമാണെന്ന് അരുണ്‍മൊഴി ഫെയ്സ്ബുക്കില്‍ കുറിച്ചു. അരുണ്‍ മൊഴി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ബോര്‍ഡുള്ളത്. ‘മതം നോക്കുന്നവര്‍ക്ക് ശാപ്പാടില്ല” എന്നാണ് ബോര്‍ഡ്. നഗരത്തില്‍ ഹോട്ടലിന് മൂന്ന് ശാഖകളുണ്ട്.

അമിത് ശുക്ലയെന്ന യുവാവാണ് അഹിന്ദുവായ ആള്‍ ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നാലെ ഭക്ഷണം ക്യാന്‍സല്‍ ചെയ്തത്. മധ്യപ്രദേശില്‍ നടന്ന സംഭവത്തിന് പിന്നാലെ ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെ ഒരു മതമാണെന്നും സൊമാറ്റോ വ്യക്തമാക്കി. ഇത്തരം കാരണങ്ങള്‍ കൊണ്ട് നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് ആശങ്കകളില്ലെന്നും സൊമാറ്റോ അറിയിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.