Breaking News
Home / Latest News / ഇവിടെനിന്ന് എന്തു ഭക്ഷണവും എത്ര വേണമെങ്കിലും ഇവര്‍ക്ക് കഴിക്കാം

ഇവിടെനിന്ന് എന്തു ഭക്ഷണവും എത്ര വേണമെങ്കിലും ഇവര്‍ക്ക് കഴിക്കാം

75 വയസ്സു കഴിഞ്ഞവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ഒരു ഹോട്ടലുണ്ട് കോഴിക്കോട്ട്. കുറ്റ്യാടി കോതോട് പ്രവര്‍ത്തിക്കുന്ന കണ്ടത്തില്‍ എന്ന ഹോട്ടലിലാണ് എഴുപത്തഞ്ചു വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നത്.

ഇവിടെനിന്ന് എന്തു ഭക്ഷണവും എത്ര വേണമെങ്കിലും ഇവര്‍ക്ക് കഴിക്കാം. തോട്ടയ്ക്കാട് ബാബുവാണ് ഈ കടയുടെ ഉടമ. ഇനി ഭക്ഷണം കഴിച്ചവര്‍ പണം നല്‍കാന്‍ മുതിര്‍ന്നാല്‍ ബാബു അത് വാങ്ങാറുമില്ല.

75 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നു എന്നൊരു ബോര്‍ഡും ഹോട്ടലിനു മുന്നില്‍ വെച്ചിട്ടുണ്ട്.

പണം വാങ്ങാത്തതിന് ബാബുവിന് കാരണവുമുണ്ട്. അതിങ്ങനെ: കുറേ പ്രായമായ ആളുകള്‍ ഈ പ്രദേശത്തുണ്ട്. അവര്‍ രാവിലെയും വൈകിട്ടുമൊക്കെ അങ്ങാടിയിലേക്ക് വരാറുണ്ട്. കയ്യില്‍ പണമില്ലാത്തതു കൊണ്ട് അവര്‍ക്ക് ചായ കുടിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. പാലിയേറ്റീവിന്റെ ഒരു ലക്ഷ്യം കൂടി മനസ്സിലുണ്ട്- ബാബു പറയുന്നു.

അഞ്ചുവര്‍ഷം മുമ്പാണ് ബാബു ഹോട്ടല്‍ ആരംഭിക്കുന്നത്. അന്നു മുതല്‍ പ്രായമായവരോട് ഭക്ഷണത്തിന് പണം വാങ്ങാറില്ല. പ്രായമായവര്‍ ഭാരമാണെന്ന ചിന്താഗതി പുലര്‍ത്തുന്നവരുടെ എണ്ണം കൂടുന്നതിനിടെയാണ് ബാബു നന്മയുടെ മാതൃകയാകുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.