Breaking News
Home / Latest News / കടം വീട്ടാൻ ഭാര്യയുടെ സ്വർണം വിറ്റു വായ്പ എടുത്തു പിന്നാലെ 80 ലക്ഷം ലോട്ടറിയടിച്ചു

കടം വീട്ടാൻ ഭാര്യയുടെ സ്വർണം വിറ്റു വായ്പ എടുത്തു പിന്നാലെ 80 ലക്ഷം ലോട്ടറിയടിച്ചു

ഭാര്യയുടെ താലിമാല അടക്കം വിറ്റു, എന്നിട്ടും കിടപ്പാടത്തിന്റെ കടം തീര്‍ക്കാനാകാതെ വിഷമിക്കവെ കൂലിപ്പണിക്കാരനായ സുജിത്തിനെ തേടി ഭാഗ്യ ദേവത എത്തി. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ് വലിയ കലവൂര്‍ കാട്ടുങ്കല്‍വെളി കോളനിയിലെ തമാസക്കാരനെ കെ ഒ സുജിത്തിന് അടിച്ചത്. നാളുകളായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും 5000 രൂപയ്ക്ക് മേല്‍ അടിക്കുന്നത് ഇതാദ്യമായാണെന്ന് സുജിത്ത് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ദിവസവും 200 രൂപയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സുജിത് പറയുന്നു. ചിലപ്പോഴൊക്കെ മുഴുവന്‍ പണവും കൊടുക്കാതെയാണ് ടിക്കറ്റ് വാങ്ങാറുളളത്. അന്നും മുഴുവന്‍ പണവും നല്‍കിയില്ല. 100 രൂപയാണ് നല്‍കിയത്. പണി സ്ഥലത്ത് നില്‍ക്കുമ്പോഴാണ് എനിക്ക് ഒന്നാം സമ്മാനം അടിച്ചെന്ന് ലക്കി സെന്റര്‍ ഉടമ ശശി വിളിച്ചു പറയുന്നത്. കേട്ടപ്പോള്‍ ശരീരം തളര്‍ന്നുപോകുന്നതുപോലെ തോന്നി. വൈകിട്ട് വീട്ടില്‍ എത്തി ടിക്കറ്റ് നോക്കിയപ്പോഴാണ് ശ്വാസം നേരെ വീണത് സുജിത് പറഞ്ഞു.

കിടപ്പാടം വാങ്ങിയതിന്റെ ബാധ്യതകള്‍ തീര്‍ത്ത്, വീടിന്റെ ബാക്കിയുളള അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി, പാലു കാച്ചല്‍ ചടങ്ങ് നടത്താനാണ് ആദ്യ ശ്രമമെന്ന് സുജിത് പറഞ്ഞു. ഒരു മാസം മുന്‍പാണ് നാലര ലക്ഷം രൂപയ്ക്ക് സുജിത് മൂന്നു സെന്റ് സ്ഥലവും ചെറിയൊരു വീടും വാങ്ങിയത്. വായ്പ എടുത്തും ഭാര്യയുടെ താലിമാല അടക്കം വിറ്റ് രണ്ടു ലക്ഷം രൂപ നല്‍കി. ഇനിയും രണ്ടര ലക്ഷം കൊടുക്കാനുണ്ടായിരുന്നു. ചെറിയ വീടാണെങ്കിലും ഭാഗ്യദേവത തന്നെ തേടിയെത്തിയ ഈ വീട്ടില്‍ തന്നെയായിരിക്കും താമസിക്കുകയെന്ന് സുജിത് പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published.