പങ്കാളികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും അടിത്തറ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രക്രിയയാണ് ലൈംഗികത. അതുകൊണ്ടു തന്നെ സെക്‌സില്‍ ഇരുപങ്കാളികളുടേയും സംതൃപ്തി അനിവാര്യമാണ്, പ്രത്യേകിച്ചു സ്ത്രീകളുടെ. ലൈംഗികബന്ധത്തില്‍ സ്ത്രീ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധര്‍ തീരാ ഗവേഷണങ്ങളിലാണ്. രതിയില്‍ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിഞ്ഞിരിക്കാന്‍ പുരുഷനു കഴിയണം.
തൊടുമ്പോള്‍ അവളിലെന്നപോലെ അവനിലും മസ്തിഷ്‌കത്തില്‍ ലൈംഗികതയെ ചോദിപ്പിക്കുന്ന ചില രാസമാറ്റങ്ങളുണ്ടാവുന്നുണ്ട്. അതാണ് രതിയുടെ ആസ്വാദ്യത കൂട്ടുന്നത്. താനെന്താണ് ഇഷ്ടപ്പെടുന്നതെന്നു പുരുഷനോടു തുറന്നു പറയാന്‍ സ്ത്രീയും തയാറാവണം. സ്ത്രീകള്‍ പൊതുവേ മനസിലുളള തൊന്നും അപ്പടി പുറത്തു പറയാറില്ല. ലൈംഗി കതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. വെള്ളം തിളയ്ക്കുന്നതുപോലെയാണ് സ്ത്രീക്ക് സെക്‌സിനോട് താത്പര്യമുണ്ടാകുക.
ചൂടായിക്കഴിഞ്ഞാല്‍ അതിവേഗം തിളയ്ക്കും. സെക്‌സില്‍ സ്ത്രീയെ ഉണര്‍ത്താന്‍ ആദ്യംവേണ്ടത് ആമുഖലീലയില്‍ ഉള്ള വിരുതാണ്. സാവധാനം കാമ ലോലുപയാകാനാണ് സ്ത്രീ കൊതിക്കുക. ‘പതുക്കെ മതി’ എന്ന് സ്ത്രീകള്‍ പറഞ്ഞേക്കാം. ആണുങ്ങള്‍ക്ക് ധൃതി കൂടുതലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി. താലോലിക്കുന്നതില്‍, ചുംബിക്കുന്നതില്‍, തഴുകുന്നതില്‍ എല്ലാം ഒട്ടെറെ സമയമെടുത്ത് വികാരാര്‍ദ്രമായി ചെയ്യുന്നതാണ് സ്ത്രീ ഇഷ്ടപ്പെടുക. എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം. താനെന്താണിഷ്ടപ്പെടുന്നതെന്നു പുരുഷനോടു തുറന്നു പറയാന്‍ സ്ത്രീയും തയാറാവണം.
സ്ത്രീകള്‍ക്കു സെക്‌സ് ആസ്വദിക്കണമെങ്കില്‍ ആ ദിവസത്തെ മൊത്തം അനുഭവങ്ങള്‍ നന്നായിയിരിക്കണം. കിടപ്പറയ്ക്കുപുറത്ത് ഭര്‍ത്താവ് പെരുമാറുന്ന രീതി പോലാവും കിടപ്പറയില്‍ അവള്‍ പ്രതികരിക്കുക. ശ്രദ്ധയില്ലായ്മ, മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തല്‍ തുടങ്ങിയവ സ്ത്രീയെ കിടപ്പറയില്‍ ഉള്‍ച്ചേരുന്നതില്‍ നിന്നകറ്റും. സെക്‌സില്‍ അവള്‍ക്ക് പൂര്‍ണമായും പങ്കുചേരാനും കഴിയില്ല. കാമോദ്ദീപകമായി സംസാരിക്കുന്നത് സെക്‌സിലേക്കുള്ള വഴികാട്ടിയാണ്. മിക്കവാറും സ്ത്രീകള്‍ അതിഷ്ടപ്പെടുന്നു. സ്ത്രീയെ എത്രത്തോളം പ്രണയി ക്കുന്നുണ്ടെന്ന് അടുത്തിടപഴകുന്ന ഇത്തരം സമയങ്ങളില്‍ പുരുഷന്‍ ഉറപ്പുനല്‍കുകയും വേണം. വാക്കുകളുടെ ഉപയോഗമാണ് കിടപ്പറയിലെ തുറുപ്പുചീട്ട്.
പുകഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല. വാക്കുകള്‍ ഉപയോഗിച്ചും അവളില്‍ മോഹമുണര്‍ത്താം.നല്ല നിശാവസ്ത്രത്തില്‍ ‘നീ ഇന്നു വളരെ സെക്‌സിയാണ്’ എന്നൊക്കെ പറയുന്നത് അവളെ വല്ലാതെ സന്തോഷിപ്പിക്കും. ഒരുവേള കോരിത്തരിപ്പിക്കും. അതുപോലെ തിരിച്ചും. പങ്കാളിയുടെ നല്ല വാ ക്കും നോട്ടവും നല്ല സെക്‌സിനുള്ള തുടക്കമായാണ് സ്ത്രീകള്‍ കരുതുക.കിടപ്പറയില്‍ മറ്റു സ്ത്രീകളുടെ സൗന്ദര്യത്തെയോ പെരുമാറ്റത്തെയോ പുകഴ്ത്തരുത്. അത് അന്നത്തേക്കുള്ള മൂഡ് കളയാനെ ഉപകരിക്കൂ..
സെക്‌സ് രഹസ്യമാക്കിവയ്‌ക്കേണ്ട കാര്യമില്ല സെക്‌സില്‍ കുറച്ചു കളി കളൊക്കെ ആവശ്യമാണ്. മിക്കവാറും പുരുഷന്മാരും സെക്‌സില്‍ വളരെ സീരിയസാണ്. അവര്‍ ചിരിക്കാനോ, പ്രണയാര്‍ദ്രമായി രസങ്ങളില്‍ ഏര്‍ പ്പെടാനോ ഒക്കെ തയാറാവാതെ പോകുന്നു. ഇത്തരം കളിതമാശകളും ഇന്റിമേറ്റ് നിമിഷങ്ങളും കൂടുതല്‍ ആസ്വാദ്യവും റിലാക്‌സിങ്ങും ആയിരിക്കും. ഇത് പങ്കാളികള്‍ക്കിടയിലെ ദൂരമില്ലാതാക്കി, സമ്മര്‍ദം ഒഴിവാക്കും. സ്ത്രീകള്‍ ആഗ്രഹിക്കുന്നത് സ്‌നേഹലാളനകളും തൊട്ടുതലോടലുകളും ചുംബനങ്ങളുമെല്ലാമാണ്.
എന്നാല്‍ സെക്‌സിനു മുമ്പല്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പുരുഷന്‍ തയാറാവാറില്ലെന്ന് സ്ത്രീകള്‍ പരാതിപ്പെടുന്നു. തൊടുമ്പോള്‍ സ്ത്രീയിലുണ്ടാവുന്ന അനുഭൂതി ഭര്‍ത്താവ് തിരിച്ചറിയണം. അവളിലെന്നപോലെ അവനിലും മസ്തിഷ്‌കത്തില്‍ ലൈംഗികതയെ ചോദിപ്പിക്കുന്ന ചില രാസമാറ്റങ്ങളുണ്ടാവുന്നുണ്ട്.