Breaking News
Home / Latest News / പന്ത്രണ്ടു വയസ്സുകാരിയായ മകളെ അമ്മതന്നെ കാമുകന് കാഴ്ച്ചവച്ചു; ലോഡ്ജില്‍ മുറിയെടുത്ത് അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം..!!

പന്ത്രണ്ടു വയസ്സുകാരിയായ മകളെ അമ്മതന്നെ കാമുകന് കാഴ്ച്ചവച്ചു; ലോഡ്ജില്‍ മുറിയെടുത്ത് അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം..!!

മറയൂര്‍: അമ്മയുടെ സമ്മതത്തോടെ മകളെ പീഡിപ്പിക്കാന്‍ അമ്മയുടെ കാമുകന്റെ ശ്രമം. തൃശ്ശൂരില്‍ നി്ന്നാണ് മനുഷ്യത്വം മരവിക്കുന്ന ഈ ക്രൂരത പുറത്ത് വന്നിരിക്കുന്നത്. പന്ത്രണ്ട് വയസ്സുകാരിയായ മകളെയാണ് അമ്മ കാമുകന് കാഴ്ച്ചവച്ചത്. സംഭവത്തില്‍ അമ്മയും കാമുകനും പോലീസ് പിടിയിലായി.

ചന്തു എന്ന തൃശ്ശൂര്‍ പൂമംഗലം വില്ലേജിലെ ഇടക്കുളം വലിയവീട്ടില്‍ സന്തോഷും(39) മുപ്പത്തിരണ്ടുകാരിയുമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.

ഹോസറ്റലിലായിരുന്നു ഈ പെണ്‍കുട്ടി താമസിക്കുന്നത്. ജനുവരി 28-ന് അമ്മ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കാമുകനായ സന്തോഷിനൊപ്പം വടക്കാഞ്ചേരിയിലെ ലോഡ്ജില്‍ മുറിയെടുത്തു. പിന്നീട് അമ്മയുടെ മുന്നില്‍ വെച്ച് മകളെ പീഡിപ്പിക്കാന്‍ സന്തോഷ് ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും യുവാവിന് പ്രേരണ നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ചെറുത്ത് നില്‍ക്കുകയായിരുന്നു.

പിന്നീട് അമ്മ തന്നെ പെണ്‍കുട്ടിയെ 30-ന് പെണ്‍കുട്ടിയെ വീണ്ടും ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു. പിന്നീട് സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്താകുന്നത്. അമ്മയുടെ സാന്നിധ്യത്തില്‍ ഒരാള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് ഫെബ്രുവരി 23-ന് സ്‌കൂളധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും മറയൂര്‍ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവര്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

പിന്നീട് തൃശ്ശൂരിലുള്ള പ്രതികളെ തിരക്കി പലതവണ പൊലീസെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച ഇടുക്കിയിലെത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാമുകനായ സന്തോഷിനെ കുന്നംകുളത്തുനിന്നാണ് പൊലീസ് പിടികൂടിയത്.

മറയൂര്‍ എസ്.ഐ. ജി.അജയകുമാര്‍, അഡീഷണല്‍ എസ്.ഐ. ടി.ആര്‍.രാജന്‍, സീനിയര്‍ സി.പി.ഒ.മാരായ ടി.എം.അബ്ബാസ്, കവിത, ഉമേഷ് ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

About Intensive Promo

Leave a Reply

Your email address will not be published.