Breaking News
Home / Latest News / സ്വന്തം ആണെന്ന് തോന്നിയാലും ഒരു സ്ത്രീയെ അവളുടെ സമ്മതം ഇല്ലാതെ തൊടാൻ പാടില്ല എന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..”

സ്വന്തം ആണെന്ന് തോന്നിയാലും ഒരു സ്ത്രീയെ അവളുടെ സമ്മതം ഇല്ലാതെ തൊടാൻ പാടില്ല എന്ന് എന്നെ പഠിപ്പിച്ചത് നീയാണ്..”

” hi പ്രിയ ഞാൻ നിമിഷ ആണ്..,നിന്റെ കൂടെ 10th വരെ പഠിച്ചിരുന്നതാ ഓർമയുണ്ടോ??”

ഈ മെസ്സേജ് വായിക്കുമ്പോൾ പ്രിയേടെ മനസ്സിൽ സന്തോഷത്തിന്റെ ഒരു തിരമാല തന്നെ വന്നടിച്ചു… പെട്ടെന്ന് തന്നെ മറുപടി അയച്ചു

“നീ എന്നെ മറന്നില്ലല്ലോ ,സന്തോഷം ആയി ഒരുപാട്..”

“നിന്നെ മറക്കാൻ എന്റെ പേര് പ്രിയ എന്നല്ല,നിമിഷ എന്നാണ്..” പ്രിയയ്ക് ഒരല്പം സങ്കടം തോന്നി, ഒപ്പം കുറ്റബോധവും അവൾ പറഞ്ഞത് ശരി ആണ്…, പത്താം ക്ലാസ് വരെ ഒരുമിച് പടിച്ചിരുന്നവർ ആണ്…, ഒന്നിച്ചു കളിച് വളർന്നവർ ആണ്……, അതിലുപരി തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും ആയിരുന്നു നിമിഷ..

പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛന് ട്രാൻസ്‌ഫർ വന്നത് മുംബൈയ്ക്.., അച്ഛനും അമ്മയ്ക്കും അതിൽ സന്തോഷം ആയിരുന്നു അതിൽ കാരണം അച്ഛന്റെ രണ്ട് സഹോദരങ്ങളും കുടുംബമായി അവിടെ ആണ് എന്നുള്ളത് ആണ് അച്ഛന്റെ സന്തോഷം എങ്കിൽ പ്ലസ്ടു കഴിഞ് അവിടെയെ എഞ്ചിനീറിങ് ചെയ്യുള്ളു എന്നു വാശി കാണിച് ചേട്ടൻ പോയപ്പോൾ തുടങ്ങി അമ്മേടെ ആവശ്യം ആയിരുന്നു ഒപ്പം

പോകുക എന്നുള്ളത്..മുംബൈയ്ക് പറിച് നടാനുള്ള തിടുക്കം രണ്ടാൾക്കും ഉണ്ടായിരുന്നു..പഠിപ് ബാക്കി അവിടെ ആകാം എന്നു പറഞ്ഞ് അവളെ അവർ കൂടെ കൂട്ടുമ്പോൾ ആകെ ഉള്ള സങ്കടം നിമിഷയെ പിരിയാൻ ആയിരുന്നു…അവിടെ എത്തി വേറെ സ്കൂളിൽ

ചേർന്നെങ്കിലും നിമിഷയോട് ഉള്ള സൗഹൃദം കുറച്ചുനാൾ ഉണ്ടായിരുന്നു … ഇടയ്ക് എപ്പോഴോ അതും നഷ്ടപ്പെട്ടു…ഒരു പക്ഷേ അവൾ അന്വേഷിച്ചില്ല എന്നുള്ളതാണ് സത്യം…. വർഷങ്ങൾക്കു ശേഷം ഇതുപോലെ ഒരു മെസ്സേജിന്റെ രൂപത്തിൽ അവൾ തേടി വരും എന്ന് പ്രിയ പ്രതീക്ഷിച്ചിരുന്നില്ല…

“ടീ സോറി…എങ്ങിനെയാ നിമിഷാ ഞാൻ നിന്നോട് മാപ്പ് പറയേണ്ടത്…”

“എന്തിനാടി സോറി ഒക്കെ…,ഒന്നും പറയണ്ട …, പ്രിയ നിന്നെ ഞാൻ അന്വേഷിക്കുന്നുണ്ടായിരുന്നു…നിനക്കു ഇവിടെ നാട്ടിലുള്ള അമ്മാവന്റെ

ഫാമിലിയിൽ ഉള്ള എല്ലാവരോടും അന്വേഷിച്ചിരുന്നു നിന്നെകുറിച്…..contact നമ്പർ ഇല്ല change ആയി പുതുയത് കിട്ടുമ്പോ തരാം ഇതൊക്കെ ആയിരുന്നു സ്ഥിരം മറുപടികൾ…. പിന്നീട് അവരും അവിടെ നിന്നു പോയതോടെ എന്റെ പ്രതീക്ഷ അസ്തമിച്ചു….”

” അമ്മാവന്റെ വീട്ടുകാരുമായി കുറച് പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതാകും അവർ ആരും ഇതൊന്നും എന്നോട് പറഞ്ഞില്ലടി…….,അതൊക്കെപോട്ടെ ഇപ്പൊ നീ ഇതെങ്ങിനെ ഒപ്പിച്ചു…its

really a surprise for me yaaar……….😍”

“അയ്യോ മാഡം ഇംഗ്ലീഷ് ഒന്നും വേണ്ട ഞങ്ങൾ ഒക്കെ ഇവിടെ പഴയ മലയാളം മീഡിയം ആണേ…😜”

” ഓഹോ സമ്മതിച്ചു …,നമ്പർ എങ്ങിനെ കിട്ടിയെന്നു പറയടി..”

“നിനക്കു fb അക്കൗണ്ട് ഇല്ല അല്ലെ പ്രിയേ”

“ഇല്ലടി ഏട്ടന് ഇഷ്ടം അല്ല അതാ, ഈ വാട്‌സ്ആപ്പ് മാത്രം😔…”

“നമ്മുടെ കൂടെ പഠിച്ചവർ എല്ലാം കൂടി ഒരു റീയൂണിയൻ പ്ലാൻ ചെയ്യുന്നുണ്ട്…അതിന്റെ ഫുൾ ലീഡർഷിപ് നമ്മുടെ മിഥുൻ ആണ്..മിഥുനെ ഓർമയില്ലേ നിനക്കു… അവനാണ് നിന്നെ കൊണ്ട് വരണം എന്നു പറഞ്ഞതും നിന്നെ contact ചെയ്യാൻ വേണ്ടി നിന്റെ ഏട്ടന്റെ നമ്പർ

സംഘടിപ്പി്ച്‌ തന്നതും… നിന്റെ ഏട്ടന്റെ പിന്നാലെ യായിരുന്നു രണ്ട് ദിവസം ആയിട്ട് ഞാൻ, പുള്ളിക്കാരൻ നിന്റെ നമ്പർ തരാൻ വേണ്ടി പണ്ട് ശകുന്തള ദുഷ്യന്തനെ മോതിരം കാണിച്ച പോലെ പഴയ ഫോട്ടോസ് ഒക്കെ തെളിവ് ആയി കൊടുക്കേണ്ടി വന്നു എനിക് 😂… ഇന്നാണ് തന്നത്..” നിമിഷ പറഞ്ഞത് ഒന്നും പ്രിയ കേട്ടില്ല, മിഥുൻ എന്ന പേരൊഴികെ…

മിഥുൻ…. ആ പേര് നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടാക്കി അവൾക്….എന്തിനായിരിക്കും അവൻ ഞാൻ റീയൂണിയന് വേണം എന്ന് പറഞ്ഞത്,അവന്റെ മനസ്സിൽ എന്തായിരിക്കും അങ്ങിനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ വന്ന് നിറഞ്ഞു…..

“ടീ നിന്റെ വിശേഷം പറ പ്രിയാ ”

“എനിക് എന്ത് വിശേഷം…. സുഖമായിരിക്കുന്നു…ഇപ്പോൾ ചെന്നൈയിൽ ഉണ്ട് ഞാൻ… ഉടനെ കൊച്ചിയിലേക്കു വരും അപ്പോൾ നിന്നെ കാണാൻ വരാം ഞാൻ”

“ഞാനും കൊച്ചിയിൽ ഉണ്ട് നീ വരുമ്പോൾ വിളിച്ചാൽ മതി എനിക് ഇവിടെ ഒരു വീട് ഉണ്ട് താമസം ഇവിടെ ആക്കാം ഞാനും സെർവന്റ് ആന്റിയും മാത്രേ ഉള്ളു ഇവിടെ…അച്ഛനും അമ്മയും ഒക്കെ നാട്ടിലാ…”

“ഉറപ്പായും വരാടീ….”

ചാറ്റ് നിർത്തി നിമിഷയെ വിളിക്കാൻ പ്രിയയ്ക് തോന്നി അതിനു പിന്നിലെ കാരണം മിഥുനെക്കുറിച് കൂടുതൽ അറിയാൻ ഉള്ള ആകാംക്ഷ ആയിരുന്നു…… മടിക്കാതെ പെട്ടെന്ന് തന്നെ വിളിച്ചു അവൾ..

” നിമിഷാ നമ്മളുടെ കൂടെ ഉണ്ടായിരുന്നവർക് ഒക്കെ ജോലി ഒക്കെ ആയോ? എത്രപേരുടെ വിവാഹം കഴിഞ്ഞു…”

“” നീ ഉദ്ദേശിച്ച ആളുടെ വിവാഹം കഴിഞ്ഞില്ല…. ജോലി ആയി അസിസ്റ്റന്റ് പ്രൊഫസർ ആണ് ഒരു എഞ്ചിനീറിങ് കോളേജിൽ… ”

മിഥുനെ പറ്റി ആണ് നിമിഷാ പറഞ്ഞത് എന്നു മനസിലയെങ്കിലും ആ ഭാവം നടിക്കാൻ അവൾക് മനസ് അനുവദിച്ചില്ല…

” ആരുടെ കാര്യമാ നീ പറഞ്ഞത്??….”

“നിന്റെ പഴയ കാമുകൻ മിഥുന്റെ… ഞാൻ അവന്റെ പേര് പറഞ്ഞപ്പോൾ തൊട്ട് ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു നിന്നിൽ നിന്നും…”

“പോടീ അതൊക്കെ ആ പ്രായത്തിലെ ഒരു തമാശ അത്രേ ഉള്ളു….”

“ആണോ എന്നാ വിട്ടേക്…നിന്നെ ഞാൻ നമ്മുടെ പഴയ ഫ്രണ്ട്സ് എല്ലാരും ഉള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആഡ്ചെയ്യട്ടെ..? ”

“ചെയ്യടി എനിക്കും എല്ലാവരോടും വീണ്ടും സംസാരിക്കാല്ലോ…”കാൾ കട്ട് ആയപ്പോൾ ആദ്യം ആലോചിച്ചത് മിഥുനെപ്പറ്റി ആണ്…അവനും ആ ഗ്രൂപ്പിൽ ഉണ്ടാകും അല്ലേ….. അവളുടെ ഓർമകളിൽ മുഴുവൻ അവൻ ആയി…. രണ്ട് പേരും പരസ്പരം ശ്രദ്ധിച്ചുതുടങ്ങിയത്… സൗഹൃദം ആയത്…പിന്നീട് പ്രണയം ആയത്….ഗിഫ്റ്റുകൾ വാങ്ങി കൊടുത്തതും തന്നതും….പ്രണയലേഖനങ്ങൾ എഴുതിയിരുന്നത്…..ആരും കാണാതെ ഫോൺ വിളിച്ചിരുന്നത്….അങ്ങിനെ മനോഹരമായ പ്രണയം…….ഒരു ദിവസം തലവേദന കാരണം പി.ടി യ്ക് പോകാതെ ക്ലാസ്സിൽ തന്നെ ഇരുന്നപ്പോൾ അവൻ പോയിട് തിരികെ വന്നതും കൈ കോർത്തിരുന് സംസാരിക്കുന്നതിനൊടുവിൽഏതോ തമിഴ് സിനിമയുടെ ഹാങ്ങോവർ ആണെന്നും പറഞ്ഞ് ചുംബിക്കാൻ തുടങ്ങിയപ്പോൾ എതിർത്തതും അത് വകവെയ്ക്കാതെ അവൻ ചുംബിച്ചതും അവനെ തള്ളിമാറ്റി കരഞ്ഞതും ക്ലാസ്സിലെ കുട്ടികളിൽ ചിലർ കണ്ടതും ഒക്കെ ഓർമയിലേക് ഓടി വന്നു….ആ സംഭവം കാട്ടുതീ പോലെ പടർന്നു…,സുഖമില്ല എന്നു പറഞ്ഞ് കതകടച്ചിരുന്നു കരഞ്ഞിരുന്നപ്പോൾ അവൻ ഫോൺ ചെയ്‌തൊക്കെ ഒരുപാട് മാപ്പ് പറഞ്ഞു…ഇതിനിടയ്ക് അനുഗ്രഹം പോലെ അച്ഛന്റെ ട്രാൻസ്‌ഫർ വന്നതും….,അവസാനം കണ്ടപ്പോൾ അവൻ അവനു ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു ആ മുഖത്തു…അത് കൊണ്ട് തന്നെ ആകാം അവൻ അന്ന് പറഞ്ഞ വാക്കുകൾ ഇന്നും കാതിൽ തന്നെയുണ്ട്……”പോടി നീ പോ… നീ ഒരിക്കൽ തിരിച് വരുമ്പോൾ നിന്നെക്കാൾ സുന്ദരി ആയ ഒരുത്തിയെ ഞാൻ എന്റെ പെണ്ണായി ചേർത് നിർത്തി നിനക്കു കാണിച് തരാടി…” ഇതെല്ലാം ഇത്രയും വർഷങ്ങൾക്കു ശേഷം ആലോചിക്കുമ്പോൾ ഒരു വലിയ തമാശപോലെ തോന്നുന്നു ഇപ്പോൾ……

ഗ്രൂപ്പിൽ ചാറ്റ് ചെയ്യാൻ ചെല്ലുമ്പോൾ എല്ലാരും വന്നു വിശേഷങ്ങൾ തിരക്കി…,ഇത്രേം വർഷത്തിന് ശേഷം അവളെ കാണുന്ന അത്ഭുദം എല്ലാവരിലും ഉണ്ടായിരുന്നു….പക്ഷെ അവൻ മാത്രം ഒന്നും സംസാരിച്ചില്ല അവളോട് ഒരു hi പോലും പറഞ്ഞില്ല…

ബാക്കി എല്ലാവരോടും നല്ല സൗഹൃദം പുലർത്തുന്നു..സഹികെട്ട് അവന് ഒരു മെസ്സേജ് അയക്കാം എന്നു കരുതി പക്ഷെ ഒരു തുടക്കം കിട്ടാതെ എങ്ങിനെയാ എന്നു ആലോചിച് ദിവസങൾ പൊയ്കൊണ്ടിരുന്നു…അവൻ ഗ്രൂപ്പിൽ എല്ലാവരോടും ഒരുപാട് സംസാരിക്കുന്നു പ്രത്യേകിച്ചു നിമിഷയോട്,അവരുടെ സൗഹൃദത്തിന്റെ ആഴം മനസിലായത് അവരുടെ മെസ്സേജസ്‌കണ്ടപ്പോഴാണ്…പെട്ടെന്ന് ഒരു ദിവസം അവൻ ഗ്രൂപ്പിൽ ഒരു മത്സരംവച്ചു എല്ലാവരും സ്വന്തം വോയ്സിൽ ഒരു പാട്ട് പാടി ഇടണം എന്നു…അത് ഒരു കാരണം ആക്കി എടുത് പെട്ടെന്ന് അവനു ഒരു മെസ്സേജ് അയച്ചു

“എന്നോട് പാടാൻ പറയരുത്…പ്ലീസ്…😔”

“എന്താ നിനക്കു മാത്രം പ്രത്യേകത,എല്ലാരും അയക്കണം.😡…”

“എന്നാ പിന്നെ ഈ പറയുന്ന ആൾ ആദ്യം ഇട് എന്നിട്ടാകാം ബാക്കി ഉള്ളവർ..😏”

“ഞാൻ എന്റെ വോയ്സിൽ പാട്ട് പാടി ഇട്ടല്ലോ കേട്ടില്ലേ…😏”

പെട്ടെന്ന് ഗ്രൂപ്പിൽ നോക്കി..,ശരിയാണ് അവൻ അവന്റെ ശബ്ദത്തിൽ പാട്ട് പാടി ഇട്ടിരിക്കുന്നു…ആ ശബ്ദം അത് കേട്ടപ്പോൾ എന്തോപോലെ…അവന്റെ ഓർമകൾ അത് വട്ടം ഇട്ട് പറന്ന് അവളിൽ തന്നെ ചേക്കേറുന്നപോലെ…..

അവന്റെ ഓരോ ഫോട്ടോയും അവൾ ശ്രദ്ധിക്കാൻ തുടങ്ങി സേവ് ചെയ്ത് വയ്ക്കാനും…ഒരുദിവസം അവൻ ഒരു ഫോട്ടോ dp ആയി ഇട്ടു,…ഏതോ ഒരു ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ അവൻ ഇരിക്കുന്ന ചിത്രം …അവൾക് ഏറ്റവും ഇഷ്ടം ഉള്ള കറുപ് നിറത്തിലുള്ള ഷർട്ട് ധരിച്ച് ഒരു കുറി ഒക്കെ തൊട്ട് അവന്റെ ചിത്രം….. ആ ക്യാമറയിലേക്കുള്ള അവന്റെ ഒരു പ്രത്യേക നോട്ടം അത് കണ്ടപ്പോൾ ഭംഗിയുണ്ട് എന്നു പറയാതിരിക്കാൻ അവൾക് ആയില്ലാ…. ജാഡ നിറച് ഒരു മറുപടി തരല്ലേ എന്നു ആശിച്ചപ്പോഴേക്കും വന്നു അങ്ങിനെ തന്നെ ഒരു മറുപടി

“ഞാൻ പണ്ടേ സുന്ദരനാ…നിനക്കു ഇപ്പോഴാണോ അത് മനസിലായത്…”

അത് അവിടെ അവസാനിപ്പിക്കുന്നത് ആണ് നല്ലത് എന്ന് അവൾക് തോന്നി…ദിവസങ്ങൾ പോകവെ അവൻ ഒരു പെണ്കുട്ടിയെ തോളോട് ചേർത് പിടിച് നിൽക്കുന്ന ഫോട്ടോ അവൻ ഗ്രൂപ്പിൽ ഇട്ടു..നല്ല സുന്ദരിക്കുട്ടി…അത്കണ്ടതും അവളുടെ ഹൃദയമിടിപ്പിന് വേഗതയേറി…എന്ത് ചെയ്യും എന്നറിയാത്ത ഒരു വെപ്രാളം പോലെ…രണ്ടും കല്പിച് അവനോട് തന്നെ ചോദിച്ചു

” ആരാ കൂടെ നിൽക്കുന്ന കുട്ടി..?”

“അമ്മാവന്റെ മകൾ ആണ്…നിന്നെക്കാൾ സുന്ദരി അല്ലെ….😍”

അവൾക് കടുത്ത ദേഷ്യം തോന്നി അവനോട്… അവൾ അവളുടെ ഗാലറിയിൽ ഉണ്ടായിരുന്ന അവളുടെ എല്ലാ ഫോട്ടോസും അവനു അയച് കൊടുത്തു കൂട്ടത്തിൽ ഒരു മെസ്സേജും

“ഒന്നു compare ചെയ്ത് നോക് ആരാ സുന്ദരി എന്നു…😡”

അതിനു മറുപടി ആയി അവൻ അവളെ വിളിച്ചു…ചീത്ത പറയാൻ ആണോ വിളിച്ചത് എന്നൊരു പേടി അവൾക് തോന്നി എങ്കിലും അവൾ ഫോൺ എടുത്തു….

“എന്താടി നീ ഫോട്ടോ ഒക്കെ അയച് മനുഷ്യനെ പേടിപ്പിക്കുന്നത്??..”

“ഓ എന്റെ ഫോട്ടോയോട് എങ്കിലും ഇത്തിരി പേടി തോന്നുന്നത് നല്ലതാ”

“നീ എന്നാ നാട്ടിലേക്കു..,എന്റെ കല്യാണത്തിന് എങ്കിലും വരുമോടി..”

“കല്യാണം ഉറപ്പിച്ചോ?”

“എന്താടി ശബ്ദത്തിൽ ഒരു നിരാശ…?”

“എനിക് എന്ത് നിരാശ..? ഞാൻ വരാം കല്യാണത്തിന്…”

“തീയതി ഫിക്സ് ചെയ്തിട് ഞാൻ അറിയിക്കാം…”

“”ഒക്കെ..”

“എങ്കിൽ കാൾ കട്ട് ചെയ്തേക്കട്ടെടി…ബൈ”

“Mmmm”

“എന്താടി?”

“ഒന്നൂല്ല.”

“നിനക്കു എന്തേലും പറയാനുണ്ടോടി എന്നോട്?”

“എനിക്കോ..? ഏയ് ഇല്ലാ…”

“എന്നാ ശരി ഞാൻ അല്ലെ വിളിച്ചത് ഞാൻ കട്ട് ചെയ്തേക്കാം… ബൈ”

അവന്റെ കാൾ കട്ട് ആയപ്പോൾ എന്തോ ഒരു നഷ്ടബോധം അവളെ വേട്ടയാടി…പെട്ടെന്ന് തന്നെ വാട്‌സ്ആപ്പിൽ ഓണ്ലൈനില് അവൻ ഉണ്ടോ എന്ന് നോക്കിയപ്പോൾ ഉണ്ട് എന്ന് മനസ്സിലായി…

“Hii”

“Hii….,എന്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട് സിനിമയ്ക്ക് പോകാൻ പോകുകയാണ് ഞങ്ങൾ…രാത്രി ലേറ്റ് ആകും വരാൻ ബൈ…”

“എപ്പോ വരും?””

” രണ്ടു മണി എങ്കിലും ആകും…,അപ്പോഴേക് നീ ഉറങ്ങില്ലേ…?”

അവന്റെ ആ മെസ്സേജ് ഒരു തണുത്ത കാറ്റ് വീശുന്ന സുഖം ആണ് അവൾക് നൽകിയത്…,ഉറങ്ങാതെ കാതിരിക്കാമോ എന്നു പറയാതെ പറഞ്ഞപോലെ….

അവൾക് പിന്നെ ഉറക്കം വന്നില്ല…..അവൾ കാത്തിരുന്നു…,അവന്റെ ഒരു മെസ്സേജിനായി…. അവൻ വീട്ടിലെത്തിയിട്ട് അവൾക് ഒരു ഗുഡ്നൈറ്റ് മെസ്സേജ് അയച്ചു…അത് കിട്ടിയപാടെ അവളും ഗുഡ്നൈറ് പറഞ്ഞു..

“ഉറങ്ങിയില്ലേടി നീ ”

“ഇല്ലാ..”

“എന്തേ..?”

“ഉറക്കം വന്നില്ല..”

“വീട്ടിൽ എത്തിയോ..”

“Mm എത്തി..”

“ഫുഡ് കഴിച്ചോ?…”

“കഴിച്ചിട്ടാ വന്നത്..നീയോ?”

“കഴിച്ചു..”

“ഞാൻ നിന്നെ വിളിക്കട്ടെടി സംസാരിക്കാൻ പറ്റുമോ…?”

അവൾ ആ ഒരു ചോദ്യത്തിന് വേണ്ടി ആണ് ഇത്രയും നേരം കാത്തിരുന്നത് അത്കൊണ്ട് തന്നെ വിളിക് എന്നു പറയാൻ ആലോചിക്കേണ്ടി വന്നില്ല….

അവൻ വിളിച്ചു …ആ രാത്രി പുലരുവോളം സംസാരിച്ചു അവർ…രാവിലെ 6 മണിയ്ക് ആണ് അവർ ആ സംഭാഷണം അവസാനിപ്പിച്ചത്…..അവർക്കിടയിൽ ഒരു പുതിയ സൗഹൃദം വീണ്ടും ആരംഭിച്ചു… റീയൂണിയൻ നടത്താനുള്ള ദിവസം എല്ലാവരുടേം സൗകര്യാർത്ഥം നിശ്ചയിക്കപ്പെട്ടു…ഗ്രൂപ്പിൽ അത് അനൗണ്സ് ചെയ്തതും അവൻ ആണ്….അത് കഴിഞ്ഞ ഉടനെ അവൻ പ്രിയയെ വിളിച്ചു എന്നിട്ട് അവളോട് പറഞ്ഞു.

” നീ അഞ്ചാം തീയതിയ്ക് ഇവിടെ എത്തണം 6 നു ആണ് സ്കൂളിലെ function 7 നു എന്റെ എൻഗേജ്മെന്റ് അത് കഴിഞ്ഞ് നിനക്കു തിരിച് പോകാം 8 നു… എന്താ നിന്റെ അഭിപ്രായം….”

“മിഥു… നീ സീരിയസ് ആയി പറയുകയാണോ? എന്നോട് പറഞ്ഞില്ലല്ലോ ഇതുവരെ എൻഗേജ്‌മെന്റിനെ പറ്റി ഒന്നും……”

“Sorry ടീ പറയാൻ പറ്റിയില്ല… പെട്ടെന്ന് അങ്ങുറപ്പിച്ചു…

അന്ന് എന്റെ കൂടെ ഫോട്ടോയിൽ നിൽക്കുന്ന കുട്ടിയെ കണ്ടില്ലേ അവളാണ് എന്റെ നായിക രാധിക… ഞാൻ രാധുന്നു വിളിക്കും..അമ്മാവന്റെ മകൾ ആണ്…”

വരാം എന്ന മറുപടിയിൽ അവൾ ആ സംഭാഷണം നിർത്തി…

” ഇത്രയും ദിവസം അവൻ എന്നോട് കാണിച്ച സ്നേഹം കണ്ടപ്പോൾ അവനു എന്നോട് പ്രണയം ആണെന്ന് ഞാൻ കരുതി… അവൻ ഇന്നും മനസിൽ എന്നെ സ്നേഹിക്കുന്നു എന്നു ഞാൻ കരുതി..അതൊക്കെ വെറുതെ ആയിരുന്നോ…എന്റെ വെറും തോന്നലുകൾ മാത്രം ആയിരുന്നോ….” ആരോടെന്നില്ലാതെ അവൾ ആവർത്തിച് ചോദിച്ചുകൊണ്ടിരുന്നു…….ഒടുവിൽ അവൾ തീരുമാനിച്ചു പോകണം നാട്ടിലേക്ക്…. മറ്റൊരു പെണ്ണിന്റെ സ്വന്തം ആകുന്നതിനു മുൻപ് അവനെ ഒരു നോക്ക് കാണണം… ഒരു വാക്ക് സംസാരിക്കണം…പിന്നെ ജീവിതത്തിൽ ഒരിക്കലും അവനെ കാണരുത്…. സംസാരിക്കരുത്….

ടിക്കറ്റ് ബുക് ചെയ്തു…,നിമിഷയെ വിളിച് താമസവും ശരി ആക്കി അവൾ നാട്ടിലേക്കു തിരിച്ചു..

സ്കൂളിലെ റീയൂണിയൻ ആണിന്ന്… നാട്ടിൽ എത്തിയെന്ന് അറിഞ്ഞിട്ടും അവൻ ഒന്നു വിളിച്ചത് പോലും ഇല്ലല്ലോ എന്നോർത്തപ്പോൾ അവളുടെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു…അവനെ ഒന്നു വിളിച്ചാലോ എന്നു ഒരു നിമിഷം അവൾക് തോന്നിപ്പോയി…

” Once u r avoided by someone,never disturb them again…” എവിടെയോ വായിച്ചു മറന്ന ഈ വാചകം ഓര്മയിലേക് വന്നു…

“ഇനി അവനെ ശല്യം ചെയ്യാൻ പാടില്ല… നാളെ മുതൽ അവൻ മറ്റൊരു പെണ്ണിന്റെയാണ്….” ഇത് അവൾ പറഞ്ഞു മനസിനെ പടിപ്പിച്ചുകൊണ്ടിരുന്നു…..

“നീ കുളിച്ചില്ലേ ഇതുവരെ?..” എന്ന ചോദ്യവുമായി നിമിഷ എത്തിയപ്പോഴാണ് ഒരു സ്വപ്നത്തിൽ നിന്നെന്നപോലെ പ്രിയ ഉണർന്നത്…

“ഇല്ലടി എന്ത് ഡ്രസ് ഇടണം എന്നു ആലോചിക്കുകയായിരുന്നു ഞാൻ….”

“അത് നീ കൂടുതൽ ആലോചിച് ബുദ്ധിമുട്ടണ്ടാ…, നിനക്കു വേണ്ടി ഞാൻ ഒരു ചുരിദാർ വാങ്ങി വച്ചിട്ടുണ്ട്… നമ്മൾ ഇന്ന് ഒരേപോലെ ഡ്രസ് ചെയ്താ പോകുന്നത്… കാണുന്നവർക് ഇരട്ടകൾ ആണൊന്നു തോന്നണം….എന്നാലും സാരി ഉണ്ടായിരുന്നേൽ അത് ഉടുക്കമായിരുന്നു….സാരിയിൽ ആണെങ്കിൽ നീ കൂടുതൽ സുന്ദരി ആയേനെ…സാരി വാങ്ങി വയ്ക്കാം എന്നു ഞാൻ കരുതിയതാ പക്ഷെ നിന്റെ അളവിൽ ബ്ലൗസ് ഒക്കെ തയ്പ്പിക്കുന്നത് എങ്ങിനെയാണെന്നു ഓർത്താ വേണ്ടാന്നു വച്ചത്‌…”

“എന്റെ കയ്യിൽ സാരി ഉണ്ടെടി..,കുറച് ദിവസം മുൻപ് ഏട്ടൻ വാങ്ങി തന്നതാ…”

“ടീ എനിക് സന്തോഷം ആയി ദൈവം നമ്മളുടെ രണ്ടാൽടേം മനസ് വായിച്ചൂന്നു തോന്നുന്നു അതല്ലേ ദേ നോക് ഈ സെയും സാരി എന്റടുത്തും ഉണ്ട്…”

പെട്ടെന്ന് റെഡി ആയി നിമിഷയ്ക് ഒപ്പം ഇറങ്ങി എങ്കിലും പ്രിയേടെ മനസ് നിറയെ സങ്കടവും ടെൻഷനും ഒക്കെ ആയിരുന്നു……

സ്കൂളിൽ എത്തിയപ്പോൾ മിഥുൻ അടുത് വന്ന് ഒരു hii മാത്രം പറഞ്ഞ് പോയി…ബാക്കി എല്ലാവരോടും ഓടി നടന്ന് ഒരുപാട് സംസാരിക്കുന്നു അവൻ…. തന്നെ ഒഴിവാക്കുന്ന പോലെ….വരേണ്ടിയിരുന്നില്ല ഇത്രേം സങ്കടം ഉണ്ടാവില്ലായിരുന്നു….ഒന്നു പൊട്ടികരയാൻ തോന്നുന്നു…ആയിരം ചോദ്യങ്ങൾ എല്ലാവരും ഉന്നയിക്കും കരഞ്ഞുപോയാൽ….എത്രയും പെട്ടെന്ന് അവിടുന്നു രക്ഷപെടാൻ തോന്നി പോകുന്നു… പക്ഷെ പഴയ ടീച്ചേഴ്സ്, ഫ്രണ്ട്സ് ഇവരാരും പോകാനും സമ്മതിക്കുന്നില്ല…

എല്ലാം കഴിഞ്ഞ് പോകാൻ ഇറങ്ങിയപ്പോൾ എങ്കിലും അവൻ ഒന്നു യാത്ര പറയാൻ എങ്കിലും വരുമെന്ന് കരുതി…പക്ഷെ വന്നില്ല….കാറിൽ കയറിയതും

അതുവരെ പിടിച് നിർത്തിയ സങ്കടം മുഴുവൻ അവളിൽ കണ്ണുനീരായി അണപൊട്ടി ഒഴുകാൻ തുടങ്ങി…

“എന്താ പ്രിയേ?? എന്തുപറ്റി? എന്തിനാ നീ കരയുന്നത്..?”

നിമിഷയ്ക് ആകാംക്ഷയായി..

“ഒന്നുമില്ലെടി ഞാൻ വെറുതെ പഴയതൊക്കെ ഓർത്തപ്പോൾ കണ്ണു നിറഞ്ഞുപോയതാ..”

ആ യാത്രയിൽ പ്രിയയോട് നിമിഷ ഒന്നും സംസാരിച്ചില്ല…അവിടെ എത്തിയതും നേരെ റൂമിൽ പോയി കിടന്നു കുറേനേരം കരഞ്ഞു അവൾ…,ഇടയ്ക്കെപ്പോഴോ എല്ലാം മറന്നുറങ്ങി പോയി ……

കയ്യിൽ ഒരു തണുത്ത സ്പർശം അനുഭവപ്പെട്ടപ്പോഴാണ് അവൾ കണ്ണുതുറന്നത്…കണ്ണുതുറക്കുമ്പോൾ അടുത്ത് കസേരയിൽ മിഥുൻ…..

സ്വപ്നമോ സത്യമോ എന്നറിയാൻ ഒന്നുകൂടെ നോക്കി…അതേ സത്യമാണ്…മിഥുൻ തനിക്ക് മുന്നിൽ…

“എന്താ മിഥു…എന്താ നീ ഇവിടെ…?”

“നിന്നെയൊന്നു പീഡിപ്പിക്കാൻ വന്നതാ..,എന്തേ വേണ്ടേ..?”

“തമാശ കള നീ എന്തിനാ വന്നത്…?”

“നീ ഇന്ന് ഒരുപാട് കരഞ്ഞു എന്നറിഞ്ഞു….അപ്പോൾ പിന്നെ പഴയ എന്ത് ഓർമയാണ് നിന്നെ കരയിപ്പിച്ചത് എന്നറിയാൻ ഒരു ആഗ്രഹം അതാ വന്നത്…”

“നിന്നോടാരാ പറഞ്ഞത് ഞാൻ കരഞ്ഞെന്നു…?”

“നിമിഷ പറഞ്ഞു…, ഇനി എന്നെപ്പറ്റി ഓർത്തിട്ടേങ്ങാനും ആണോ കരഞ്ഞത് എന്നറിയാനാ ഞാൻ വന്നത്..”

“ഏയ് നിന്നെ പറ്റി ഞാൻ എന്ത് ഓർത്തു കരയാനാ..?”

“ഓഹോ അങ്ങനെയാണോ.., ഞാൻ കരുതി ഇന്ന് നമ്മുടെ ആ പഴയ ക്ലാസ് റൂം ഒക്കെ കണ്ടപ്പോൾ അന്ന് ഞാൻ ഉമ്മവച്ചത് എങ്ങാനും ഓർമവന്നിട്ടുണ്ടാകും അതാ നീ കരഞ്ഞത് എന്ന്‌….”

“ഏയ് അതൊക്കെ ആ പ്രായത്തിൽ പ്രേമിക്കുന്ന പെണ്ണിനോട് എല്ലാരും കാണിക്കുന്നത് അല്ലെ.. അതിൽ അത്ര സീരിയസ് ആയിട്ട് ഒന്നും ഇല്ല ഓർത്തു കരയാൻ….”

“എന്തോ..? എങ്ങിനെ…? എന്താ മോൾ പറഞ്ഞത് ഒന്നൂടെ പറഞ്ഞേ…??ഞാൻ കേട്ടില്ല….”

“എന്താടാ കളിയാക്കുന്നപോലെ…?”

“പിന്നെന്തിനാടി പോത്തെ ഇത്രയും കാലം എന്നെ മറന്നു നടന്നത്…നീ എന്താ പറഞ്ഞത് തമാശ എന്നോ അല്ലടി നിന്നെ ഞാൻ ഉമ്മാവച്ചത് എന്റെ പെണ്ണെന്നു മനസിൽ ഉറപ്പിച്ചത് കൊണ്ട് തന്നെയാ…അത്കൊണ്ടാടി പോർക്കെ ഇത്രയും നാൾ ആയിട്ടും നിന്നെ ഇങ്ങിനെ ചങ്കിൽ എടുത് വച്ചിരിക്കുന്നത്…”

“മിഥു… നീ എന്താ പറഞ്ഞത്..?”

“എന്താടി ഞാൻ പറയണ്ടത്…?, ഈ റീയൂണിയൻ സംഘടിപ്പിച്ചത് നിന്നെ എന്റെ മുൻപിൽ എത്തിക്കാൻ ആയിരുന്നെന്നോ…അതോ ഗ്രൂപ്പിൽ എല്ലാവരോടും പാട്ട് പാടി അയക്കാൻ പറഞ്ഞത് നിന്റെ ശബ്ദം ഒന്നു കേൾക്കാൻ ആയിരുന്നെന്നോ….അതോ നിന്നോട് സംസാരിച് കൊതി തീരുന്നതിനു മുൻപ് കൂട്ടുകാർ കേറി വന്നപ്പോൾ കാത്തിരിക്കാൻ വേണ്ടി നിന്നോട് തിരിച്ചു വരുന്ന സമയം ഉൾപ്പെടെ നിന്നോട് പറഞ്ഞത് ഉറങ്ങാതിരിക്കാൻ വേണ്ടി ആണെന്നോ…അതോ നിനക്കു ഇഷ്ടമുള്ള കളർ ഷർട്ട് ഇട്ട ഫോട്ടോ dp ഇട്ടത് നീ സംസാരിയ്ക്കാൻ വേണ്ടി ആണെന്നോ…അതും അല്ലെങ്കിൽ എന്റെ കൂടെ അമ്മാവന്റെ മോൾ നിൽക്കുന്ന ഫോട്ടോ ഇട്ടതും അവൾ നിന്നെക്കാൾ സുന്ദരി ആണെന്ന് പറഞ്ഞത് നീ നിന്റെ ഫോട്ടോ എനിക് അയക്കാൻ വേണ്ടി ആണെന്നോ….എന്താ പറയണ്ടത് ഞാൻ നിന്നോട്..?”

“മിഥു ഞാൻ സ്വപ്‌നം കാണുവാണോ…ഈശ്വരാ ഞാൻ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ടെ ഇല്ലായിരുന്നു…”

അവൾ കരയാൻ തുടങ്ങിയപ്പോൾ ആ കണ്ണുനീർ തുള്ളി തുടച്ചുകൊണ്ട് അവൻ പറഞ്ഞു..

“പെണ്കുട്ടികൾക് മാത്രം അല്ല ചങ്ക് പറിച് കൊടുത് സ്നേഹിക്കുന്ന ഞങ്ങൾ ആണ്കുട്ടികൾക്കും ആദ്യത്തെ പ്രണയം മനസ്സിൽ നിന്നും മായില്ല…അത് ഉണ്ടാക്കിയ വേദന എനിക് എത്രമാത്രം ഉണ്ടായിരുന്നെന്ന് നിന്നെ ഒന്നു ബോധ്യപ്പെടുത്താനാ ഞാൻ ഇന്ന് കണ്ടിട്ടും കണ്ട ഭാവം നടിക്കാഞ്ഞത്…അതിനു എന്റെ മോൾ ഇത്രേം കരഞ്ഞില്ലേ… മതി ഇനി കരയരുത് കേട്ടല്ലോ…”

“മിഥു നിന്റെ അമ്മാവന്റെ മോളോട് എന്ത് പറയും…ആ കുട്ടിയ്ക് സങ്കടം ആകില്ലേ…”

“പിന്നെ എന്നെപോലെ ഒരു ചെക്കനെ കിട്ടാണ്ടായൽ സങ്കടം വരാതിരിക്കോ…? എന്ത് ചെയ്യും എനിക് നിന്നെ കരയിപ്പിക്കാൻ വയ്യല്ലോ…?”

“ഞാൻ ആ കുട്ടിയോടും വീട്ടുകാരോടും മാപ്പ് പറയാം… ആ കുട്ടിയ്ക് നല്ല ഒരു ചെക്കനെ കണ്ടുപിടിച് നമുക്കു വിവാഹോം നടത്താം…അല്ലെങ്കിൽ വേറെ ചെക്കൻ എന്തിനാ?? എന്റെ ഏട്ടനെ കൊണ്ട് വിവാഹം കഴിയിപ്പിക്കാം…നല്ല കുട്ടി അല്ലെ ഞാൻ കണ്ടതല്ലേ ഏട്ടന് ചേരും..”

“അത് കൊള്ളാലോടി നല്ല ഐഡിയ ആണല്ലോ…. എനിക് സമ്മതമാ…പക്ഷെ??”

“എന്താ മിഥു..? ഏട്ടൻ സമ്മതിക്കുമോന്നാണോ ഞാൻ പറഞ്ഞാൽ ഏട്ടൻ കേൾക്കും…എനിക് ഉറപ്പാ..”

“അതല്ലടി അവളുടെ ഭർത്താവ് സമ്മതിക്കില്ല അത് ഒരു വലിയ പ്രശ്നമാണ്… പിന്നെ നമ്മുടെ നിമിഷ ഇല്ലേ അവളും സമ്മതിക്കില്ല…”

“എന്തൊക്കെയാ മിഥു നീ പറയുന്നത്..എനിക് ഒന്നും മനസിലാകുന്നില്ല…”

“ടീ പോത്തെ അത് അവളുടെ കല്യാണ സമയത്തു ഞങ്ങൾ ഒന്നിച് എടുത്ത ഫോട്ടോയാണ്… അവളിപ്പോ 6 മാസം ഗർഭിണിയുമാണ്…”

“ഈശ്വരാ…അപ്പൊ നീ എന്നെ ശരിക്കും പറ്റിച്ചതാല്ലേ…?”

“അതേ പറ്റിച്ചത് തന്നെയാണ് മോളെ…”

“നീ എന്താ നിമിഷയെ പറ്റി പറഞ്ഞത് നിന്റെ കസിന്റെ കല്യാണം നടത്തുന്നേനു നിമിഷയ്ക് എന്താ…?”

“എന്റെ കസിന്റെ കല്യാണം നടത്തുന്നതിന് അല്ലാ… നിന്റെ ഏട്ടന്റെ കല്യാണം നടത്തുന്നതിനാണ് അവൾക് പ്രോബ്ലെം…”

“മിഥു തെളിച് പറ.., എനിക് ഒന്നും മനസിലാകുന്നില്ല….”

“എന്റെ മോളൂട്ടി…ഞങ്ങൾ ഈ ആണ്കുട്ടികള് നിങ്ങൾ പെണ്കുട്ടികളെ പോലെ അല്ല.., ഇത്തിരി കൂടുതൽ ആലോചിക്കുന്നവരാ…,ഒരു പെണ്ണിനെ സ്വന്തം ആക്കണം എന്നു മനസിൽ ഉറപ്പിക്കുമ്പോൾ തന്നെ തടസ്സങ്ങൾ എന്തൊക്കെ ആണെന്നും അത് എങ്ങിനെ മറികടക്കും എന്നതിനുള്ള വഴിയും ആലോചിക്കും…”

“എനിക് ശരിക്കും ദേഷ്യം വരുന്നുണ്ട് മിഥു…,നീ തെളിച്ചു പറ…”

“എന്റെ മോൾ കൂടുതൽ ഒന്നും ആലോചിച് ബുദ്ധിമുട്ടണ്ടാ.., നിന്റെ ഏട്ടനുള്ള ഇര ചൂണ്ടയിൽ കൊരുത്തിട്ടുകൊടുത് പുള്ളിടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടാക്കിയിട്ടാണ് ഞാൻ നിന്റെ പിറകെ വന്നത്…”

“ഇരയോ എന്ത് ഇര…?”

“ടീ പൊട്ടിക്കാളി…നിന്റെ ഏട്ടനും നിമിഷയും തമ്മിൽ ഇഷ്ടത്തിൽ ആണ്….അവരുടെ വിവാഹം നടക്കണം എങ്കിൽ നിന്നെ കെട്ടിക്കണ്ടേ…അത്കൊണ്ട് നിനക്ക്‌ഉള്ള പ്രൊപ്പോസൽ അവൾ വഴി നിന്റേട്ടന്റെ അടുത്‌ എത്തിച്ചിട്ടുണ്ട്…അവൾ സമ്മതിപ്പിച്ചിട്ടും ഉണ്ട്…”

“ഈശ്വരാ എന്തൊക്കെയാ നടക്കുന്നത് ഇവിടെ… ആ കള്ളി പെണ്ണ് പോലും ഒരുവാക്ക് പറഞ്ഞില്ലല്ലോ എന്നോട്..”

“ടീ കഴുതേ.., ഇന്ന് ഒരേ സാരി ഉടുത് രണ്ടും കൂടി വന്നില്ലേ..അവള്ക്കും അത് നിന്റെ ഏട്ടൻ വാങ്ങി കൊടുത്തതാ…”

“രാവിലത്തെ ടെന്ഷന്റെ ഇടയ്ക് സത്യം പറഞ്ഞാൽ ഞാൻ ഒന്നും ശ്രദ്ധിച്ചേ ഇല്ലടാ…അവൾ നല്ല കുട്ടിയല്ലേ അവൾ ഏട്ടന്റെ ഭാഗ്യം ആണ്…എനിക് സന്തോഷം ആയി…”

“ഇനി എന്താ അപ്പോൾ നമുക്കു ഇനി ശുഭം എന്നെഴുതി കാണിക്കാം അല്ലെ…”

“എന്താടാ സിനിമയോ ശുഭം ഒക്കെ കാണിക്കാൻ…”

“സിനിമ ആകണം എങ്കിൽ ഞാൻ പ്രതികാരം കൂടി തീർക്കണ്ടെ….”

” പ്രതികരമോ??? എന്ത് പ്രതികാരം …?”

“അന്ന് ഞാൻ ചെയ്തപോലെ നിന്നെ ഒന്നൂടെ ഉമ്മ വയ്ക്കാം എന്തേ…?”

“അയ്യടാ ചെക്കന്റെ മനസിലിരുപ്പ് നോക്….”

പക്ഷെ പറഞ് തീരുന്നതിനു മുൻപ് തന്നെ അവൻ അവളെ തന്റെ നെഞ്ചോട് ചേർത് കെട്ടിപിടിച്ചു….ആ കൈവലയത്തിനുള്ളിൽ അവൾക്ക് ഒരു സുരക്ഷിതത്വം അനുഭവപെട്ടു…അവൾ അവന്റെ നെഞ്ചിലേക് തല ചായ്ച്ചപ്പോൾ അവൻ അവളുടെ കാതിൽ പതിയെ മന്ത്രിച്ചു….

“നന്ദി… ”

“എന്തിനു…”

“സ്വന്തം ആണെന്ന് തോന്നിയാലും ഒരു സ്ത്രീയെ അവളുടെ സമ്മതം ഇല്ലാതെ തൊടാൻ പാടില്ല എന്ന് എന്നെ പഠിപ്പിച്ചത് നീ ആണ് അതിനു….”

അവളുടെ കണ്ണിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും തിളക്കം ഉണ്ടായി………💕💕💕💕💕

മാളു ഷെഹീർഖാൻ..

About Intensive Promo

Leave a Reply

Your email address will not be published.