Breaking News
Home / Latest News / ബിസ്സിനസ്സില്‍ പണമെറിഞ്ഞു പണം കൊയ്യുന്നത് കാണണമെങ്കില്‍ അത് ദാ ഈ സിനിമാക്കാരെ കണ്ടു പഠിക്കണം..!!

ബിസ്സിനസ്സില്‍ പണമെറിഞ്ഞു പണം കൊയ്യുന്നത് കാണണമെങ്കില്‍ അത് ദാ ഈ സിനിമാക്കാരെ കണ്ടു പഠിക്കണം..!!

ബിസ്സിനെസ്സില്‍ പണം ഇറക്കി പണം കൊയ്യുന്നത് കാണണമെങ്കില്‍ അത് സിനിമാക്കാരെ കണ്ടു പഠിക്കണം. കാരണം വിതച്ചതിന്റെ പത്തിരട്ടിയാണ് അവര്‍ തിരിച്ചു പിടിക്കുന്നത്‌. സിനിമാമേഖലയിലെ പ്രമുഖ ബിസിനെസ്സുകാരെ ഒന്ന് പരിചയപ്പെടാം.

മോഹൻലാൽ

ഹോട്ടൽ വ്യവസായത്തിലേയ്ക്ക് കടന്നതോടെയാണ് മോഹൻലാലിന്റെ ബിസിനസ് താത്പര്യം ജനം അറിഞ്ഞു തുടങ്ങിയത്. ദുബായിൽ ഒരു റസ്റ്റോറന്റ് ആരംഭിച്ചായിരുന്നു ഹോട്ടൽ ബിസിനസിൽ അദ്ദേഹത്തിന്റെ തുടക്കും. പിന്നീട് ഗൾഫ് മാർക്കറ്റ് കേന്ദ്രീകരിച്ച് ഒരു കറി പൗഡറും അവതരിപ്പിച്ചു. ഫിലിം പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ മേഖലകളിലും മോഹൻലാലിന് നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്. വിതരണ കമ്പനിയായ മാക്സ് ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ് ഇദ്ദേഹത്തിന്റേതാണ്. പ്രണവം ആർട്ട്സ് ഇന്റർനാഷണൽ എന്ന പേരിൽ സിനിമകളും നിർമ്മിക്കുന്നുണ്ട്.

മമ്മൂട്ടി

ജൈവ ക‍‍ൃഷിയിലാണ് മമ്മൂട്ടി ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കോട്ടയത്ത കുമരകത്തിനടുത്ത് 17 ഏക്കർ നെൽപ്പാടം ഇദ്ദേഹത്തിനുണ്ട്. ഇവിടെ വിത്തിറക്കാനെത്തിയ മമ്മൂട്ടി വാ‍‍ർത്തകളിൽ നിറഞ്ഞിരുന്നു.

ദുൽഖർ സൽമാൻ

അച്ഛനായ മമ്മൂട്ടിക്ക് ജൈവകൃഷിയിലാണ് താത്പര്യമെങ്കിൽ മകൻ ദുൽഖർ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ആതുരസേവനത്തിലാണ്. ബം​ഗളൂരുവിൽ ​ഗർഭിണികൾക്കായി ദുൽഖർ സൽമാൻ മദർഹുഡ് എന്ന ആശുപത്രി ആരംഭിച്ചിച്ചുണ്ട്. സഹോദരിയായ സുറുമിക്കും ഭർത്താവിനും ഇതിൽ പങ്കാളിത്തമുണ്ട്. ദുൽഖറിനും ഭാര്യ അമാലിനും കുഞ്ഞ് ജനിച്ചത് ഇതേ ആശുപത്രിയിലാണ്.

ദിലീപ്

സിനിമയുടെ പല മേഖലകളിലും അല്ലാതെയുമായി ബിസിനസിലൂടെ കോടികൾ സമ്പാദിക്കുന്നയാളാണ് ദിലീപ്. നിർമ്മാണ കമ്പനി, തിയേറ്റർ, വിതരണക്കമ്പനി, ഹോട്ടൽ, ബോട്ട് സർവ്വീസ് തുടങ്ങി ദിലീപ് കൈവയ്ക്കാത്ത മേഖലകളില്ല. എന്നാൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ​ഗൂഡാലോചനകുറ്റത്തിന് ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ ചില ബിസിനസ് സ്ഥാപനങ്ങൾ നാട്ടുകാർ അടിച്ചു തകർത്തിരുന്നു.

പൃഥ്വിരാജ്

പൃഥ്വിരാജ് സഹോദരനായ ഇന്ദ്രജിത്തിനും അമ്മ മല്ലികയ്ക്കുമൊപ്പം ഖത്തറിൽ ഒരു റെസ്റ്റോറന്റ് ആരംഭിച്ചിട്ടുണ്ട്. ‘സ്പൈസ് ബോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ റെസ്റ്റോറന്റിൽ ഇന്ത്യൻ ഭക്ഷണവിഭവങ്ങളാണുള്ളത്. യുഎഇയിൽ ഒരു ഒരു ശാഖ തുറക്കാനുള്ള പദ്ധതിയിലാണ് ഇവർ.

അമല പോൾ

സഹോദരൻ അഭിജിത്ത് പോളുമായി ചേർന്ന് കൊച്ചി കങ്കര പടിയിലാണ് അയാം യോ​ഗ സ്റ്റുഡിയോ എന്ന പേരിൽ അമലാ പോൾ യോ​ഗ സെന്റ‍ർ ആരംഭിച്ചിരിക്കുന്നത്. സുംബ ഡാൻസ്, എയ്റോബിക്സ് എന്നിവയുടെ പരിശീലനവും ഇവിടെ ലഭ്യമാണ്.

ആസിഫ് അലി

ആസിഫ് അലിയും സുഹൃത്തുക്കളായ മുജീബ്, ബ്രിജേഷ് എന്നിവരും ചേർന്നാണ് കൊച്ചിയിൽ വാഫൽ സ്ട്രീറ്റ് എന്ന റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. ഡോനട്ട്സ്, ക്രെപ്സ് തുടങ്ങിയ മധുരപലഹാരങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. മകന്റെ പേരിൽ ആദംമ്സ് വേ‍ൾ‍ഡ് ഓഫ് ഇമാജിനേഷൻ എന്ന പ്രൊഡക്ഷൻ കമ്പനിയും ആസിഫിനുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.