Breaking News
Home / Latest News / എന്റെ കടങ്ങൾ പെരുപ്പിച്ചു കാട്ടി; പ്രശ്നങ്ങളെ തുടർന്ന് യുഎഇയിലെ 19 ഷോറൂമുകൾ അടച്ചു,

എന്റെ കടങ്ങൾ പെരുപ്പിച്ചു കാട്ടി; പ്രശ്നങ്ങളെ തുടർന്ന് യുഎഇയിലെ 19 ഷോറൂമുകൾ അടച്ചു,

ബിസിനസിൽ ഉയർച്ചകളും താഴ്ചകളുമുണ്ടാകുമെന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്ലസ് രാമചന്ദ്രൻ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മൂന്നുവർഷത്തോളം ജയിലിലായിരുന്ന അറ്റ്ലസ് ജ്വല്ലറി ശൃംഖലയുടെ ഉടമ എം.എം രാമചന്ദ്രൻ (77) ഭാവി പദ്ധതികളെക്കുറിച്ചു ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് പ്രതികരിച്ചത്. എല്ലാം തരുകയും എല്ലാം അവസാനിപ്പിക്കുകയും ചെയ്ത ദുബായിലെ മണ്ണിൽ രണ്ടാം ജൻമം ആരംഭിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലസ് രാമചന്ദ്രൻ. ദുബായിൽ ഉടൻ തന്നെ പുതിയ ഷോറും തുറക്കുമെന്ന് ചങ്കുറ്റത്തോടെയുളള പ്രഖ്യാപനം.

വായ്പയ്ക്ക് ഈടായി നൽകിയ സെക്യൂരിറ്റി ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോൾ മടങ്ങിയതാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ബാങ്കുകളിൽനിന്നു വായ്പയെടുത്താണ് ബിസിനസ് നടത്തുന്നത്. വായ്പാ തിരിച്ചടവിൽ ഒരു തവണ ചെറിയ താമസം വന്നു. ഇത്രനന്നായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽനിന്ന് ഈ താമസം ബാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. സെക്യൂരിറ്റി ചെക്ക് (കരുതൽ ചെക്ക്) ബാങ്ക് ഹാജരാക്കിയപ്പോൾ മടങ്ങി. യുഎഇയിൽ ചെക്ക് മടങ്ങുന്നത് കുറ്റമാണ്. അങ്ങനെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നു. കിംവദന്തികൾ മൂലം യുദ്ധങ്ങളുടെ ഗതിപോലും മാറിയിട്ടുണ്ട്. എന്നാൽ ആരെങ്കിലും ഇതിന്റെ പിന്നിലുണ്ടെന്നു കരുതുന്നില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നത് നല്ലതല്ല.

ദൈവത്തോടും നന്ദി പറയുന്നു. അറ്റ്ലസ് ജ്വല്ലറിയുടെ തുടക്കം മുതൽ എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചർച്ച നടത്തിയത്. മസ്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന രണ്ട് ആശുപത്രികൾ ഈ സമയം വിറ്റ് ബാങ്കുകൾക്കു വായ്പ സംഖ്യയുടെ അനുപാതം അനുസരിച്ച് നിശ്ചിത തുക നൽകിയാണു താൽക്കാലിക ധാരണയിലെത്തിയത്.

കേസ് കൊടുക്കാത്തവരെയും കൊടുത്തവരെയും ഒരുപോലെയാണ് ഇക്കാര്യത്തിൽ പരിഗണിച്ചത്. എന്നാൽ ആശുപത്രികൾ വിൽക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനിൽ നടപടികൾ പൂർത്തിയാക്കാനും കുറച്ചു സമയമെടുത്തു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *