ഇന്ത്യയിൽ കൂടുതലായും പാചകത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ. കറികളിലും, പച്ചക്കറി വിഭവങ്ങളിലും, ഡാലിലും ഉലുവ പൊറോട്ടയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. സാധാരണ കറികളിലോ മറ്റ് ഭക്ഷണങ്ങളിലോ ഒക്കെ ചേര്‍ത്താണ് നമ്മള് ഉലുവ കഴിക്കാറ്. ചിലരാണെങ്കില്‍ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്യും. ചിലർക്ക് ഉലുവ അത്ര പിടുത്തമില്ല എന്ന് വേണം പറയാൻ . ഉലുവ കൊണ്ട് ഒരുപിടി പ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാനാവുക. വിശപ്പില്ലായ്മ, ദഹനപ്രശ്നങ്ങള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, മലബന്ധം- അങ്ങനെ പല പ്രശ്നങ്ങളും ക്രമേണ ഉലുവയ്ക്ക് പരിഹരിക്കാനാകും. നമുക്കാവശ്യമായ വിറ്റാമിന്‍-എ, വിറ്റാമിന്‍-ഡി, അയേണ്‍, ഫൈബര്‍ അങ്ങനെ പല ഘടകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
കൂടാതെ ദിവസവും അല്പം ഉലുവ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഉലുവയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ എളുപ്പം ശമിപ്പിക്കുകയും, ഒരുപാട് നേരത്തേക്ക് മറ്റ് ‘സ്നാക്സ്’ കഴിക്കുന്നതില്‍ നിന്ന് നമ്മളെ വിലക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ദഹനം പതുക്കെയാവുകയോ പ്രശ്നത്തിലാവുകയോ ചെയ്യുന്നില്ല. അത് ക്രമത്തില്‍ വളരെ സുഗമമായി നടക്കുകയും ചെയ്യുന്നു.
മുലകുടിക്കുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഉലുവ. ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ മാസമുറയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഗര്‍ഭപാത്രത്തിന്റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ. സ്തനവലുപ്പം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഉലുവ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല വ്യായമവും മറ്റ് ഡയറ്റുമെല്ലാം ഇതിനൊപ്പം അത്യാവശ്യം തന്നെയാണ് മാത്രമല്ല അമിതമായി ഉലുവ കഴിക്കുകയും അരുത്. സ്ത്രീകളില്‍ ചിലര്‍ക്കെങ്കിലും ഉലുവ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. , രാത്രി മുഴുവന്‍ ഉലുവ കുതിര്‍ത്തുവച്ച ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മിതമായ തരത്തില്‍ കഴിക്കാനാണെങ്കില്‍ ഉലുവ പൊടിയാക്കി സൂക്ഷിച്ച്, കറികളിലും മറ്റ് ഭക്ഷണങ്ങളിലുമെല്ലാം അല്പാല്പമായി ചേര്‍ത്ത് കഴിക്കാം.