ഇന്ന് നമ്മൾ കേരളീയരെ അല്ലെങ്കിൽ സ്ത്രീ ആണെങ്കിലും പുരുഷൻ ആണെങ്കിലും ലോകത്തെ മുഴുവൻ ആളുകളെയും ഏറ്റവും അലട്ടുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. വൈകുന്തോറും മാറ്റാൻ പ്രയാസമുള്ള ഒരു ആരോഗ്യ പ്രശ്നം കൂടിയാണത്. ഒരാളുടെ ജീവിത രീതികളും ഭക്ഷണശൈലികളും അയാളെ ഒരു പ്രമേഹരോഗി ആക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ഇതുകൂടാതെ പാരമ്പര്യഘടകങ്ങളും പ്രമേഹം ഉണ്ടാകുന്നതിനുള്ള കാരണമായി വിലയിരുത്താവുന്നതാണ്. ശരീരത്തിൽ ഇൻസുലിന്റെ കുറവോ ഇൻസുലിന്റെ കാര്യക്ഷമതക്കുറവോ കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ത്യക്കാരിൽ അഞ്ചു പേരിൽ ഒരാൾ പ്രമേഹരോഗിയാണ്.
മനുഷ്യശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് പഞ്ചസാര(ഗ്ലൂക്കോസ്) ആവശ്യമാണ്. ഇത് ആഹാരത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നമുക്ക് ഇത് കൃത്യമായി അളന്ന് കഴിക്കാൻ സാധിക്കാത്തതുകൊണ്ട് കൂടുതലോ കുറവോ പഞ്ചസാര നമ്മുടെ ശരീരത്തിലേയ്ക്ക് ലഭിച്ചെന്നു വരാം. അതിനാൽ രക്തത്തിൽ പല സമയത്ത് പല അളവിൽ ഗ്ലൂക്കോസ് കാണപ്പെടും.
പാരമ്പര്യമായോ കുടുംബപരമായോ പ്രമേഹ സാധ്യതയുള്ളവർ 25 വയസുമുതൽ 6 മാസത്തിലൊരിക്കൽ രക്തത്തിലെ ഗ്ളൂക്കോസ് പരിശോധിക്കണം. പ്രമേഹം വരാൻ സാധ്യതയുള്ളവർ മിതമായ ആഹാരവും ചിട്ടയായ വ്യായാമവും ശീലിക്കണം. കൃത്യമായി രക്തപരിശോധനയും ശരീരപരിശോധനയും നടത്തണം. ഇത് ഒരു പരിധിവരെ പ്രമേഹം തടയാൻ സഹായിക്കും. പ്രമേഹം ഇല്ലാതാക്കുന്നതിന് കൃത്യമായ ചികിത്സയാണ് ആവശ്യം. പലപ്പോഴും ഈ ചികിത്സ പല വിധത്തില്‍ നിങ്ങളെ വീണ്ടും നമ്മെ പ്രതിസന്ധിയിലാക്കും.
എന്നാൽ ഇനി മരുന്നില്ലാതെ തന്നെ സ്വയം ജീവിത ശൈലിയിലും ഭക്ഷണക്രമങ്ങളിലും മാറ്റം വരുത്തി പ്രമേഹം എങ്ങിനെ ഒഴിവാക്കാം എന്ന് നോക്കാം. പ്രമേഹം തടയുന്നതിനായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ പ്രവർത്തികമാക്കിയാൽ മാത്രം മതി. താഴെ പറയുന്ന ഭക്ഷണക്രമങ്ങൾ പ്രമേഹരോഗികൾക്കു മാത്രമല്ല പ്രമേഹം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ശീലിക്കാവുന്നതാണ്. ധാരാളം വെള്ളം കുടിക്കുക, ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് വളരെയധികം അത്യാവിശ്യമാണ്. ഒരിക്കലും നിർജലീകരണം സംഭവിക്കാതിരിക്കാൻ ശ്രമിക്കുക. കൂടാതെ മദ്യപാനവും കോഫി പോലുള്ള പാനീയങ്ങളും ഒഴിവാക്കുക.
പച്ചക്കറികൾ സ്ഥിരമായി കഴിക്കുന്നതും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുന്നു. പ്രത്ത്യേകിച്ചും കോവക്കക്ക്. ദിവസവും 50 ഗ്രാം മുതൽ 100 ഗ്രാം വരെ കോവക്ക ഉപയോഗിക്കുന്നത് നല്ലതാണ്. കറുവപ്പട്ട ഇട്ടു വെള്ളം തിളപ്പിച്ച കുടിക്കുന്നതും കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും തന്മൂലം പ്രമേഹം കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പ്രമേഹം ഒഴിവാക്കാൻ എറെ കേമനാണ് കറുവപ്പട്ട.
കയ്യിൽ കിട്ടുന്നതെന്തും കഴിക്കുക എന്ന ശീലം ഉപേക്ഷിക്കുക. മുതിർന്നവരെ പോലെ തന്നെ കുട്ടികളിലും വർധിച്ചുവരുന്ന ടൈപ്പ് 2 ഡയബെറ്റിസിന്റെ പ്രധാന കാരണം പൊണ്ണത്തടി ആണ്. വ്യായാമയില്ലായ്മയും അമിതമായി കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും കുട്ടികളിൽ പോലും പൊണ്ണത്തടി ഉണ്ടാക്കുന്നു. അമിതവണ്ണം കുറക്കാൻ പരമാവധി ശ്രമിക്കുക. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കാവുന്നതാണ്. പുരുഷന്മാര് ദിവസവും 38 ഗ്രാം എങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളാകട്ടെ 25 ഗ്രാം ഫൈബര്‍ ദിവസവും ശീലമാക്കണം.
ദിവസവും ജീരക വെള്ളം ഭക്ഷണത്തിനു ശേഷം 30 മിനിറ്റ് കഴിഞ്ഞു കുടിക്കുന്നത് ശീലമാക്കുന്നതും പ്രമേഹം നിയന്ത്രിക്കാൻ നല്ലൊരു വഴിയാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തടി കുറക്കുന്നതിനും മറ്റും വളരെയധികം സഹായിക്കുന്നു. ഒരു ഔണ്‍സ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് ഇത് കഴിക്കുന്നത് പ്രമേഹത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പക്ഷെ ഡോക്ടറുടെ നിർദേശം ചോദിച്ചിട്ട് മാത്രമേ ഈ മാർഗം പരീക്ഷിക്കാവൂ.
ഇതിനെല്ലാം പുറമെ മാനസിക സമ്മർദം കുറക്കുകയും ഇപ്പോഴും സന്തോഷവാനായി ഇരിക്കാൻ ശ്രമിക്കുകയും ചെയ്യുക. മാനസിക സമ്മർദം കൂടുതൽ ഉള്ളവർക്കു പ്രമേഹ സാധ്യത കൂടുതലാണ്. കൂടാതെ ഉറങ്ങുന്നതിലും ഉണരുന്നതിലും കൃത്യത പാലിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക. കൃത്യമായി പ്രമേഹം പരിശോധിക്കുക. ചിട്ടയോടു കൂടിയുള്ള ജീവിതചര്യയും ആഹാരക്രമങ്ങളും മാത്രമാണ് നിങ്ങളെ പ്രമേഹം എന്ന രോഗത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഒരേ ഒരു വഴി എന്നത് ഓർമയിലിരിക്കട്ടെ.