ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ ഫലമായാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മള് ആലോചിക്കാറുണ്ട്.
പക്ഷേ ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കൊഴുപ്പ് വര്‍ദ്ധിക്കുന്നതിലൂടെ അത് ആകാരഭംഗി നഷ്ടപ്പെടുത്തുകയും മാനസികമായി നമ്മളെ തകര്‍ക്കുകയും ചെയ്യുന്നു.
ഇത്തരം അവസ്ഥകള്‍ പലപ്പോഴും പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
അരക്കെട്ടിലാണ് പലപ്പോഴും കൊഴുപ്പ് കൂടുതല്‍ അടിഞ്ഞ് കൂടുന്നത്. ഇത് അരക്കെട്ടിനപ്പുറം തടി വര്‍ദ്ധിപ്പിക്കുന്നതിനും വയറും ചാടുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്.
നമ്മുടെ ഭക്ഷണശീലവും ജീവിതശൈലിയും മടിയും തന്നെയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. പെട്ടെന്ന് പരിഹാരം എന്ന നിലയ്ക്ക് പലരും ആരംഭിയ്ക്കുന്ന പല പരീക്ഷണങ്ങളും പാര്‍ശ്വഫലങ്ങളെയാണ് പിന്നീട് കാണുക.
എന്നാല്‍ വെറും നാല് ദിവസം കൊണ്ട് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഉരുക്കിക്കളയുന്ന പാനീയം തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം- 8 ഗ്ലാസ്സ്, ഇഞ്ചി ചുരണ്ടിയത്- 1 ടീസ്പൂണ്‍, കുക്കുമ്പര്‍- 1, ചെറുനാരങ്ങ-1, പുതിനയില- 12 എണ്ണം എന്നിവയാണ് ഈ പാനിയം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍.
തയ്യാറാക്കുന്ന വിധം
കുക്കുമ്പര്‍ ചെറുതായി ചുരണ്ടിയെടുക്കുക, അതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിയ്ക്കാം. പുതിനയില നന്നായി അരച്ച് വെയ്ക്കാം.
ഈ മൂന്ന് ചേരുവകളും നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ചുരണ്ടിയെടുത്ത ഇഞ്ചിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക.
പാനീയം കഴിയ്ക്കാം
രാത്രി മുഴുവന്‍ ഇത് സൂക്ഷിച്ച് വെയ്ക്കാം. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഇതിലേക്ക് എട്ട് ഗ്ലാസ്സ് വെള്ളം ചേര്‍ക്കാം. പിന്നീട് ദാഹിക്കുമ്പോഴെല്ലാം ഈ പാനീയം കഴിയ്ക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും ഇത് കുടിയ്ക്കുന്നത് വഴി ശരീരത്തിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇത് ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും ടോക്സിനെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു.
ചേരുവകള്‍
ഇതിലെ ചേരുവകളെല്ലാം തന്നെ പ്രകൃതി ദത്തവും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം വയറിനെ ക്ലീന്‍ ചെയ്യാനും ദഹനപ്രക്രിയ കൃത്യമാവാനും സഹായിക്കുന്നു.
ആഹാരത്തില്‍ നിയന്ത്രണം വെയ്ക്കുക
ആഹാരത്തില്‍ നിയന്ത്രണം വെയ്ക്കാന്‍ ശ്രദ്ധിക്കുക. കാരണം ദാഹിക്കുമ്പോഴെല്ലാം ഈ വെള്ളം ധാരാളം കുടിയ്ക്കുമ്പോള്‍ വിശപ്പിന്റെ കാര്യം കുറയുന്നു. ഇത് വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.
കൊഴുപ്പ് കുറക്കാന്‍
കൊഴുപ്പിനെ ഇല്ലാതാക്കാന്‍ വെറും നാല് ദിവസം ഈ പാനിയം സ്ഥിരമായിട്ട് കഴിയ്ക്കാം. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയും.
മറ്റ് ഗുണങ്ങള്‍
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ പല വിധത്തില്‍ നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇതല്ലാതെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കുന്നു ഇതെന്ന് നോക്കാം.
കൊളസ്ട്രോള്‍ കുറക്കുന്നു
ശരീരത്തിലെ കൊഴുപ്പ് പലപ്പോഴും കൊളസ്ട്രോള്‍ പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ പാനീയം.
ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഉപയോഗിക്കാം ഇത്.
പ്രമേഹം കുറക്കാന്‍
പ്രമേഹം ഇന്നത്തെ ജീവിത ശൈലിയില്‍ വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരംസ കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം. പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു ഇത്.
രക്തസമ്മര്‍ദ്ദത്തിന് പരിഹാരം
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഈ പാനീയം. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.
കടപ്പാട് : ബോള്‍ഡ് സ്കൈ