Breaking News
Home / Health Tips / ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ..!!, ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ അസുഖങ്ങള്‍ക്ക്..!!

ശസ്‌ത്രക്രിയ അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ..!!, ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ അസുഖങ്ങള്‍ക്ക്..!!

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ
അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും സൗജന്യ ചികിത്സ നൽകുന്ന
ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ
ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും
ഇത് അറിയില്ല. അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ :

1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ടംപോലെ ബസ്സ് ഉണ്ട് വൈറ്റ്ഫീൽഡിലേക്ക്.

2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURAM
(krishnarajapuram) ഇറങ്ങുക. അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്.

3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ഓട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.

4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ ഒരു ദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.

5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും വേറേ വേറേ Q ആണ് ഉള്ളത്.
അത് പ്രത്യേകം ശ്രദ്ധിക്കുക.

6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.

7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും (X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടതാണ്.

8 )രോഗിയുടേയും, കൂടെയുള്ള ഒരാളിന്റെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.(Aadhar also)

9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും, ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും. അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.

10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ അതിനെ പ്രോത്സാഹിപ്പിക്കരുത്.

11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.

12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക്
ചികിത്സ നൽകുന്ന സ്ഥാപനമാണ്.

13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ വാങ്ങുന്ന ചികിത്സകളും, സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്.

14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്.
അപ്പോൾ അതിൻറെതായ പവിത്രതയോടും,
ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ
കടമയാണ്.

15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും
ഇവിടെ ചികിത്സ ലഭിക്കുന്നതാണ്.

About Intensive Promo

Leave a Reply

Your email address will not be published.