Breaking News
Home / Exclusive / കാത്തിരിപ്പിനൊടുവില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലെ ലിറിക്കല്‍ സോംഗ് പുറത്തിറങ്ങി

കാത്തിരിപ്പിനൊടുവില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലെ ലിറിക്കല്‍ സോംഗ് പുറത്തിറങ്ങി

മാസ് ടീസര്‍ കൊണ്ട് തരംഗം തീര്‍ത്ത ജോസഫിലെ ആദ്യ ലിറികല്‍ ഗാനം ഇന്നലെ കുഞ്ചാക്കോ ബോബന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്തു. മലയാളത്തിലെ അടുത്തിടെ കേട്ട ഏറ്റവും മനോഹരമായ, ഒരു കുഞ്ഞ് നോവായി മനസ്സില്‍ നിറയുന്ന, ഇമ്പമേറുന്ന “പൂമുത്തോളേ നീയെരിഞ്ഞ” എന്ന ഗാനം ആണ് പുറത്തിറങ്ങിയത്.

പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മുന്നേറുകയാണ്. അജീഷ് ദാസന്റെ വരികൾക്ക് രജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സോളോ, തോപ്പിൽ ജോപ്പൻ, നാം എന്നീ ചിത്രങ്ങളിലൂടെ അടിപൊളി പാട്ടുകൾ പാടി പ്രേക്ഷകരെ ഹരം കൊള്ളിച്ച നിരഞ്ഞ്ജ് സുരേഷ് ആണ് ജോസഫിലെ ഈ മനോഹര ഗാനം പാടിയിരിക്കുന്നത്..