Breaking News
Home / Exclusive / കോട്ടയത്തെ ദുരഭിമാന കൊലയുടെ ഇര കെവിന്റെ മരണത്തിൽ ഇതുവരെ പറഞ്ഞ ചില നുണകൾ പൊളിയുന്നു..!!

കോട്ടയത്തെ ദുരഭിമാന കൊലയുടെ ഇര കെവിന്റെ മരണത്തിൽ ഇതുവരെ പറഞ്ഞ ചില നുണകൾ പൊളിയുന്നു..!!

ഇക്കഴിഞ്ഞ മാസം ആണ് കോട്ടയം സ്വദേശിയായ കെവിൻ എന്ന യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചു എന്ന കാരണത്തിന് കെവിന്റെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയത്. കെവിനെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകിയ നീനുവിന്റെ പിതാവ് ചാക്കോയും നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും പോലീസിൽ കീഴടങ്ങിയിരുന്നു. അന്ന് മുതൽ അവർ ആവർത്തിച്ച് പൊലീസിന് നൽകിയിരുന്ന മൊഴി കെവിൻ അവരുടെ കസ്റ്റഡിയിൽ നിന്നും ചാടി പോയി എന്നും കെവിന്റെ മരണത്തിൽ അവർക്ക് പങ്കില്ല എന്നും ആയിരുന്നു.

എങ്കിലും അന്വേഷണ സംഘം കെവിന്റെ മരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരിക ആയിരുന്നു. ഇതിനിടയിൽ നീനുവിന്റെ പിതാവ് ചാക്കോ കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു.

ഈ ഹർജി പ്രകാരം നീനു ഒരു മാനസിക രോഗി ആണെന്നും നീനുവിന് ഇപ്പോഴും മാനസിക രോഗത്തിന് ചികിത്സ നൽകി കൊണ്ടിരിക്കുക ആണെന്നും താനും കുടുംബവും ജയിലിൽ ആയതിനാൽ നിലവിൽ കെവിന്റെ വീട്ടിൽ താമസിക്കുന്ന നീനുവിനെ അവിടെ നിന്നും ഏതെങ്കിലും ഷെൽറ്റർ ഹോമിലേക്ക് മാറ്റി തുടർ ചികിത്സ നൽകണം എന്നും ആയിരുന്നു. നീനുവിന്റെ മാനസിക രോഗത്തിന്റെ ചികിത്സയുടെ പേപ്പറുകൾ പോലീസ് സീൽ ചെയ്തിരിക്കുന്ന ഇവരുടെ വീട്ടിൽ ഉണ്ടെന്നും ചാക്കോ ഹർജിയിൽ പറഞ്ഞിരുന്നു.

നീനു ഇത് സംബന്ധിച്ച വിശദീകരണം മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകിയിരുന്നു എങ്കിലും നിനുവിന്റെ പിതാവ് ചാക്കോയെ ഒറ്റക്കല്ലിലെ വീട്ടില്‍ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോയി. നീനുവിന് മനസികാസ്വാസ്ഥ്യമുണ്ടെന്നതുമായി ബന്ധപ്പെട്ട ചികിത്സാരേഖകള്‍ വീട്ടില്‍നിന്ന് ശേഖരിക്കാന്‍ കോടതി അനുമതി നല്‍കിയതിനെ തുടർന്നാണ് ചാക്കോയെ വീട്ടിൽ കൊണ്ടുപോയത്.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കേസിലെ അഞ്ചാംപ്രതിയായ ചാക്കോയെ സ്വദേശമായ ഒറ്റക്കല്ലില്‍ എത്തിച്ചത്. ശേഷം ഒരുമണിക്കൂറോളം പോലീസ് ഈ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും നീനുവിന്റെ ചികിത്സാരേഖകള്‍ ഒന്നും ലഭിച്ചില്ല.

പാലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഗിരീഷ് സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചാക്കോയെ ഒറ്റക്കല്ലില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്.

അവിടെ നിന്നും ഒരു തെളിവും ലഭിക്കാതെ മടങ്ങുന്ന സാഹചര്യത്തിൽ നീനുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നു ചാക്കോ പറയുന്നത് കളവാണെന്ന് അവിടെ തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതികരിച്ചു. തുടർന്ന് ഇതിൽ രോഷാകുലരായ ചാക്കോയുടെ ബന്ധുക്കളും നാട്ടുകാരുമായി സംഭവസ്ഥലത്ത് വാക്കേറ്റമുണ്ടായി.

ഇതോടുകൂടി ചാക്കോയും കുടുംബവും നീനുവിനെ കെവിന്റെ വീട്ടിൽ നിന്നും മാറ്റുവാൻ ശ്രമിച്ച മനസികരോഗം എന്ന കള്ളക്കളി പൊളിഞ്ഞു വീഴുക ആയിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *