തമിഴ്നാട്ടിലെ ഒരു സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ആണ് ഇദ്ദേഹം.
പേര്: ഭഗവാൻ!!!!
ഈയിടെ ഭഗവാന് മറ്റൊരു സ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടുകയും കുട്ടികളോട് വളരെ വേദനയോടെ യാത്ര പറഞ്ഞിറങ്ങുകയും ചെയ്തു. പക്ഷെ ആ കുട്ടികൾ
പൊട്ടികരഞ്ഞുകൊണ്ട് അദ്ദേഹത്തെ പോകാൻ സമ്മതിക്കാതെ തടഞ്ഞു….
ഇതിൽ നിന്നും ആ അധ്യാപകൻ ആ കുട്ടികൾക്ക് ആരായിരുന്നുവെന്ന് മനസ്സിലാക്കാം.
ഇതായിരിക്കണം, ഇങ്ങനെയായിരിക്കണം അദ്ധ്യാപകർ!!!
നമുക്കെല്ലാം ഉണ്ടായിരുന്നുവല്ലേ ഇങ്ങനൊരു അദ്ധ്യാപകനോ അദ്ധ്യാപികയോ….
അച്ഛനെയും അമ്മയെയും പോലെ… അല്ലെങ്കിൽ ഒരു ജേഷ്ഠനെയോ ചേച്ചിയെയോ പോലെ നമ്മളെ സ്നേഹിക്കുകയും ശാസിക്കുകയും ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തവർ….
(ഈ സ്കൂളിലെ 250ൽ പരം കുട്ടികൾ അവരുടെ പ്രിയ അദ്ധ്യാപകന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ക്ലാസ്സുകൾ ബഹിഷ്കരിക്കുകയും, അധ്യാപകനെ മാറ്റിയാൽ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ അറിയിക്കുകയും ചെയ്തതോടെ അധികാരികൾ ഉത്തരവ് സ്റ്റേ ചെയ്തു.
അനുകൂല നടപടികൾ കൈകൊള്ളുമെന്ന് ഉറപ്പും നൽകി)
👏👏👏👏👏