രാജ്യത്താകെ പീഡനക്കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിചാരണ വേഗത്തിലാക്കാനും എത്രയും വേഗം ശിക്ഷ നടപ്പാക്കാനുമായി 1,023 അതിവേഗ കോടതികൾ വരുന്നു. ഇതിനായുള്ള നിർദേശം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
1,023 അതിവേഗ കോടതികളിൽ 400 എണ്ണത്തിന്റെ കാര്യത്തിൽ ഇതിനോടകം തീരുമാനമായിട്ടുണ്ടെന്നും 160 എണ്ണം പ്രവർത്തന സജ്ജമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ഇതിനു പുറമേ, ഇപ്പോൾ രാജ്യത്താകെ 704 അതിവേഗ കോടതികൾ നിലവിലുണ്ടെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.
സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങൾ തടയാൻ ഇത്തരമൊരു കോടതി വരുന്നത് എത്തുകൊണ്ടും നല്ലതാണ്. അധിവേഗത്തിൽ കുറ്റവാളികൾക്ക് ശിക്ഷ നടപ്പിലാക്കാനും, തുടർനടപടികൾ സ്വീകരിക്കാനും എളുപ്പത്തിൽ സാധിക്കും.