പ്ലാസ്റ്റിക് പാത്രങ്ങളില്‍ വെള്ളം കുടിക്കാനായി ശേഖരിച്ച് വെക്കുന്നത് കാന്‍സര്‍ ഉണ്ടാക്കും എന്ന പ്രചരണം ഏറെ നാളായി ആഗോള തലത്തില്‍ തന്നെ നടക്കുന്നതാണ്. പ്ലാസ്റ്റിക്കില്‍ നിന്ന് ബിസ്ഫിനോള്‍ എ , ഡയോക്‌സിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരും എന്നതാണ് പ്രധാന ആരോപണം. ഇതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് നോക്കാം. ഇതുവരെ വിശ്വാസ്യയോഗ്യമായ ഒരു പഠനവും പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍ എന്നിവ ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് തെളിയിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില പഠനങ്ങളില്‍ കുറഞ്ഞ …
Read More »പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബംഗാളിലും വന്‍ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം. പ്രക്ഷോഭകര്‍ നിര്‍ത്തിയിട്ട, ആളുകളില്ലാത്ത അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്കും തീയിട്ടു. യാത്രക്കാരെ ബസുകളില്‍ നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്. ദക്ഷിണ ബംഗാളിലേയ്ക്കുള്ള ദേശീയപാത 34 മുര്‍ഷിദാബാദില്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞത് ഗതാഗതം സ്തംഭിപ്പിച്ചു. ഇവിടെ ടോള്‍ പ്ലാസയും അഗ്നിക്കിരയാക്കിയതായി പിടിഐ …
Read More »കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് പാലാ രൂപതയുടെ നേത്യത്വത്തിൽ പ്രക്ഷോഭം
കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് പാലാ രൂപതയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേർ അണിനിരക്കുന്ന കർഷക പ്രക്ഷോഭം ഇന്നു 2.30നു പാലാ കുരിശുപള്ളി ജംക്‌ഷനിൽ നടക്കും. ടൗണിലെ 5 കേന്ദ്രങ്ങളിൽ സംഗമിക്കുന്ന ഫൊറോനതല കർഷക സമൂഹം ടൗണിൽ കർഷ കമതിൽ തീർക്കും. കത്തീഡ്രൽ മൈതാനം, കൊട്ടാരമറ്റം ജംഗ്ഷൻ, കിഴതടിയൂർ ബൈപാസിലെ കിഴതടിയൂർ പള്ളി ജംഗ്ഷൻ, ളാലം പാലം ജംഗ്ഷൻ, മാർക്കറ്റ് റോഡിൽ സിവിൽ സ്റ്റേഷൻ …
Read More »ഉള്ളിവില വര്‍ദ്ധിച്ചതുമൂലം ലഭിച്ച പണം കര്‍ഷകരിലെത്താതെ ആരുടെ കൈകളിലേക്കാണ് ഒഴുകിയത്?
രാജ്യത്ത് ഉള്ളിവില പോലെ കുതിച്ചുയര്‍ന്ന് കിലോഗ്രാമിന് 200 രൂപ വരെ എത്തിയിട്ടും കര്‍ഷകര്‍ക്ക് കാര്യമായ നേട്ടമുണ്ടായില്ല. ഐ.ഡി.എഫ്.സി എന്ന അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ശ്രീജിത്ത് ബാലസുബ്രഹ്മണ്യമാണ് ഇത്തരമൊരു കാര്യം ചൂണ്ടിക്കാട്ടുന്നത്. പലസ്ഥലങ്ങളിലും ഒരു കിലോ ഉള്ളിക്ക് 200 രൂപ വരെ വില കുതിച്ചുയര്‍ന്നു. അപ്പോള്‍ ലാഭമുണ്ടാക്കിയത് ഇടനിലക്കാരാണെന്ന് ശ്രീജിത്ത് വിശദമാക്കുന്നു. എന്നാല്‍ വില ഉയരുമ്ബോള്‍ ലാഭത്തിന് ആനുപാതികമായി കര്‍ഷകന് പണമോ ഗുണമോ ലഭിക്കുന്നുമില്ല. വില കൂടിയാലും ലാഭത്തിന്റെ …
Read More »എയര്‍ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിക്കുമെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി
എയര്‍ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വിറ്റഴിക്കുമെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി. നൂറ് ശതമാനം ഓഹരിവില്‍ക്കാന്‍ ഇതിനായി രൂപീകരിച്ച പ്രത്യേക സംവിധാനമായ എഐഎസ്‌എഎം തീരുമാനിച്ചതായി മന്ത്രി ലോക് സഭയെ അറിയിച്ചു. സര്‍ക്കാരിന്റെ 76 ശതമാനം ഓഹരിവില്‍ക്കാനാണ് മുമ്ബ് തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഫലംകണ്ടില്ല. കമ്ബനി ഏറ്റെടുക്കണമെങ്കില്‍ നഷ്ടം എഴുതിത്തള്ളണമെന്നും ജീവനക്കാരെ പിരിച്ചുവിടണമെന്നും കമ്ബനികള്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശക്തമായ പ്രതിഷേധം കാരണം സര്‍ക്കാര്‍ സ്വകാര്യകമ്ബനികളുടെ സമ്മര്‍ദത്തിനു വഴങ്ങിയില്ല. 21,000 ജീവനക്കാരും …
Read More »രാജ്യത്തെ നാണയപ്പെരുപ്പം ഉയർന്ന നിരക്കിൽ
രാജ്യത്തെ നാണയപ്പെരുപ്പം നവംബറിൽ 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ. നാഷണൽ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തു വിട്ട കണക്കുകളിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. നവംബറിൽ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള നാണയപ്പെരുപ്പം കഴിഞ്ഞ ഒക്ടോബറില്‍ 4.62 ശതമാനമായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ 2.33 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. എന്‍എസ്ഒയുടെ കണക്കനുസരിച്ച് ഭക്ഷ്യവിലയിലെ നാണയപ്പെരുപ്പം 7.89 ശതമാനത്തില്‍ നിന്നും 10.01 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ വസ്തുക്കളിലെ …
Read More »നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ആരാച്ചാരെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു
നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ആരാച്ചാരെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. ആരാച്ചാരെ ലഭിക്കുന്നതോടെ മരണ വാറണ്ട് പട്യാല ഹൗസ് കോടതി വൈകാതെ പുറപ്പെടുവിക്കും. ആരാച്ചാരെ കിട്ടാനില്ലാത്തതിനാല്‍ നിര്‍ഭയ കേസിലെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നതില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ആരാച്ചാരെ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചതോടെ ആ പ്രതിസന്ധിയ്ക്ക് തീരുമാനമായി. ഇതോടെ നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കിലേറ്റാനുള്ള മരണ വാറണ്ട് …
Read More »അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്ത്
അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടർന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി പരാതിയുമായി രംഗത്ത്. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി രംഗത്ത് വന്നത്. കാസര്‍കോട് പരവനടുകക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് എതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗവര്‍ണറുടെയും പട്ടിക വര്‍ഗ്ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി പരവനടക്കം ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. എന്നാല്‍, ഒരു അധ്യാപികയും …
Read More »ജോലി സ്ഥലത്ത് ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി തമിഴ്‌നാട് സ്വദേശിനിയായ വിട്ടുജോലിക്കാരി ;നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായി തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ചെന്നൈ സ്വദേശിനിയായ വല്ല്യമ്മാള്‍ ആണ് പ്രവാസജീവിതത്തിന്റെ പ്രയാസങ്ങള്‍ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസം മുന്‍പാണ് വല്ല്യമ്മാള്‍ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ജോലിസാഹചര്യങ്ങള്‍ മോശമായിരുന്നെങ്കിലും, നാട്ടിലെ അവസ്ഥയോര്‍ത്തു ആ ജോലിയില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ ശമ്ബളം വല്ലപ്പോഴുമാണ് കിട്ടിയത്. …
Read More »ഭരണഘടനാവിരുദ്ധമായ ഒരു നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യന്ത്രി പിണറായി വിജയന്‍
ഭരണഘടനാവിരുദ്ധമായ ഒരു നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മോഹമാണ് കേന്ദ്ര ഗവണ്‍മെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണതെന്നും മുഖ്യമന്ത്രി പറഞ്ഞു ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. …
Read More »ഷെയ്ന്‍ വിഷയത്തിൽ മോഹൻലാൽ എത്തിയതിന് ശേഷം യോഗമെന്ന് ബി ഉണ്ണികൃഷ്ണൻ
ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ എടുത്ത നിലപാടില്‍ മാറ്റമില്ല. സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഫെഫ്ക. ദീര്‍ഘകാലടിസ്ഥാനത്തിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ‘ഷെയ്ന്‍ വിഷയത്തിലെന്നല്ല, സിനിമയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയ്യാറാണ്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകും. മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമാണ് യോഗം ചേരുക. എല്ലാ സംഘടനകളുടെയും വികാരങ്ങള്‍ മാനിച്ചായിരിക്കും തീരുമാനം’. …
Read More »പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമെന്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം, ത്രിപുര എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ മോമെന്‍ വിര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിനിടെ ശക്തമായ പ്രക്ഷോഭം നടക്കുന്ന അസമില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രശ്ന ബാധിതമായ പത്തു …
Read More »ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്
ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ദേശീയ പൗരത്വഭേദഗതി ബില്ലിനെ പാര്‍ലമെന്റിനകത്തും പുറത്തും നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യത്തിൽ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഇപ്പോള്‍ പ്രതിഷേധിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്. നേരത്തെ കോണ്‍ഗ്രസ്സിന്റെ മന്‍മോഹന്‍ സിംഗ് 2003 ല്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചതിന്റെ രേഖകള്‍ പുറത്തു വന്നെങ്കില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് പ്രകാശ് കാരാട്ടിന്റെ കത്താണ്. നേരത്തെ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ട കാര്യം തന്നെയാണ് ഇപ്പോള്‍ മോദി …
Read More »പുതിയ യിനം ചിലന്തിയെ കണ്ടെത്തി ശാസ്ത്രലോകം; ഒറ്റക്കടിയിൽ അഴുകി പോകും മനുഷ്യ ശരീരം
നമുക്ക് ചുറ്റും നമ്മുടെ പരിസരത്തിനു ചുറ്റുമൊക്കെ ഓടി നടക്കുന്ന ഒരു സാധാരണ ജീവിയാണ് ചിലന്തി. സാധാരണ ചിലന്തികള്‍ മറ്റ് പ്രശ്നങ്ങൾ വരുത്തുകയില്ലെങ്കിലും ചിലയിനം ചിലന്തി കടിക്കുകയോ ദേഹത്ത് കയറുകയോ ചെയ്താല്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. റികസ് സ്‌പൈഡര്‍, ബ്ലാക്ക് വിഡോ സ്‌പൈഡര്‍, ഹോബൊ സ്‌പൈഡര്‍ എന്നീ മൂന്ന് ഇനം ചിലന്തികള്‍ മനുഷ്യര്‍ക്ക് അപകടകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ മെക്‌സിക്കോയില്‍ നിന്ന് ശാസ്ത്രജ്ഞര്‍ പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. ഇതിന്റെ …
Read More »ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ യുപി വിഭാഗം അധ്യാപകന്‍ ശ്രീനിജിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് അറിയിച്ചു. കോഴിക്കോട് റസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകകായിരുന്നു അദ്ദേഹം. കുട്ടിയെ കഴുത്തിന് പിടിച്ചു ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. …
Read More »വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണന്റെ സസ്പെൻഷനിനെതിരെ കൂട്ട രാജി
വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി കെ.എം രാധാകൃഷ്ണനെ പ്രസ്‌ക്ലബ് അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്ത താത്ക്കാലിക സെക്രട്ടറി സാബ്ലു തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭരണ സമിതിയംഗങ്ങളുടെ കൂട്ട രാജി. പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമായാണ് രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സോണിച്ചന്‍ പി.ജോസഫ് ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങളുടെ രാജി. …
Read More »ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍; യുഎന്‍ഡിപി റിപ്പോര്‍ട്ട്
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ എന്ന് യുഎന്‍ഡിപി റിപ്പോര്‍ട്ട്. ലോകത്തെ 130 കോടി വരുന്ന ദരിദ്ര ജനസംഖ്യയില്‍ 364 ദശലക്ഷം പേരും (28 ശതമാനം) ഇന്ത്യയിലാണ്. ആരോഗ്യ ദൈര്‍ഘ്യം, ജീവിതം, വിദ്യാഭ്യാസ സാഹചര്യം, ജീവിത നിലവാരം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് എച്ച്.ഐ.ഡി. കണക്കാക്കുന്നത്. രാജ്യത്തെ 58 ശതമാനം പേരുടെ പ്രതിശീര്‍ഷ വരുമാനം 50,000 രൂപയിലും താഴെയാണ് എന്ന് റിപ്പോട്ടില്‍ പറയുന്നു. യുഎന്‍ഡിപി റിപ്പോര്‍ട്ട് അനുസരിച്ച് 189 രാജ്യം ഉള്‍പ്പെട്ട …
Read More »പൗരത്വബില്ല് പാസാക്കി; രാജ്യത്ത് പ്രതിക്ഷേധം ശക്തം
ബില്‍ അവതരണത്തെ 293 അംഗങ്ങള്‍ അനുകൂലിക്കുകയും 82 പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും ഡിഎംകെയും എന്‍സിപിയും എതിര്‍ത്തു വോട്ട് ചെയ്തപ്പോള്‍ പ്രതിപക്ഷനിരയിലേയ്ക്ക് മാറിയ ശിവസേന പൗരത്വബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അതേസമയം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ വേട്ടായാടാനുള്ള ഉദ്ദേശം മാത്രമാണ് ബില്ലിനുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധം. അസമില്‍ പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ …
Read More »ഷെയ്ൻ നിഗം കേസ്; അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു
ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഷെയ്ന്‍ നിഗം വിവാദത്തില്‍ വന്‍ വഴിത്തിരിവ്. അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിച്ചെന്നും സംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നു. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. അതേ സമയം അമ്മ എക്സിക്യൂട്ടീവ് ഉടന്‍ ചേര്‍ന്ന് …
Read More »ഉള്ളി വിലക്കയറ്റം പ്രമാണിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുന്ന പുതിയ ഓഫറുമായി ഷോപ്പുടമ
ഉള്ളിവില അനിയന്ത്രിതമായി കുതിച്ചുകയറുമ്പോള്‍ തമിഴ്‌നാട്ടില്‍ ഒരു കിലോയ്ക്ക് 180 രൂപയാണ് വില. ഉള്ളി വിവാഹത്തിന് സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയതും ഉള്ളി കടകളില്‍ നിന്ന് കൊള്ളയടിച്ചുകൊണ്ടുപോകുന്നതുമൊക്കെ വാര്‍ത്ത വന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ ഉള്ളിയുമായി ബന്ധപ്പെട്ട് മാറ്റൊരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതുക്കോട്ടയില്‍ മൊബൈല്‍ ഫോണ്‍ വ്യാപാരസ്ഥാപനം ഉള്ളിയുടെ ഡിമാന്റ് മുതലെടുക്കാന്‍ പുതിയ തന്ത്രം ഇറക്കി. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുന്ന പുതിയ ഓഫറാണ് ഇവര്‍ പ്രഖ്യാപിച്ചത്. സ്ഥാപനത്തിന് …
Read More »പുതിയ കുടുംബാസൂത്രണ സമവാക്യവുമായി യു പി മന്ത്രി
ജനസംഖ്യ നിയന്ത്രണത്തില്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ എന്ന സമവാക്യം മാറ്റിയെഴുതി ഉത്തര്‍പ്രദേശിലെ ബി.ജെ.പി മന്ത്രി സുനില്‍ ഭരാല. ഹിന്ദു ജനസംഖ്യയിലുണ്ടാകുന്ന കുറവ് നിത്താനാണ് മന്ത്രി പുതിയ സമവാക്യം കൊണ്ടുവരുന്നത്. ‘നാം അഞ്ച്’ എന്ന ആശയമാണ് മന്ത്രി മുന്നോട്ടുവച്ചത്. ദമ്ബതികള്‍ക്ക് മൂന്നു കുട്ടികള്‍ വേണം. അതിലൊരാള്‍ നിര്‍ബന്ധമായും പെണ്‍കുട്ടിയായിരിക്കണമെന്നും മന്ത്രി പറയുന്നു. നാം അഞ്ച് എന്ന സമവാക്യം പാലിക്കണമെന്നാണ് വ്യക്തിപരമായി തനിക്ക് പറയാനുള്ളത്. കൂടാതെ കുടുംബത്തില്‍ അമ്മായിമാര്‍, മുത്തശ്ശിമാര്‍, മറ്റു ബന്ധുക്കള്‍ …
Read More »അടുത്ത വർഷം തന്നെ ഇറങ്ങുന്ന ചന്ദ്രയാൻ മൂന്നിൻറെ ദൗത്യത്തിന് കൂടുതൽ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആർഒ; 75 കോടി രൂപ ചന്ദ്രയാൻ ദൗത്യത്തിനു മാത്രമായി അനുവദിക്കണമെന്നാണ് ആവശ്യം
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംങിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെൻ്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. ചാന്ദ്ര ഉപരിതലത്തിൽ മൃദുവായി ഇറങ്ങാനുള്ള കഴിവ് പ്രകടിപ്പിക്കുകയും ഉപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ് ചന്ദ്രയാൻ -2 ന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. എന്നാൽ, 2019 സെപ്റ്റംബർ 7 നു പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ …
Read More »ലോക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി സന്ന മാരിൻ
ലോക ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ സോഷ്യൽ ഡെമോക്രാറ്റിക് നേതാവ് ‘സന്ന മാരിൻ’. ഫിൻലൻഡിൻ്റെ പ്രധാനമന്ത്രി ആയിരുന്ന ആൻറി റിന്നെയുടെ രാജിയെ തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന സന്ന മാരിൻ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2015 -മുതൽ ഫിൻലൻഡ് പാർലമെന്റ് അംഗമാണ് സന്ന. 2012 -ലെ ടാംപോർ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവർ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് 2013 -2017 വരെ സിറ്റി കൗൺസിൽ ചെയർപേഴ്‌സണായി ചുമതല വഹിച്ചു. പിന്നീട് …
Read More »ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി യുഎഇ മന്ത്രാലയം
ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി യുഎഇ മന്ത്രാലയം. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി കൊണ്ടാണ് ഇപ്പോള്‍ യു.എ.ഇയില്‍ നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ പീഡന നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് വന്‍പിന്തുണ ലഭിച്ചു. ലൈംഗിക പീഡനത്തിനെതിരെ പുരുഷനും ഇനി പൊലീസില്‍ പരാതിപ്പെടാം എന്നതാണ് നിയമത്തിന്റെ പ്രത്യേകത. വിദേശ മാധ്യമങ്ങളും മറ്റും ഏറെ താല്‍പര്യത്തോടെയാണ് നിയമ ഭേദഗതി വാര്‍ത്തയാക്കിയത്. നിലവില്‍ ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകള്‍ മാത്രമാണ് ഇരകളെന്ന അവസ്ഥയ്ക്കാണ് യു.എ.യില്‍ മാറ്റം …
Read More »പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി
തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം കാട്ടിയ പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). സംഭവം ഗൗരവമായി കണ്ട് തിരുവനന്തപുരം പ്രസ് ക്ലബ് ന്യായനിലപാട് സ്വീകരിക്കണമെന്നും കൂട്ടായ്മ േഫസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ‘വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന കടമ്ബകള്‍ സമാനമാണ്. രണ്ടിടത്തും പുരുഷാധിപത്യത്തിെന്റ ബലാത്സംഗ സംസ്കാരം പലരൂപത്തിലും പതിയിരിക്കുന്നു. ലിംഗാധികാരത്തിെന്റ ആനുകൂല്യത്തില്‍ എല്ലാ സംവിധാനങ്ങളും …
Read More »കാര്യവട്ടത്ത് നടന്ന കളിയിൽ ഇന്ത്യയ്ക്ക് തോൽവി; 8 വിക്കറ്റ് ജയത്തിൽ വിൻഡീസ്
കാര്യവട്ടത്ത് തിങ്ങിനിറഞ്ഞ ജനങ്ങളെ നിരാശരാക്കി രണ്ടാം ട്വന്റി 20 യില്‍ ടീം ഇന്ത്യയെ വിന്‍ഡീസ് തോല്‍പ്പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയ ലക്ഷ്യം ലെന്‍ഡല്‍ സിമ്മണ്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെ(67) ബലത്തില്‍ ഒന്‍പത് പന്ത് ശേഷിക്കേ അടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷമാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നേരത്തേ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശിവം ഡുബെയുടെ അര്‍ധസെഞ്ചറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഓപണര്‍ കെ.എല്‍ …
Read More »വാഴപ്പഴം ഇന്‍സ്റ്റലേഷന്‍ അകത്താക്കി ഡേവിഡ്
ഒരു വാഴപ്പഴത്തിന് വില 85 ലക്ഷംരൂപ. അത് ഒറ്റയടിയ്ക്ക് അകത്താക്കി അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ് കലാകാരനായ ഡേവിഡ് ഡാറ്റുന. മോഹവില നല്‍കി മൂന്ന് പേര്‍ ചേര്‍ന്നാണിത് വാങ്ങിയത്. പ്രദര്‍ശനത്തിന് വേണ്ടി മാത്രം എന്ന നിബന്ധനയോടെയായിരുന്നു വില്‍പ്പന. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസില്‍ ശനിയാഴ്ച നടന്ന പ്രദര്‍ശനത്തില്‍ ചുമരില്‍ ടേപ്പ്കൊണ്ട് ഒട്ടിച്ചുവച്ച വാഴപ്പഴം ഇന്‍സ്റ്റലേഷന്‍ 1,20,000 ഡോളറിന് വിറ്റുപോയെന്ന വാര്‍ത്ത ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രദര്‍ശനത്തിന്റെ രണ്ടാമത്തെ ദിവസം വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷന്‍ …
Read More »രാത്രി കാലയാത്രയ്ക്ക് സേവനമൊരുക്കി കർണാടക പോലിസ്; പുതിയൊരു സുരക്ഷാരീതി
രാത്രിയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സൗജന്യ സുരക്ഷിത യാത്രാ സേവനമൊരുക്കി ഈ പ്രാദേശിക പോലീസ് കൈയ്യടി നേടുന്നു. കര്‍ണാടകയിലെ ഗഡാഗിലെ പ്രാദേശിക പോലീസാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയൊരു സുരക്ഷാ രീതി ഒരുക്കിയിരിക്കുന്നത്. 10 നും രാവിലെ ആറിനും ഇടയില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്കാണ് സംരക്ഷണമായി സൗജന്യയാത്ര ഒരുക്കിയിരിക്കുന്നത്. ‘രാത്രിയില്‍ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പോലീസ് സ്‌റ്റേഷനുകളിലേക്കോ ടോള്‍ ഫ്രീ …
Read More »വിവാഹപ്പന്തലില്‍ ഇരുന്ന് യുവാവ് താലികെട്ടിയത് സഹോദരിമാരെ
വിവാഹപ്പന്തലില്‍ ഇരുന്ന് യുവാവ് താലികെട്ടിയത് സഹോദരിമാരെ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് ആപൂര്‍വമായ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. തന്റെ സഹോദരി രചനയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് വരന്‍ ദിലീപ് വിനിതയെ കല്യാണം കഴിച്ചിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദിലീപ് വിനിതയെ കല്യാണം കഴിച്ചത്. ഇതില്‍ മൂന്ന് കുട്ടികളുണ്ട് സഹോദരി രചനയെ കല്യാണം കഴിക്കാന്‍ ഭാര്യ ഓക്കെ പറയുകയായിരുന്നെന്നാണ് ദിലീപ് പറയുന്നത്. അസുഖബാധിതയായ തനിക്ക് ഇപ്പോള്‍ കുട്ടികളെ നോക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിങ്ങള്‍ …
Read More »ഡൽഹിയിലെ തീപിടുത്തത്തിൽ 43 മരണം; ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു
ഡല്‍ഹിയിലെ റാണി ഝാന്‍സിലെ ബാഗ് നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ 43 മരണം. ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ റേഹാനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മാനേജറും അറസ്റ്റിലായി. തിരക്കേറിയ മാര്‍ക്കറ്റിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്നും ബാഗ് നിര്‍മ്മാണ ഫാക്ടറി നടത്തിവന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപ്പിടുത്തത്തില്‍ 43 പേര്‍ മരിക്കാനിടയായതിന് കെട്ടിടത്തിന്റെ അപകടാവസ്ഥയും കാരണമായി. ഈ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റ്. കെട്ടിടം ഉടമയ്‌ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യ …
Read More »തന്റെ മകള്‍ക്ക് നീതി ലഭിക്കണമെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്
തന്റെ മകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവ്. മകളുടെ ഘാതകരെ വെടിവെച്ചു കൊല്ലണമെന്നും പിതാവ് സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. പോലീസ് പ്രതികള്‍ക്കൊപ്പമാണ്. ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ ദൈവനാമത്തില്‍ സത്യംചെയ്യിച്ചു. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മകളുടെ ഘാതകര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ വെടിവെച്ചു കൊല്ലണം. മകളെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചു. ആംബുലന്‍സ് രണ്ടുതവണ കേടായി. റായ് ബറേലിയില്‍നിന്ന് ലഖ്‌നൗവിലേക്കുള്ള 90 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ നാലുമണിക്കൂര്‍ എടുത്തുവെന്നും അദ്ദേഹം …
Read More »പാകിസ്ഥാനിൽ നിന്നും പെൺകുട്ടികളെ വിവാഹത്തിനായി ചൈനയിലേക്ക് കടത്തുന്നുവെന്ന് റിപ്പോർട്ട്
ചൈനക്കാരായ പുരുഷന്മാരുടെ ഭാര്യമാരാകാൻ പാകിസ്ഥാനിൽ നിന്നും 629 പെൺകുട്ടികളെ വിറ്റതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 2018 മുതൽ നടന്ന മനുഷ്യകടത്തിലെ വിവരങ്ങളാണ് അസ്സോസിയേറ്റ് പ്രസ്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാനിലെ മാധ്യമങ്ങളുടെ സഹായത്തോടെ അസ്സോസിയേറ്റ് പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ഇത്തരത്തിൽ ചൈനയിലേക്ക് വിവാഹത്തിലൂടെ കടത്തപ്പെടുന്ന പെൺകുട്ടികൾ പിന്നീട് തടവറകളിൽ അടക്കപ്പെടുകയോ,വേശ്യാവ്രുത്തിയിലേക്ക് തള്ളപെടുകയോ ആണ് പതിവ്. അത്തരത്തിൽ പീഡനമേറ്റ് തിരിച്ചുവന്നവരിലൂടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെയാണ് വിവാഹ …
Read More »ഹെൽമെറ്റ് വിൽപ്പനയിൽ വ്യാജന്മാരും; തിരിച്ചറിയാനാകാതെ വലയുകയാണ് ഉപഭോക്താക്കളും അധികൃതരും.
ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ വിപണിയിൽ വ്യാജന്മാർ കച്ചവടം അടിച്ചുപൊളിക്കുകയാണ്. ഇത്തരം വ്യാജന്മാരിലും ഐ.എസ്.ഐ മാർക്ക് ഉള്ളതിനാൽ തിരിച്ചറിയാനാകാതെ വലയുകയാണ് ഉപഭോക്താക്കളും അധികൃതരും. പ്രമുഖ ഹെല്‍മെറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുള്ളവയാണ് വിപണി കീഴടക്കിയ വ്യാജന്മാര്‍. 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഇത്തരം വ്യാജ ഹെല്‍മെറ്റുകളുടെ വില. നിലവാരം കുറഞ്ഞ ഇത്തരം ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നുമില്ല. അതുകൊണ്ടു തന്നെ ഇത്തരം വ്യാജന്മാരെ …
Read More »യു.പിയിൽ വാക്കുതർക്കത്തിനിടയിൽ മധ്യവയസ്‌കനായ വ്യാപാരിയെ വെടിവച്ച് കൊന്നു
സാരികളും വസ്ത്രങ്ങളും വില്‍ക്കുന്ന വ്യാപാരി കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുന്നതിനിടെയാണ് ആക്രമണം. ഉത്തര്‍പ്രദേശിലെ ആഗ്രാ സിറ്റിയില്‍ വാക്കുതര്‍ക്കത്തിനിടെ മധ്യവയസ്‌കനായ വ്യാപാരിയെ വെടിവച്ച് കൊന്നു. തിരക്കേറിയ വാട്ടര്‍ വര്‍ക്ക് ക്രോസിങില്‍ വ്യാപാരിയും കാറിലെത്തിയയാളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അക്രമിയെ ഉടന്‍ കണ്ടെത്തുമെന്നും സിറ്റി പോലിസ് സൂപ്രണ്ട് രോഹന്‍ ബോത്രെ പ്രമോദ് പറഞ്ഞു. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ …
Read More »ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ റിയൽ ഹീറോ
ആളിക്കത്തുന്ന തീയില്‍ നിന്ന് 11 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ ഫയര്‍മാന്‍ രാജേഷ് ശുക്ലയ്ക്ക് കൈയ്യടിച്ച് രാജ്യം. രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ രാജേഷ് ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ തേടി.ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ രാജേഷിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെ വടക്കന്‍ ഡല്‍ഹിയിലെ അനാജ് മണ്ടിയിലെ ബാഗ്-പേപ്പര്‍ ഫാക്ടറിയിലെ തീപ്പിടിത്തത്തില്‍പെട്ട പതിനൊന്നുപേരെയാണ് രാജേഷ് രക്ഷപ്പെടുത്തിയത്. വടക്കന്‍ ഡല്‍ഹിയിലെ ഫാക്ടറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന 43 …
Read More »അമ്മ മരിച്ച മകളെ അച്ഛന്‍ നിരന്തരം പീഡിപ്പിച്ചതായി രണ്ടാനമ്മയുടെ പരാതി;
അമ്മ മരിച്ച മകളെ അച്ഛന്‍ നിരന്തരം പീഡിപ്പിച്ചതായി രണ്ടാനമ്മയുടെ പരാതി. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയെ തുടര്‍ന്ന് ഡപ്യൂട്ടി തഹസില്‍ദാറായ അച്ഛനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അച്ഛന്‍ കുട്ടിയെ നിരന്തരം പീഡിപ്പിക്കുന്നതായി രണ്ടാനമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മകളെ പീഡനത്തില്‍ നിന്ന് രക്ഷിക്കാന്‍ പത്തും പന്ത്രണ്ടും അടിവസ്ത്രം ധരിപ്പിച്ച് കിടത്തിയതായും രണ്ടാനമ്മ ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി. ‘പറഞ്ഞിട്ടെന്താ വാപ്പച്ചി കേള്‍ക്കാത്തത് എന്ന് പറഞ്ഞ് കൊച്ച് …
Read More »പഹയൻമാർക്ക് പാടത്ത് ജോലി വരമ്പത്ത് കൂലി ബദ്ധപ്പാടുകൾ ഫെയ്സ്ബുക്ക് പോസ്റ്റ്
ഹൈദരാബാദിൽ, വെറ്റിനറി ഡോക്ടറെ തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മരണവാർത്തയും കേട്ടുകൊണ്ടാണ് സോഷ്യൽ മീഡിയ ഇന്ന് ഉറക്കമുണർന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ട അതേ സ്ഥലത്ത് തെളിവെടുക്കാനെത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇതെത്തുടര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പൊലീസുകാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. രാജ്യം തലകുനിച്ച നിഷ്ഠൂരമായ സംഭവത്തിൽ നീതി നടപ്പിലായെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുമ്പോൾ ശ്രദ്ധേയ കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്വക്കേറ്റ് …
Read More »ഇത് രണ്ടാം തവണ രണ്ടു യുവതികൾക്ക് നേരേ ആസിഡാക്രമണം നടത്തിയ പ്രതികളെ വി.സി സജ്ജനാര്‍ വെടിവെച്ചു കൊന്നിരുന്നു
വനിതാ ഡോക്ടറെ ക്രൂരമായി കൊലചെയ്ത അതേ സ്ഥലത്ത് തന്നെയാണ് പ്രതികളെയും പൊലീസ് വെടിവെച്ചുകൊന്നത്. ഇതിന് പിന്നിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ എല്ലാ ശ്രദ്ധയും എത്തുന്നത് പൊലീസിലേക്കാണ്. വി.പി സജ്ജനാര്‍ എന്ന ഉദ്യോഗസ്ഥനാണ് ഇൗ കേസ് അന്വേഷിച്ചിരുന്നത്. ഇതിന് മുൻപും ഇത്തരത്തിൽ ഏറ്റുമുട്ടൽ കൊല നടത്തിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വർഷങ്ങൾക്ക് മുൻപ് രണ്ടു യുവതികൾക്ക് നേര്‍ക്ക് ആസിഡാക്രമണം നടത്തിയ പ്രതികളെ ഇതേ ഉദ്യോഗസ്ഥൻ ഇതുപോലെ ഏറ്റമുട്ടലില്‍ വധിച്ചിരുന്നു. 2008 ല്‍ വാറങ്കല്‍ എസ്പിയായിരുക്കുമ്പോളായിരുന്നു …
Read More »കീഴടങ്ങാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിന്നില്ല വെടിവെയ്ക്കാതെ മറ്റൊരു വഴിയുമില്ലായിരുന്നു
ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ച് കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍. ‘അവര്‍ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് കാണിച്ചുതരാന്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ അവര്‍ ഞങ്ങള്‍ക്ക് നേരെ കല്ലെടുത്ത് എറിയുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിന്നില്ല. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു, എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു’ എന്നാണ് …
Read More »ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ 4 പ്രതികളെ വെടിവച്ച് കൊന്നു
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. ഹൈദരാബാദിൽ ഇന്നലെ രാത്രിയാണ് സംഭവം. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് …
Read More »പിസ ഓണ്‍ലൈന്‍ വഴി ഓർഡർ ചെയ്ത് 95,000 രൂപ നഷ്ടമായെന്ന് പരാതി
പിസ്സ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത യുവാവിന് 95000 രൂപ നഷ്ടമായതായി പരാതി. മുപ്പത്തിമൂന്നുകാരനായ ഷെയ്ക്ക് എന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്കാണ് പണം നഷ്ടമായത്. ബംഗളൂരു മഡിവാളയില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പിസ കഴിക്കാന്‍ ആഗ്രഹം തോന്നിയ ഷെയ്ക്ക് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി പിസ്സ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. സമയത്ത് ഓര്‍ഡര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളില്‍ തെരച്ചില്‍ നടത്തി ഫുഡ് ഡെലിവറി ആപ്പിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ …
Read More »വിവാഹത്തിന് മുൻപ് സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവിന് ചാട്ടവാറടി
വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവ് ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങുന്നതിനിടെ കുഴഞ്ഞുവീണു. ആരോഗ്യനില മോശമായിട്ടും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ശിക്ഷ പൂര്‍ത്തിയാക്കിയശേഷം. ഇന്‍ഡൊനീഷ്യയിലെ ആച്ചെയ് പ്രവിശ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ചൂതാട്ടം, മദ്യപാനം, വിവാഹിതരല്ലാത്തവര്‍ തമ്മിലുള്ള ലൈംഗികബന്ധം, സ്വവര്‍ഗരതി തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. ഇത് മറികടക്കുന്നവരെയാണ് പരസ്യമായി ശിക്ഷിക്കുക. കഴിഞ്ഞ ഒക്ടോബറിലാണ് ഈ നിയമം പ്രാബല്യത്തില്‍വന്നത്. സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് 22-കാരനായ യുവാവിനെ നൂറ് ചാട്ടവാറടിക്ക് ശിക്ഷിച്ചത്. തുടര്‍ന്ന് ശിക്ഷാ നടപടി …
Read More »രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി ബ്രിട്ടീഷ് സ്വവര്‍ഗ ദമ്പതികള്‍
രണ്ട് ഗർഭപാത്രത്തിലൂടെ കുഞ്ഞിനു ജന്മം നൽകി സ്വവർഗ്ഗ ദമ്പതികൾ. ലോകത്താദ്യമായാണ് രണ്ട് ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത്. ജാസ്മിന്‍ ഫ്രാന്‍സിസ് സ്മിത്ത്, ഡോണ ഫ്രാന്‍സിസ് സ്മിത്ത് എന്നീ സ്വവര്‍ഗ ദമ്പതികള്‍ക്കാണ് കുഞ്ഞ് ജനിച്ചത്. ആര്‍മി ലാന്‍സ് കോര്‍പറല്‍ ആയ ഡോണയും ഡെന്‍റല്‍ നഴ്സായ ജാസ്മിനും ഓണ്‍ലൈന്‍ സൗഹൃദത്തിലൂടെയാണ് ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനത്തിലെത്തിയത്. 2018ലായിരുന്നു ഇവരുടെ വിവാഹം. കുഞ്ഞിന് ജന്മം നല്‍കുന്നതില്‍ തുല്യ പങ്ക് വഹിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെ വൈകാരികമായ …
Read More »പ്രസംഗം പരിഭാഷടുത്തിയതിന് സഫയ്ക്ക് രാഹുലിന്റെ വക സമ്മാനം
കരുവാരക്കുണ്ട് ജിഎച്ച്എസ്എസിലെ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി പ്ലസ് ടു വിദ്യാർത്ഥിനി സഫ. സ്‌കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയും മദ്രസ അധ്യാപകൻ കുഞ്ഞിമുഹമ്മദിന്റെ മകളുമാണ് സഫ ഫെബിൻ എന്ന പതിനാറുകാരി. രാഹുൽ ഗാന്ധി തന്നെയാണ് പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനായി സഫയെ ക്ഷണിച്ചത്. സ്റ്റേജിലെത്തിയ സഫയുടെ പേര് രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ സഫയ്ക്ക് രാഹുൽ നന്ദിയറിയിക്കുകയും ചെയ്തു. …
Read More »പ്രശസ്ത ഹോളിവുഡ് നടി പമേല ആൻഡേഴ്സൺ നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു
പ്രശസ്ത ഹോളിവുഡ് നടി പമേല ആൻഡേഴ്സൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതി. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസിന് വേണ്ടിയാണ് അവർ കത്തെഴുത്തിയത്. ഒപ്പം രാജ്യത്ത് വർദ്ധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ജനപ്രിയ പരമ്പരയായ ‘ബേവാച്ച്’, ‘വിവാഹിതരായ കുട്ടികൾ’ എന്നിവയിൽ നിന്ന് പ്രശസ്തിയിലേക്ക് ഉയർന്ന നടി പമേല തന്റെ വിവാദ പ്രസ്താവനകൾക്ക് എപ്പോഴും വാർത്തകളിൽ …
Read More »ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിൽ
ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗക്കേസിലെ രണ്ട് പ്രതികള്‍ അടക്കം അഞ്ച് പേര്‍ ചേര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയാതിനെ തുടർന്ന് വൈരാഗ്യം പൂണ്ട് രണ്ട് പ്രതികള്‍ അടക്കം അഞ്ച് പേര്‍ ചേര്‍ന്ന് …
Read More »സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി; 9 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യു.പിയിലെ മുസാഫിര്‍ നഗറിലെ സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കിയ ദാല്‍ റൈസിലാണ്(പരുപ്പ്) എലിയെ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധ ഏറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുപിയിലെ ഹപുര്‍ …
Read More »ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റു മരിച്ചവരിൽ മലയാളിയും
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച പൊലീസുകാരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത്. ഐടിബിപി കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് ബിജീഷ്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് വെടിവെപ്പില്‍ പരിക്കേറ്റു. ഐടിബിപി ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രസിങ് ( ബിലാസ്പൂര്‍, ഹിമാചല്‍പ്രദേശ്), ദല്‍ജിത്ത് സിങ് ( ലുധിയാന-പഞ്ചാബ്), …
Read More »അഞ്ച് ഐഐറ്റി വിദ്യാർത്ഥികൾക്ക് ഒന്നരക്കോടി രൂപ വാർഷിക ശമ്പളം
ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ ഐ.ഐ.റ്റിയിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് ഒന്നരക്കോടി വാര്‍ഷിക ശമ്പളമുള്ള ജോലി. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സാധാരണയായി ശമ്പളപാക്കേജുകളെ കുറിച്ചുള്ള വിവരം പുറത്തു വിടുന്നത് പതിവില്ല. എന്നാല്‍ രാജ്യത്തെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിലും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്ന ശമ്ബളവാഗ്ദാനത്തില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 15-20 ശതമാനം വരെ വളര്‍ച്ചയുണ്ടായതായാണ് സൂചന. ഡല്‍ഹി ഐഐടിയിലെ രണ്ട് വിദ്യാര്‍ഥികള്‍, റൂര്‍ക്കി ഐഐടിയിലെ രണ്ട് പേര്‍, ബോംബെ ഐഐടിയിലെ ഒരാള്‍ എന്നിവര്‍ക്കാണ് ഉയര്‍ന്ന …
Read More »ഫാത്തിമയുടെ മരണത്തിൽ സഹപാഠിയ്ക്കും പങ്കുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്ത്
മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മലയാളികളായ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി പിതാവ് അബ്ദുള്‍ ലത്തീഫ് രംഗത്തെത്തി. ഒപ്പം പഠിച്ചിരുന്ന എന്‍ആര്‍ഐ മലയാളികളായ വിദ്യാര്‍ഥികള്‍ക്കാണ് മകളുടെ മരണത്തില്‍ പങ്കുള്ളതെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പിതാവ് പറഞ്ഞു. കൈവശമുള്ള തെളിവുകളെല്ലാം മദ്രാസ് ഹൈക്കോടതിക്ക് കൈമാറാനാണ് പിതാവിന്റെ തീരുമാനം. ഫാത്തിമയുടെ മരണം സംബന്ധിച്ച കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച ചോദിച്ചിരുന്നു. ഇതിന് …
Read More »