ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. ഷെയ്ന്‍ നിഗം വിവാദത്തില്‍ വന്‍ വഴിത്തിരിവ്. അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിച്ചെന്നും സംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നു. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. അതേ സമയം അമ്മ എക്സിക്യൂട്ടീവ് ഉടന്‍ ചേര്‍ന്ന് …
Read More »സിനിമാ സെറ്റില്‍ ഷെയ്ന്‍ നിഗത്തിന് ഒരു വിധ സമ്മര്‍ദ്ദവും നല്‍കിയിട്ടില്ലെന്ന് വെയിൽ സംവിധായകൻ ശരത്
സിനിമാ സെറ്റില്‍ ഷെയ്ന്‍ നിഗത്തിന് ഒരു വിധ സമ്മര്‍ദ്ദവും നല്‍കിയിട്ടില്ലെന്നും താരം പറയുന്ന കാര്യങ്ങല്‍ തെറ്റാണെന്ന് തുറന്നടിച്ച് വെയില്‍ സംവിധായകന്‍ ശരത്. കഴിഞ്ഞ ദിവസം സിദ്ദീഖിന്റെ മധ്യസ്ഥതയില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഭാഗം ഈയവസരത്തില്‍ ഷെയ്ന്‍ വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഷെയ്ന്‍ പറയുന്നതില്‍ ചില വസ്തുതകളുണ്ടെന്നും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇടവേള ബാബു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിന്റെ പ്രതികരണം. ഒരു …
Read More »പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി
തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം കാട്ടിയ പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). സംഭവം ഗൗരവമായി കണ്ട് തിരുവനന്തപുരം പ്രസ് ക്ലബ് ന്യായനിലപാട് സ്വീകരിക്കണമെന്നും കൂട്ടായ്മ േഫസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ‘വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന കടമ്ബകള്‍ സമാനമാണ്. രണ്ടിടത്തും പുരുഷാധിപത്യത്തിെന്റ ബലാത്സംഗ സംസ്കാരം പലരൂപത്തിലും പതിയിരിക്കുന്നു. ലിംഗാധികാരത്തിെന്റ ആനുകൂല്യത്തില്‍ എല്ലാ സംവിധാനങ്ങളും …
Read More »ജെയിംസ് ബോണ്ട് വേഷത്തിൽ തിളങ്ങി ഡാനിയൽ ക്രെയ്ഗ്; “നോ ടൈം ടു ഡൈ” ട്രെയിലർ
ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റ പുതിയ ട്രെയിലർ “നോ ടൈം ടു ഡൈ” പുറത്തിറങ്ങി. ജെയിംസ് ബോണ്ട് സീരീസിലെ 25 -ാം ചിത്രം കൂടിയാണിത്. ഡാനിയൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി അഭിനയിക്കുന്ന ബോണ്ട് സീരീസിലെ അവസാന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഒരു ശാസ്ത്രജ്ഞനെ രക്ഷിക്കാനായി ജമൈക്കയിലെത്തുന്ന ബോണ്ടിന്‍റെ കഥയുമായാണ് ഇക്കുറി ചിത്രം പ്രേക്ഷകർക്ക് മുന്നിലെക്കെത്തുന്നത്. 2006-ൽ കാസിനോ റോയലിലാണ് ആദ്യമായി അദ്ദേഹം ജെയിംസ് ബോണ്ടായെത്തിയത്. അതിനു ശേഷം …
Read More »പുരസ്‌കാര തിളക്കവുമായി പ്രേക്ഷക മനസ്സുകളിൽ ഒഴുകിയിറങ്ങാൻ ‘ചോല’ എത്തുന്നു
പുരസ്‌കാര തിളക്കവുമായി പ്രേക്ഷക മനസ്സുകളിൽ ഒഴുകിയിറങ്ങാൻ ‘ചോല’ എത്തുന്നു. ഡിസംബർ ആറിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സനൽകുമാർ ശശിധരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോജു ജോർജ്, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയനും, സ്വഭാവ നടനുള്ള പുരസ്‌കാരം ജോജുവിനും ലഭിച്ചിരുന്നു.ലോകത്തെ മുന്ന് പ്രധാന ചലച്ചിത്ര മേളകളിൽ ഒന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിലും ചിത്രം …
Read More »തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് ‘ക്യൂന്‍’; ട്രെയിലര്‍ പുറത്തിറങ്ങി
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് ‘ക്യൂന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രമ്യാ കൃഷ്ണന്‍ ജയലളിതയായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്താണ് എംജിആര്‍ ആയി വേഷം ഇടുന്നത്. വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുകേശനും ചേര്‍ന്നാണ്. രേഷ്മ ഗട്ട്‌വാലയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ എംഎക്‌സ് പ്ലയറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 14 …
Read More »ജയസൂര്യയുടെ പുതിയ ചിത്രത്തിലെ സഖിയെ എന്ന ഗാനം മണിക്കുറുകൾക്കുള്ളിൽ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി
ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും ഒന്നിക്കുന്ന നാലാമത്തെ ചിത്രം തൃശൂര്‍ പൂരത്തിലെ സഖിയേ എന്ന് തുടങ്ങുന്ന ആദ്യഗാനം ഇന്നലെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി ഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. സഖിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രംഗങ്ങളില്‍ വേറിട്ട ലുക്കിലുള്ള ജയസൂര്യയെയാണ് കാണാന്‍ കഴിയുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രതീഷ് വേഗയാണ്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന്റെ …
Read More »പ്രശസ്ത ഹോളിവുഡ് നടി പമേല ആൻഡേഴ്സൺ നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു
പ്രശസ്ത ഹോളിവുഡ് നടി പമേല ആൻഡേഴ്സൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പ്രോത്സാഹിപ്പിച്ച ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതി. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസിന് വേണ്ടിയാണ് അവർ കത്തെഴുത്തിയത്. ഒപ്പം രാജ്യത്ത് വർദ്ധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. ജനപ്രിയ പരമ്പരയായ ‘ബേവാച്ച്’, ‘വിവാഹിതരായ കുട്ടികൾ’ എന്നിവയിൽ നിന്ന് പ്രശസ്തിയിലേക്ക് ഉയർന്ന നടി പമേല തന്റെ വിവാദ പ്രസ്താവനകൾക്ക് എപ്പോഴും വാർത്തകളിൽ …
Read More »താക്കോൽ ചിത്രം റിലീസിനൊരുങ്ങി; പുതിയ പോസ്റ്റർ പുറത്തിറങ്ങി
ഷാജി കൈലാസ് നിര്‍മ്മിക്കുന്ന ഇന്ദ്രജിത്, മുരളി ഗോപി ചിത്രം’ താക്കോല്‍’ റിലീസിനൊരുങ്ങുന്നു. കിരണ്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 6 ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി രഞ്ജി പണിക്കരും നെടുമുടി വേണുവും വേഷമിടുന്നുണ്ട്. ഇന്ദ്രജിത്തും മുരളി ഗോപിയും ക്രിസ്ത്യന്‍ പുരോഹിതരായാവും എത്തുക. ടിയാന്‍ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടുമൊന്നിക്കുന്ന താക്കോല്‍ ഹാസ്യത്തിനും സസ്പെന്സിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കുമെന്നാണ് സൂചന. എം ജയചന്ദ്രനാണ് …
Read More »പുതിയ പതിപ്പുമായി മെഴ്‌സിഡസ്, ബെന്‍സ് ജിഎല്‍സി
ഇന്ത്യയിലെ ആഡംബര എസ്‌യുവി വാഹനങ്ങിലെ മത്സരത്തിന് കരുത്തേകാന്‍ ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ മെഴ്‌സിഡസ്, ബെന്‍സ് ജിഎല്‍സിയുടെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. മുഖഭാവത്തില്‍ വരുത്തിയ സൗന്ദര്യത്തിന് പുറമെ അകത്തളത്തിലെ ആഡംബരം കൂട്ടിയുംകരുത്തേകാന്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കിയും നവീനമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയുമാണ് ജിഎല്‍സിയുടെ മുഖംമിനുക്കല്‍ മെഴ്‌സിഡസ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 52.75 ലക്ഷം മുതല്‍ 57.75 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.കറുപ്പ് നിറത്തിലാണ് അകത്തളം. പിയാനോ …
Read More »പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും എത്തുന്നു ഹൃദയവുമായി
വിനീത് ശ്രീനിവാസൻറെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഹൃദയം’ എന്ന റൊമാൻ്റിക് ചിത്രത്തില്‍ നായിക നായകന്മാരായി പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും എത്തുന്നു. 2020 ഓണത്തിനായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നിവിന്‍ പോളി ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി പ്രേക്ഷകരെ നിരവധി തവണ തന്റെ സംവിധാന മികവുകൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള വിനീത്, പ്രണവ് മോഹന്‍ലാലിലൂടെ മികച്ച ഒരു ചിത്രം …
Read More »സിദ്ധിഖിന് ഒപ്പം ഇനിയൊരു സിനിമ ചെയ്യാന്‍ സാധ്യമല്ലെന്ന് ലാൽ
മലയാളികൾക്ക് ഒരു കാലത്ത് വന്‍ ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ധിഖ്-ലാല്‍. ഗോഡ്ഫാദര്‍, ഹിറ്റ്‌ലര്‍, ‘റാം ജി റാവു സ്പീക്കിങ്ങ്’,’ഇന്‍ഹരിഹര്‍ നഗര്‍’, ‘വിയറ്റ്‌നാം കോളനി’, ‘കാബൂളിവാല’, എല്ലാം ഇന്നും മലയാളികള്‍ നെഞ്ചോടുചേര്‍ക്കുന്ന ചിത്രങ്ങളാണ്. എന്നാല്‍, സിദ്ധിഖിന് ഒപ്പം ഇനിയൊരു സിനിമ ചെയ്യാന്‍ സാധ്യമല്ലെന്ന് ലാല്‍ . ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പരാമര്‍ശിച്ചത്. റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, …
Read More »സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തെളിവ് നല്‍കണമെന്ന് ബി ഉണ്ണികൃഷ്ണന്‍
മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമെന്ന ചലച്ചിത്ര നിര്‍മാതാക്കളുടെ ആരോപണത്തില്‍ ഇടപെട്ട് ഫെഫ്ക. ആരോപണം ഉന്നയിച്ച നിര്‍മാതാക്കള്‍ തെളിവു നല്‍കണം. സിനിമാ മേഖലയോടുള്ള അനുഭാവം കൊണ്ടാണ് സര്‍ക്കാര്‍ പക്വതയോടെ പ്രതികരിച്ചതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തേണ്ട കാര്യമില്ല. കയ്യിലുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറിയാല്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. നിര്‍മ്മാതാക്കളുടെ ആരോപണത്തില്‍ സര്‍ക്കാര്‍ പക്വതയോടെ പ്രതികരിച്ചത് സിനിമാ …
Read More »ലോകത്തിലെ ആദ്യത്തെ ഗിത്താർ ആകൃതിയിലുള്ള ഹോട്ടൽ
ലോകത്തിലെ ആദ്യത്തെ ഗിത്താർ ആകൃതിയിലുള്ള ആഡംബര ഹോട്ടൽ അമേരിക്കയിലാണ്. ഒരു രാത്രി ഇവിടെ താമസിക്കാൻ ഉള്ള നിരക്ക് 70പതിനായിരം രൂപയാണ്, ഫ്ലോറിഡ ആസ്ഥാനമായുള്ള ഹോട്ടൽ വെള്ളിയാഴ്ച മുതൽ അതിന്റെ പ്രവർത്തനം ആരംഭിച്ചു, ഇതിന്റെ നിർമ്മാണത്തിന് വേണ്ടി മാത്രം 10.62 ആയിരം കോടി രൂപയാണ് ചെലവായിരിക്കുന്നത്. 32 നിലകൾ ഉള്ള കെട്ടിടത്തിൽ 638 ആഡംബര മുറികളാണ് ഉള്ളത്, ഒരേസമയം ഈ ഹോട്ടലിൽ 6,500 അതിഥികൾക്ക് ഒരുമിച്ച് ഇരിക്കാനും പരിപാടികൾ ആസ്വദിക്കാനും കഴിയുന്ന …
Read More »