Breaking News
Home / Exclusive / ഇന്നു മുതൽ മൊബൈൽ ഫോൺ കോൾ നിരക്കുകളിൽ വൻ വർധനവ്

ഇന്നു മുതൽ മൊബൈൽ ഫോൺ കോൾ നിരക്കുകളിൽ വൻ വർധനവ്

മുൻനിര മൊബൈൽ ഫോൺ സേവന ദാതാക്കളായ വോഡഫോൺ ഐഡിയ കോൾ ഇന്റർനെറ്റുകൾ കുത്തനെ വർധിപ്പിച്ചു. നിരക്കുകൾ ശരാശരി 42 ശതമാനമാണ് വർധിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഈ മാസം 3 മുതൽ പ്രാബല്യത്തിൽ വരും.

രണ്ട് ദിവസം, 28 ദിവസം,  14 ദിവസം, 365 ദിവസം എന്നിങ്ങനെ കാലാവധിയുള്ള പ്രീപെയ്ഡ് കോൾ നിരക്കുകൾ വർധിപ്പിച്ചു. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അൺലിമിറ്റഡ് കോളുകൾ ദിവസം ഒന്നര ജിബി ഡാറ്റ ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇനി ലഭിക്കുക.

മറ്റൊരു കമ്പനിയായ ഭാരതി എയർടെൽ നിരക്കുകൾ പ്രഖ്യാപിച്ചു. കോൾ നിരക്കുകളിൽ 50 പൈസ മുതൽ 2.85 രൂപ വരെയാണ് വർദ്ധനവ്. സർക്കാരിന് ജി ആർ നൽകേണ്ടത് 50, 922 കോടി രൂപയാണ്. ഇതുവഴി നഷ്ടം നേരിട്ടതിനെ പശ്ചാത്തലത്തിലാണ് ടെലികോം സേവനദാതാക്കളുടെ നിരക്കിൽ വർദ്ധനവുണ്ടാകാൻ കാരണം.

About Priyanka Devi

Leave a Reply

Your email address will not be published. Required fields are marked *