Breaking News
Home / Uncategorized / ഇന്ത്യയുടെ മൂന്‍ധാരണകളെ പാടെ തെറ്റിച്ച് പാകിസ്താന്‍ ജനങ്ങള്‍ക്ക് ഇന്ത്യയോടുള്ള സ്‌നേഹവും ആദരവും സൂചിപ്പിക്കുന്ന വീഡിയോ

ഇന്ത്യയുടെ മൂന്‍ധാരണകളെ പാടെ തെറ്റിച്ച് പാകിസ്താന്‍ ജനങ്ങള്‍ക്ക് ഇന്ത്യയോടുള്ള സ്‌നേഹവും ആദരവും സൂചിപ്പിക്കുന്ന വീഡിയോ

സ്വാതന്ത്ര്യദിനം അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഒരു തകര്‍പ്പന്‍ വീഡിയോ. ഇന്ത്യയുടെ മൂന്‍ധാരണകളെ പാടെ തെറ്റിച്ച് പാകിസ്താന്‍ ജനങ്ങള്‍ക്ക് ഇന്ത്യയോടുള്ള സ്‌നേഹവും ആദരവും സൂചിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് കണ്ടത്.

തിരക്കേറിയ വഴിയിലുള്ളവരുടെ അടുത്തേക്ക് രണ്ട് പേര്‍ ഇന്ത്യന്‍ പതാകയുമായി എത്തുകയും കീറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യം. പലരോടും പതാക കീറാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും തയ്യാറാകുന്നില്ല.

തുടര്‍ന്ന് പെഴ്‌സില്‍ നിന്നും 1500 രൂപ എടുത്ത് നീട്ടിയശേഷം പണം തരാം പതാക കീറുമോ എന്ന് ചോദിക്കുന്നു എന്നാല്‍ അതിനും ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. 50,000 രൂപ തരാം പതാക കീറുമോ എന്നായിരുന്നു അടുത്ത ചോദ്യം. അതിനും ഇല്ല എന്ന് തന്നെയായിരുന്നു മറുപടി. ഇന്ത്യക്കാരോട് വിരോധമൊന്നുമില്ല പിന്നെന്തിന് പതാക കീറണം എന്ന് ചിലര്‍ ചോദിച്ചു.

എന്നാല്‍ വീഡിയോയില്‍ ഒരാള്‍ മാത്രം പതാക കീറുന്നതായിട്ടുണ്ട്. മറ്റുള്ളവരെല്ലാം പതാക കീറാന്‍ തയ്യാറായില്ല.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *