Breaking News
Home / Uncategorized / കുറച്ചു മാസം ആംബുലൻസ് ഡ്രൈവറായി പോയത് കൊണ്ട് ഇങ്ങനെ കുറെ ആളുകളെ കാണാൻ കഴിഞ്ഞു

കുറച്ചു മാസം ആംബുലൻസ് ഡ്രൈവറായി പോയത് കൊണ്ട് ഇങ്ങനെ കുറെ ആളുകളെ കാണാൻ കഴിഞ്ഞു

ഒറ്റപ്പാലം വാണിയം കുളം PK Das മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കേഷ്യാലിറ്റിയിൽ ഒരു ഡോക്റ്ററുണ്ട്‌ മലയാളി അല്ല തമിഴ് നാട്ടുകാരനാണ് എന്നാൽ മലയാളം പറഞ്ഞു ഒപ്പിക്കും

കുറച്ചു മാസം ആംബുലൻസ് ഡ്രൈവറായി പോയത് കൊണ്ട് ഇങ്ങനെ കുറെ ആളുകളെ കാണാൻ കഴിഞ്ഞു
വല്ലപ്പുഴ മദീന ഹോസ്പിറ്റലിൽ നിന്നും എമർജൻസി കേസുകൾ അയക്കുന്നത് pk das ഹോസ്പിറ്റലിലേക്കാണ്

ആംബുലൻസിന്റെ സൈറണിന്റെ ശബ്ദം ദൂരെ നിന്നും കേൾക്കുമ്പോഴേക്കും ഇദ്ദേഹം പുറത്ത് വന്ന് നില്പുണ്ടാവും രോഗിയെ ഇറക്കാൻ കൂടുന്നതോടൊപ്പം അവിടെ നിന്ന് തന്നെ തുടങ്ങും first aid കൊടുക്കൽ
കൊണ്ടുവന്ന ഹോസ്പിറ്റലിൽ എഴുത്തൊക്കെ ചോദിച്ചു വാങ്ങി ഉടൻ തന്നെ എല്ലാ കാര്യങ്ങളും ചെയ്യും

പ്രവർത്തി കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരു ബല്ലാത്ത മനുഷ്യൻ

അതുപോലെ തന്നെയാണ് വല്ലപ്പുഴ മദീന ഹോസ്പിറ്റലിലെ ഡോക്റ്റർ ഹംസയും ഒരു സഹോദരനെ പോലെ നമുക്ക് എന്തും ചോദിച്ചറിയാം നമ്മളിൽ ഒരാളെ പോലെ

ഒരുപാട് ഡോക്റ്റർ സുഹൃത്തുക്കൾ ഉണ്ട് വല്ല്യ സൗഹൃദത്തിൽ
ഇതുവരെ കാണാത്തവരൊക്കെ
എന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ നല്ല സപ്പോർട്ടായും
എന്ത് സംശയവും വാട്സ്ആപ് വഴി ചോദിക്കാം
തൃശൂർ മെഡിക്കൽ കോളേജിലെDr:Sajith Saji , കോഴിക്കോട് നരിക്കുനിയിലെ Dr Muhammed Irfan, പ്രിയപ്പെട്ടവൻ Dr Mohamed Aslam Shaas ഇവരൊക്കെ ഏത് സമയവും ഒരു മെസ്സേജ് വിളിപ്പാടകലെ കൂടെ ഉണ്ട്.

ഇതിപ്പോൾ എഴുതാനുള്ള കാരണം

പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്റ്റർക്ക് ബന്ധുക്കളിൽ നിന്നും ക്രൂരമായി മർദനം ഏൽക്കേണ്ടി വന്ന സാഹചര്യം വളരെ വേദനജനകമാണ്

ദൈവത്തിന്റെ മാലാഖമാരായി നഴ്‌സുമാരെ ചിത്രീകരിക്കുമ്പോൾ ഇങ്ങനെയും ചിലർ നമുക്ക് ഇടയിൽ ഉണ്ട്
ദൈവത്തിന്റെ കരങ്ങളുമായി

സ്വന്തം മാതാ പിതാക്കളും, കൂടപ്പിറപ്പുകളും,സുഹൃത്തുക്കളുമൊക്കെ അറപ്പോടെ ഭയത്തോടെ നമ്മെ നോക്കിക്കാണുന്ന അവസ്ഥകൾ വരാറുണ്ട് മനുഷ്യർക്ക്

ഓരോ അപകടങ്ങളിൽ കൈ കാലുകൾ വേറിട്ടും,തല പൊട്ടിയും രക്തം വരുന്ന തുമൊക്കെ ആയ കാഴ്ചകൾ നമുക്ക് എത്രനേരം നോക്കി നിൽക്കാൻ കഴിയും?
അങ്ങനെ ഉള്ളവരെ ഒരു മടിയും,അറപ്പും ഇല്ലാതെ പരിചരിക്കുന്ന,ഒരു ഹൃദയ മിടിപ്പ് ഉണ്ടേൽ പോലും അവരെ രക്ഷിക്കാൻ കാണിക്കുന്ന വെഗ്രത ഒന്നും കണ്ടിട്ടും നാം കാണാതെ പോകരുത്

എത്രത്തോളം മാനസീക സമ്മർദ്ധങ്ങൾ സഹിച്ചാണ് ഇവർ പടിച്ചിറങ്ങുന്നന്നത് എന്നുള്ളത് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്
ഒരു പോസ്റ്റ് മോർട്ടം ടേബിളിൽ കൊണ്ട് കിടത്തുന്ന വ്യത്വസ്ത മനുഷ്യരുടെ ശരീരങ്ങൾ ഉണ്ട് നമ്മൾ ഒരു നോക്ക് പോലും കാണാൻ ആഗ്രഹിക്കാത്ത അഴുകിയതും,പൊട്ടി പൊളിഞ്ഞതുമായ ശരീരങ്ങൾ.
അത് കൊണ്ട് തന്നെയാണ് ലോകത്തിലെ ഏതൊരു ജോലിയിൽ നിന്നും ഇവരെ വ്യത്വസ്ഥം ആകുന്നതും

സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഡോക്റ്റർ മാർക്ക് എത്രത്തോളം പിന്തുണ കിട്ടി ബംഗാളിലെ സംഭവം എത്രത്തോളം ചർച്ച ചെയ്യപ്പെട്ടു എന്നുള്ളത് നാം ചിന്തിക്കേണ്ടത് ഉണ്ട്

മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആരെക്കൊണ്ടും കഴിയുന്ന ഒന്നല്ല എന്നുള്ള ബോധം നമുക്ക് ഓരോരുത്തർക്കും ഉണ്ടാവേണം
സാഹചര്യങ്ങൾക്ക് അനുസരിച്ചു യുക്തമായി പെരുമാറാൻ നമുക്ക് കഴിയണം കഴിയണം

അല്ലേൽ അനാട്ടമിയുടെ കൂടെ സ്വയം പ്രതിരോധിക്കാൻ കരാട്ടയോ,കളരി പയറ്റോ അവരെ പടിപ്പിക്കേണ്ടതുണ്ട്

ജീവൻ എന്നും നിഗൂഢരഹസ്യമായി അവശേഷിക്കുന്നു
പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ജീവിയെപ്പോലും മനുഷ്യന് ഇല്ലായിമയിൽ നിന്നും സൃഷ്ടിക്കാൻ ആവില്ല.
എന്നാൽ മരണത്തിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്
സമനില തെറ്റിയ മനുഷ്യൻ മനുഷ്യനെ ക്രൂരമായി നശിപ്പിക്കുന്നു.

ലോകത്തിന് സമൃദ്ധമാസയി ഒരു പരിധി വരെ ജീവൻ നിലനിർത്താൻ ഭൂമിയിൽ ഉടലെടുത്ത ദൈവത്തിന്റെ കാരങ്ങളാണ് ഇവർ.
എങ്കിലും
നമ്മളെ പോലെ ശരീരമുള്ള വേദനിക്കുന്ന മനുഷ്യർ .

#മറക്കരുത്_മനുഷ്യരാണ്

Paachi Vallappuzha❤✌

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *