Breaking News
Home / Uncategorized / ഈ പെൺകുട്ടിയുടെ ശ്രദ്ധ ക്ലാസിൽ നിന്നും മാറിയപ്പോൾ രക്ഷപ്പെട്ടത് ഒരു കുഞ്ഞിന്റെ ജീവനാണ്

ഈ പെൺകുട്ടിയുടെ ശ്രദ്ധ ക്ലാസിൽ നിന്നും മാറിയപ്പോൾ രക്ഷപ്പെട്ടത് ഒരു കുഞ്ഞിന്റെ ജീവനാണ്

ചോക്ക് കൊണ്ടുള്ള ഏറിന് ശേഷമാകും..നീ എവിടെ നോക്കിയിരിക്കുകയാ.. എന്ന് ചില അധ്യാപകർ ചോദിക്കുക. ക്ലാസ് നടക്കുമ്പോൾ പ്രകൃതി ഭംഗി ആസ്വദിക്കുന്ന ഉഴപ്പൻമാരെ കുറിച്ചുള്ള ട്രോളുകളും സജീവമാണ്. എന്നാൽ ചോക്ക് കൊണ്ട് ഏറിയാനല്ല മറിച്ച് ചേർത്ത് നിർത്തി ഇവൾ എന്റെ വിദ്യാർഥിനിയാണെന്ന് പറയാനാണ് അധ്യാപകർ മൽസരിച്ചത്.

റുംപ പ്രമാണിക് എന്ന പ്ലസ് വൺ വിദ്യാര്‍ഥിനിയാണ് ഇവിടെ താരം. ക്ലാസ് മുറിയില്‍ നിന്നിറങ്ങിയോടി അവൾ രക്ഷിച്ചത് ഒരു കുട്ടിയുടെ ജീവനാണ്. കൊല്‍ക്കത്തയിലെ നരായണ്‍ഗട്ടിലാണു സംഭവം. പതിവുപോലെ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. ചുമ്മാ പുറത്തേക്ക് നോക്കിയ റുംപ കാണുന്നത് ഒരു കൊച്ചുകുട്ടി കുളക്കരയിലേക്ക് നടന്നുപോകുന്നതാണ്. കുട്ടിയുടെ കൂടെ മറ്റാരുമില്ല. അധികം വൈകാതെ കുട്ടി കുളക്കരയില്‍ എത്തി. കാൽ വഴുതി വെള്ളത്തിലേക്കു വീഴുകയും ചെയ്തു. ഇതു കണ്ട രുംപ ഒരു നിമിഷം പോലും താമസിച്ചില്ല. ടീച്ചരുടെ അനുവാദത്തിനും കാത്തുനിൽക്കാതെ ക്ലാസിന് പുറത്തേക്ക് ഒാടി.

എന്താണു സംഭവിക്കുന്നതെന്ന് അറിയാന്‍ അധ്യാപിക പുറത്തിറങ്ങിയപ്പോഴേക്കും അമ്പതു മീറ്റര്‍ അകലെയുള്ള കുളത്തിലേക്ക് രുംപ എടുത്തുചാടി. മുങ്ങിത്താണുകൊണ്ടിരുന്ന കുട്ടിയുടെ കൈകളില്‍ പിടിച്ചു തീരത്തേക്കു നീന്തികയറി. സ്കൂള്‍ യൂണിഫോമിലായിരുന്നു റുംപ. വെള്ള സാരിയില്‍ അതുകൊണ്ട് ഓടാന്‍ കുറച്ചു ബുദ്ധിമുട്ടി. കുളക്കരയില്‍ എത്തുമ്പോഴേക്കും രണ്ടു കൈകള്‍ മാത്രമായിരുന്നു വെള്ളത്തിനു മുകളില്‍. സ്വന്തം സുരക്ഷയെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം കുട്ടിയുടെ ജീവനെക്കുറിച്ചുമാത്രമാണു ചിന്തിച്ചത്. റുംപയുടെ അയല്‍വാസിയുടെ മകന്‍ രാഹുലായിരുന്നു കുളത്തില്‍ വീണത്.

കുളക്കരയില്‍ എത്തിയപ്പോഴേക്കും രാഹുലിനു ബോധം നഷ്ടപ്പെട്ടിരുന്നു. പെട്ടെന്നു തന്നെ അസിസ്റ്റന്റ് ഹെഡ്മാസ്റ്റര്‍ സുഷാന്ത ഓജയും സഹപ്രവര്‍ത്തകരും കുട്ടിക്കു പ്രഥമശുശ്രൂഷ നല്‍കി. അടുത്തുതന്നെയുള്ള സര്‍ക്കാര്‍ ആശുപത്രയിലേക്കു മാറ്റി. ബോധം തിരിച്ചുകിട്ടിയ രാഹുല്‍ ഇപ്പോള്‍ സാധാരണനിലയിലാണ്.

കുട്ടിയുടെ അച്ഛന്‍ ബിദേഷ് സിങ് ദിവസവേതനക്കാരനാണ്. അമ്മ കുട്ടിയെ കുളിപ്പിക്കാന്‍ വെള്ളം ചൂടാക്കിക്കൊണ്ടിരുന്നപ്പോഴാണ് ആരും അറിയാതെ കുട്ടി കുളക്കരയില്‍ എത്തിയത്. ഒരു കര്‍ഷകന്റെ മകളായ റുംപ അഭിനന്ദനങ്ങളുടെ നടുവിലാണ് ഇപ്പോള്‍. ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരും സ്കൂള്‍ അധികൃതരും റുംപയെ അഭിനന്ദിച്ചു. സ്കൂളിന് അഭിമാനമാണ് റുംപ. അനുകരണീയമായ പ്രവൃത്തിയിലൂടെ എല്ലാ കുട്ടികള്‍ക്കും മാതൃകയും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *