Breaking News
Home / Uncategorized / ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചെത്തിയ ഇൻസ്പെക്ടറെ തടഞ്ഞു നിർത്തി പരസ്യമായി ശകാരിച്ച് അസിസ്റ്റന്റ് കമ്മീഷണർ

ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചെത്തിയ ഇൻസ്പെക്ടറെ തടഞ്ഞു നിർത്തി പരസ്യമായി ശകാരിച്ച് അസിസ്റ്റന്റ് കമ്മീഷണർ

നിയമത്തിന്റെ പേരിൽ സാധാരണക്കാരന് പിഴയിടുന്ന പൊലീസിന് ഇൗ നിയമമൊന്നും ബാധകമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. ചില വിഡിയോകൾ സൈബർ ലോകത്ത് വൈറലായിട്ടുമുണ്ട്. സീറ്റ് ബെൽറ്റ് ഇടാതെ പൊലീസ് ജീപ്പ് ഒാടിക്കുന്ന ഉദ്യോഗസ്ഥൻ. ഹെൽമറ്റ് വയ്ക്കാതെ ബൈക്കിൽ പായുന്ന പൊലീസുകാരൻ അങ്ങനെ നീളുന്ന വിഡിയോയ്ക്ക് പിന്നിലെ കഥകൾ. ഇപ്പോഴിതാ അത്തരത്തിലൊരു പൊലീസുകാരന് മേലുദ്യോഗസ്ഥൻ കൊടുത്ത ശിക്ഷയാണ് ഇപ്പോൾ വൈറലാകുന്നത്.

ചെന്നൈ കാമരാജ് ശാലൈയിലാണ് സംഭവം. ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചെത്തിയ ഇൻസ്പെക്ടറെ തടഞ്ഞു നിർത്തി അസിസ്റ്റന്റ് കമ്മീഷണർ പരസ്യമായി ശകാരിച്ചു. ബൈക്ക് നിർത്തിച്ച ശേഷം പൊലീസുകാരനെ കൊണ്ട് തന്നെ ബൈക്ക് തള്ളിമാറ്റുന്നതും വിഡിയോയിൽ കാണാം ഇരുചക്രവാഹന യാത്രക്കാരുടെ മരണത്തിന്റെ പ്രധാന കാരണം തലയ്ക്കേൽക്കുന്ന പരിക്കുകളാണ്. വിഡിയോ കാണാം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *