Breaking News
Home / Uncategorized / എന്ത് കൊണ്ടാണ് പോലീസ് ഇപ്പോഴും Wireless Phone ഉപയോഗിക്കുന്നത്

എന്ത് കൊണ്ടാണ് പോലീസ് ഇപ്പോഴും Wireless Phone ഉപയോഗിക്കുന്നത്

നിങ്ങൾ ഒരു പോലീസ് കാരനെ കണ്ടിട്ടുണ്ടങ്കിൽ അവരുടെ കയ്യിൽ ഉറപ്പായിറ്റും ഒരു വയർലെസ്സ് ഉപകരണം ഉണ്ടാകും അതിൽ ഓവർ ഓവർ എന്ന് പറയുന്നതും കേട്ടിട്ടുണ്ടാവും . എന്താണ് വയർലെസ്സ് സെറ്റ്ന്റെ പ്രവർത്തനം , എന്തിനാണ് ഇടക്ക് ഇടക്ക് ഓവർ ഓവർ എന്ന് പറയുന്നത് എന്നൊക്കെയാണ് പരിചയപ്പെടുത്തുന്നത് .

പൊലീസുകാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കയ്യിലിരിക്കുന്ന വയർലസ് സെറ്റും ‘ഓവർ ഓവർ’ എന്ന പറച്ചിലും. ടൂ-വേ റേഡിയോ എന്നാണ് പൊലീസുകാർ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് . ഒരു ടൂ-വേ റേഡിയോയും മൊബൈൽ ഫോണും തമ്മിലുള്ള പ്രധാന വ്യത്യസം എന്ന് പറയുന്നത് അതിൽ ഉപയോഗിക്കുന്ന കമ്യൂണിക്കേഷൻ മോഡ് തന്നെയാണ് .

ഒരു മൊബൈൽ ഫോൺ പ്രവർത്തിക്കുന്നത് full-duplex മോഡിലും ടൂ-വേ റേഡിയോ പ്രവർത്തിക്കുന്നത് half-duplex മോഡിലും ആണെന്നു പറയാം. അത് കൊണ്ടാണ് മൊബൈൽ ഫോണിൽ രണ്ടു സൈഡിൽ നിന്ന് ഒന്നിച്ചു സംസാരിക്കുമ്പോഴും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നത് . എന്നാൽ വയർലസ് സെറ്റിൽ ഒരേസമയം രണ്ടു പേരും സംസാരിച്ചാൽ കേളക്കാൻ സാധിക്കില്ല . അതിനാണ് ഒരാൾ സംസാരിച്ചു കഴിഞ്ഞാൽ മറ്റവൻ സംസാരിക്കാൻ ഓവർ ഓവർ എന്ന കോഡ് ഭാഷ ഉപയോഗിക്കുന്നത് .

എന്നാൽ പലർക്കും ഉള്ള സംശയമാണ് ഇത്ര കഷ്ടപ്പെട്ട് ഇതിൽ സംസാരിക്കുന്നത് എന്തിനാണെന്ന്.അതായത് മൊബൈൽ ഉപയോഗിച്ചാൽ കാലാവസ്ഥ മോശമായാ സമയത്തോ അല്ലങ്കിൽ എന്തങ്കിലും പ്രകൃതി ദുരന്തം സംഭവിച്ചാൽ നെറ്റ് വർക്ക് തകരാർ ആവാൻ സാധ്യത കൂടുതലാണ് , എന്നാൽ ഈ വയർലസ് ഉപകരണത്തിന് അങ്ങനെ ഒരു പ്രശ്നമുണ്ടാവില്ല . കൂടാതെ മറ്റുള്ളവർക് ഇതിൽ സംസാരിച്ച സന്ദേശം ചോർത്താനും സാധിക്കില്ല,കാരണം ഇതിൽ സംസാരിക്കുന്ന ശബ്ദംത്തെ സമാനമായ ഒരു വൈദ്യുത തരംഗമാക്കി മാറ്റുകയാണ് ഈ ഉപകരണം ആദ്യം ചെയ്യുക . അത് കൊണ്ട് ഈ തരംഗത്തെ നേരിട്ട് transmit ചെയ്യാൻ കഴിയില്ല.

അത് മാത്രമല്ല ചെലവും വളരെ കുറവ്. സ്വന്തം നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിനാൽ, മാസാമാസം ബില്ല് അടയ്ക്കേണ്ടതുമില്ല . അതുകൊണ്ടാണ് പൊലീസും പട്ടാളവും ഫയർഫോഴ്സും ഈ ഉപകരണം തന്നെ ഉപയോഗിക്കുന്നു . അറിവുകൾ ഉപകാര പ്രഥമാണെകിൽ ഷെയർ ചെയ്യുക

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *