Breaking News
Home / Uncategorized / ഫിറോസ് നൻമമരം ആണത്രെ അദ്ദേഹത്തിന്റെ അവസാന 3 മാസത്തെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

ഫിറോസ് നൻമമരം ആണത്രെ അദ്ദേഹത്തിന്റെ അവസാന 3 മാസത്തെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

മണ്ണാർക്കാട് മുൻ എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അദ്ദേഹം വികലാംഗ കോർപറേഷന്റെ സംസ്ഥാന ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്നതരത്തിൽ ഫിറോസിനെ സൃഷ്ടിച്ചത്. പിന്നീട് ആലത്തൂര്‍ ടൗണിൽ ഒരു മൊബൈൽ കട നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സേവനരംഗത്തേക്ക് തിരിയുന്നത്.

ആദ്യകാലങ്ങളിൽ തെരുവിൽ വിശപ്പകറ്റാൻ വകയില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്നവർക്ക് ഭക്ഷണം എത്തിക്കുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരുന്നത്. പിന്നീട് ഫേസ്ബുക്ക് ലൈവ് വഴി കേരളത്തിനകത്ത് വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന, സാമ്പത്തിക സഹായം ആവശ്യമുള്ള ആളുകളുടെ വിഷയങ്ങളിൽ ഇടപെട്ട് അവർക്ക് ആവശ്യമായ സഹായം സമാഹരിച്ച് നൽകി

ഒരു സെൽഫോണും ഒരു ഫേസ്ബുക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരൻ കാരുണ്യത്തിന്റെയും നന്മയുടെയും വലിയ ലോകം തീർക്കുന്നത് ആളുകൾ അത്ഭുതത്തോടെ കണ്ടു. രോഗവും ദാരിദ്ര്യവും മൂലം കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടിലെത്തി ലോകത്തോട് ആ ദുരിതങ്ങൾ ഫിറോസ് വിളിച്ചുപറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരുടെ സഹായം അങ്ങനെ ഫിറോസ് വഴി ജനങ്ങളിലെത്തി. ഇതിനൊടുവിൽ പത്തുലക്ഷത്തോളം പേർ പങ്കെടുത്ത ഓൺലൈൻ വോട്ടെടുപ്പിൽ ഒരു വാർത്താ ചാനലിന്റെ സോഷ്യൽ സ്റ്റാറായും ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *