Breaking News
Home / Uncategorized / ഞങ്ങള്‍ വൈറസിലെ ഹീറോകളല്ല സീറോകളാണ്‌ വൈറസിലെ ജോജുവിന്റെ കഥാപാത്രത്തിനു കൈയടികൾ നൽകുമ്പോൾ അറിയുക

ഞങ്ങള്‍ വൈറസിലെ ഹീറോകളല്ല സീറോകളാണ്‌ വൈറസിലെ ജോജുവിന്റെ കഥാപാത്രത്തിനു കൈയടികൾ നൽകുമ്പോൾ അറിയുക

നിപ്പ കാലം അതിജീവിക്കാൻ നമുക്ക് സാധിച്ചത് ഒരുപിടി ഹീറോകളിലൂടെ ആണ്. ലോകം പാടിപുകഴ്ത്താത്ത വർണ്ണങ്ങൾ ഒന്നുമില്ലാത്ത കുറച്ചു സാധാരണ മനുഷ്യർ. വൈറസ് എന്ന നിപ്പകാലത്തെ കുറിച്ചുള്ള ചിത്രം തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ് ഇപ്പോൾ.

യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട പാത്ര സൃഷ്ടികളാണ് ചിത്രത്തിൽ ഉള്ളത്. ജോജു ചെയ്ത കഥാപാത്രം മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി ചെയ്ത ഇ.പി രാജേഷിന്റെയും കെ.യു ശശിധരന്റെയും അനുഭവങ്ങളിൽ നിന്ന് സൃഷ്ടിച്ചതാണ്. ബാബു എന്ന ജോജുവിന്റെ കഥാപാത്രം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചതാണ്.

തീയേറ്ററുകളിൽ ബാബുവിന് കൈയടികൾ മുഴങ്ങുമ്പോൾ അറിയുക നിങ്ങൾ നിപ്പ കാലത്തു ബാബുവിനെ പോലെ രോഗികളുടെ സ്രവങ്ങളും മറ്റു വെസ്റ്റകളും വണ്ടിയിൽ തള്ളിക്കൊണ്ട് കളഞ്ഞ ആ മനുഷ്യർ ഇന്ന് സമരത്തിലാണ്. അവരെ കൊട്ടിഘോഷകപെടാനോ അനുമോദിക്കാനോ വേണ്ടിയല്ല…!!

മറിച്ചു ഒരു സ്ഥിര ജോലിക്കായി. അവരുടെ വാക്കുകൾ കേൾക്കാം. “വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായും ഞങ്ങളുടെ ആ ഫോട്ടോ തന്നെ ഉപയോഗിച്ചപ്പോള്‍, സിനിമയുടെ ആള്‍ക്കാര്‍ ഞങ്ങളെ തേടി വരുമെന്ന് കരുതി. പക്ഷേ ആരും വന്നില്ല. എഴുത്തുകാരോ സംവിധായകനോ ആരും വന്നില്ല. ഇപ്പോള്‍ പറയുന്നത്, ആ കഥാപാത്രം ഞങ്ങളാണെന്ന്. ഞങ്ങളോട് ഒന്നും സംസാരിക്കാതെ, അനുഭവങ്ങള്‍ കേള്‍ക്കാതെ എങ്ങനെയാണ് ആ കഥാപാത്രം രാജേഷും ശശിധരനും ആണെന്നു പറയുന്നത്?

എല്ലാവരും ഹീറോകളാണ്. മന്ത്രിയും ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും എല്ലാവരും. പക്ഷേ, ഞങ്ങളോ? എപ്പോള്‍ വേണമെങ്കിലും മരണം പിടികൂടാവൊന്നു സാഹചര്യത്തില്‍ ഭയമില്ലാതെ ജോലി ചെയ്തവരാണ് ഞങ്ങള്‍. വൈറസ് സിനിമയും ബാക്കിയുള്ളവരുമൊക്കെ ആഘോഷിക്കപ്പെടുമ്പോള്‍ കഴിഞ്ഞ 16 ദിവസമായി മെഡിക്കല്‍ കോളേജിനു മുന്നില്‍ ഞങ്ങള്‍ സമരം ചെയ്യുകയാണ്…!!

ഞങ്ങളെ പറഞ്ഞു പറ്റിച്ചവരാരും ഈ സമരം കണ്ട ഭാവം വയ്ക്കുന്നില്ല, ഞങ്ങളെ റിയല്‍ ലൈഫ് ഹീറോകളൊക്കെ ആക്കി സിനിമയുടെ പ്രമോഷന്‍ നടത്തുന്നവരും ഞങ്ങളെ കാണുന്നില്ല. ഹീറോകളെന്ന് അവര്‍ പറയുന്ന പത്തുനാപ്പത്തിയേഴ് പേര് വെറും സീറോകളായി രാവും പകലും ഇല്ലാതെ സമരം ചെയ്യുകയാണ്. എന്തിനാണെന്നോ, കുടുംബം പോറ്റാന്‍ ഒരു ജോലിക്കായി.”..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *