Breaking News
Home / Uncategorized / മമ്മൂക്ക മമ്മൂക്കാ ഇങ്ങോട്ടു വന്നേ ഗാനഗന്ധര്‍വന്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആള്‍ ഇയാളാണ് വിഡിയോ കാണാം

മമ്മൂക്ക മമ്മൂക്കാ ഇങ്ങോട്ടു വന്നേ ഗാനഗന്ധര്‍വന്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആള്‍ ഇയാളാണ് വിഡിയോ കാണാം

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാനഗന്ധര്‍വന്‍’. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ ഒരു ഗാനമേള ഗായകന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്ന ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് കാണാനെത്തിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു കൊച്ചു കുഞ്ഞ് മമ്മൂട്ടിയെ കണ്ട് ‘മമ്മൂക്ക മമ്മൂക്കാ ഇങ്ങോട്ട് വന്നേ’ എന്ന് പറയുന്ന വീഡിയോയാണ് രമേശ് പിഷാരടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുഞ്ഞാരാധികയുടെ വിളികേട്ട് താരം തിരിച്ച് ഫ്‌ളൈയിംഗ് കിസ് നല്‍കുന്നതും വീഡിയോയില്‍ കാണാം.

‘മമ്മൂക്ക മമ്മൂക്കാ.. ഇങ്ങോട്ടു വന്നേ….ഗാനഗന്ധര്‍വന്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആള്‍ ഇയാളാണ്’ എന്ന തലക്കെട്ടോടെയാണ് പിഷാരടി വീഡിയോ പങ്കുവെച്ചത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *