Breaking News
Home / Uncategorized / റോസാപൂവിൻ നിറമില്ലെങ്കിലും നിറം മങ്ങിയ മനുഷ്യർക്ക് പുതു ജീവൻ നൽകിയ ” യുഗ പുരുഷനാണ് ഫിറോസ്

റോസാപൂവിൻ നിറമില്ലെങ്കിലും നിറം മങ്ങിയ മനുഷ്യർക്ക് പുതു ജീവൻ നൽകിയ ” യുഗ പുരുഷനാണ് ഫിറോസ്

* പനിനീർ പൂവിൻ സുഗന്ധം മായ്ക്കാനാകുമോ ?….

റോസാപൂവിൻ നിറമില്ലെങ്കിലും നിറം മങ്ങിയ മനുഷ്യർക്ക് പുതു ജീവൻ നൽകിയ ” യുഗ പുരുഷനാണ് ഫിറോസ് ”

ഫിറോസിന്റെ നിയോഗത്തെ തടുക്കാൻ ആർക്കുമാകില്ല,ഇപ്പോഴത്തെ ആരോപണങ്ങളെ മാലിന്യമായി കണ്ട് പൊതുജനം തുടച്ചു നീക്കും.

ഫിറോസിനെ ഞാൻ ഇഷ്ടപ്പെടുന്നത് ഫെയിസ് ബുക്ക് ലൈവിലൂടെ നിർദ്ധനർക്ക് പണം സ്വരൂപിച്ച് നൽകുന്നു എന്ന പേരിലെല്ല, ആധുനിക വൈദ്യ ശാസ്ത്രം മരുന്നില്ലെന്ന് പറഞ്ഞ് തള്ളികളഞ്ഞ എപ്പിഡോർമോലൈസിസ് ബുള്ളോസ എന്ന ത്വക് രോഗം ഭേദമാകാൻ നമ്മുടെ നാട്ടിൽ മരുന്നുണ്ടെന്ന് ലോകത്തെ അറിയിച്ചത് ഫിറോസ് കുന്നുംപറമ്പിലാണ്, ഈയൊരു കാര്യമാണ് ഫിറോസ് ചെയ്തു വരുന്ന നന്മയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും ഉത്തമമായതെന്ന് ഞാൻ വിശ്വസിക്കുന്നു, എനിക്ക് ആദരം തോന്നിയ അപൂർവ്വം വ്യക്തികളിൽ ഒരാളാണ് ഫിറോസ്.

ത്വക് രോഗങ്ങളുമായി മരണത്തിനും ജീവിതത്തിനുമിടയിൽ നരകയാതനകൾ അനുഭവിക്കുന്ന ഒരു പാട് കുട്ടികൾക്ക് മരുന്ന് ലഭിക്കാനും രോഗ ശാന്തി ലഭിക്കാനും ഫിറോസ് കാരണമായി,ഇത് ലോകം തിരിച്ചറിയാൻ പോകുന്നതേയുള്ളൂ.

ഒരിക്കൽ ഒരു നിക്കാഹിന്റെ ചടങ്ങിൽ വെച്ച് ആദ്യമായ് ഞങ്ങൾ കണ്ട്മുട്ടിയപ്പോൾ സംസാരിച്ചത് മനുഷ്യർക്ക് ദുരിതം നൽകുന്ന രോഗങ്ങളെ കുറിച്ചായിരുന്നു, ശരീരമാസകലം പൊട്ടിയൊലിച്ച് വൃണമായ കുട്ടികളെ കുറിച്ച് വളരെ ദുഃഖത്തോടുകൂടിയാണ് ഫിറോസ് എന്നോട് സംസാരിച്ചത്,ഉസ്താദെ ഇത്തരം കുട്ടികൾക്ക് ആശ്വാസം നൽകാൻ എന്തെങ്കിലും മരുന്നുണ്ടോ എന്ന് ചോദിച്ചു,ചില കുട്ടികളുടെ ഫോട്ടോകൾ എന്നെ കാണിച്ചു. ത്വക് രോഗങ്ങളെ ശമിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ അടുത്ത ആഴ്ച്ചതന്നെ കുട്ടികളെ എന്റെയടുക്കലേക്ക് അയച്ചു, ചികിത്സ തുടങ്ങി വളരെ വേഗത്തിൽ തന്നെ രോഗ ശമനം കണ്ടുതുടങ്ങിയപ്പോൾ ഫിറോസ് ഫെയിസ് ബുക്ക് ലൈവിൽ വന്നു,അങ്ങനെ എപ്പിഡോർമോലൈസിസ് ബുള്ളോസ എന്ന രോഗത്തിനെ ഭേദമാക്കാൻ മരുന്നുണ്ടെന്ന് ലോകം അറിഞ്ഞു. ഈ കുട്ടികളുടെ പ്രാർത്ഥനകൾ മാത്രം മതി ഫിറോസിന്റെ ജീവിതം ധന്യമാക്കാൻ.

മറ്റുള്ളവരുടെ സു:ഖ ജീവിതത്തിന് വേണ്ടി ഓടിയോടി സ്വന്തം ജീവിതം നോക്കാതെ പോകരുതെന്ന് ഞാനെപ്പോൾ കണ്ടാലും പറയും, അതൊന്നും കാര്യമാക്കാതെ അവൻ ഓടി കൊണ്ടേയിരിക്കുന്നു_ ഇടയ്ക്ക് രോഗം ബാധിച്ച് ഹോസ്പിറ്റലിൽ കിടന്നപ്പോഴും എന്നോട് സംസാരിച്ചത് മറ്റുള്ളവരുടെ രോഗത്തെ ശമിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു.

ഇപ്പോഴത്തെ വിവാദങ്ങളൊക്കെ ഞാൻ പ്രതീക്ഷിച്ചതാണ്, സ്നേഹമില്ലാത്തവർ ഭൂരിപക്ഷമുള്ള ഈ ലോകത്ത് ഇതൊക്കെ സ്വാഭാവികം.

വിവാദങ്ങളുണ്ടാക്കുന്നവരെ അവരുൾപ്പെടുന്ന സമൂഹം തന്നെ എതിരിട്ടോളും, കാരണം ഇവിടെ മനുഷ്യരുമുണ്ട്.

എതിർക്കുന്നവരുടെ ലക്ഷ്യം പലതായിരിക്കും ഫിറോസിന്റെ ലക്ഷ്യം നന്മ മാത്രമാണ്, നന്മയ്ക്ക് മാത്രമേ ഈ ലോകത്തെ ശാന്തമാക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് എല്ലാവർക്കുമുണ്ടാവേണ്ടത്.

പാവങ്ങളുടെ പേരിൽ പണം പിരിച്ച് അതുകൊണ്ട് ഫിറോസ് കുന്നും പറമ്പിലിന് ജീവിക്കേണ്ടതില്ല, കാരണം ആവശ്യമായതെല്ലാം നൽകാൻ നന്മയുള്ള മനുഷ്യരുണ്ട് ഇവിടെ.

ഫിറോസിന്റെ പ്രവർത്തനമികവിന് കാരണം, കൂട്ടുകാരാണ്_ ഫിറേസിനൊപ്പം എപ്പോഴും നിഴൽപോലെയുണ്ടാവുന്ന ചിലരുണ്ട്,അവരുടെ കരുതലിൽ ഫിറോസ് ഇനിയും ഒരുപാടൊരുപാട് നന്മയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും.

ഒരു യുഗ പുരുഷന്റെ ജീവിത കാലത്തിൽ ജീവിക്കാനായതിൽ ഞാൻ ആനന്ദിക്കുന്നു.

ഹംസ.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *