Breaking News
Home / Uncategorized / ഈ മുറിപ്പാടുകൾ ദേഹത്ത് കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് 12 വർഷം

ഈ മുറിപ്പാടുകൾ ദേഹത്ത് കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് 12 വർഷം

ഈ ചിത്രം വരച്ചത്: Davinchi Suresh II.ആരും ഇതുവരെ അറിയാതിരുന്ന രഹസ്യം, വായിച്ചു നോക്കണേ.കരളലിഞ്ഞവരിൽഒന്നാമന്‍ ഇത് അന്‍ഷാദ് ഗുരുവായൂര്‍. (യു. എ. ഇ യിലെ ) കുതിരപന്തയങ്ങളുടെ ഫോട്ടോഗ്രാഫര്‍. ഇന്ത്യയിലും ഇന്ത്യക്കുപുറത്തുള്ള അറബിരാജ്യങ്ങളിലും തന്റെ കേമറ ചലിപ്പിച്ചു ഉപജീവിതം നയിക്കുന്ന ചെറുപ്പക്കാരൻ തന്റെ ബന്തുവായ പെണ്‍കുട്ടിയ്ക്ക് ഹോസ്പിറ്റൽ വെച്ച് എഴുപതു ശതമാനം കരള്‍ പകുത്തു നല്‍കിയ നിശബ്ദ കാരുണ്യ പ്രവര്‍ത്തകന്‍.

ഇന്ന് ഇയാൾ തുന്നികെട്ടിയ ഈ മുറിപ്പാടുകൾ ദേഹത്ത് കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ടു വർഷങ്ങളുടെ കാലപ്പഴക്കം വന്നിരിക്കുന്നു ഇതുവരെ പരസ്യമായി തന്റെ ശരീരം തുറന്നു മറ്റാരെയും കാണിക്കാത്ത കേരളത്തിലെ ആദ്യ കരള്‍ദാദാവിന്‍റെ ശരീരം ഞാന്‍ ക്യാന്‍വാസില്‍ പകര്‍ത്തി എടുത്തതിനു ഒരു നിമിത്തം മാത്രം.

ഫേസ് ബുക്കിൽ മാത്രം പരിജയം സൂക്ഷിച്ച ഞങ്ങൾ നേരിട്ട് കണ്ടത് രണ്ടു മാസം മുന്‍പാണ് ഷാര്‍ജയിലുള്ള രാജാസ് പുട്ടുകടയുടെ വര്‍ക്കിനു വേണ്ടി ചെന്നപ്പോള്‍ എന്നെ കാണാൻ വേണ്ടി അൻഷാദ് സുഹൃത്തുമായി ഞാന്‍ താമസിക്കുന്നിടത്ത്‌ എത്തിചേര്‍ന്നത്‌ ഒരു സൗഹൃതം ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായാണ്.
താൻ ഇഷ്ട്ടപെടുന്ന അറബിയുടെ ഒരു പടം വരച്ചു തരണമെന്ന് പറഞ്ഞു വരക്കാനുള്ള ഫോട്ടോയും തന്നു പിന്നീടുള്ള സംസാരങ്ങള്‍ക്കിടയിലാണ് അന്‍ഷാദ് സ്വന്തം കഥ പറയുന്നതും ഇരുപത്തൊന്നാം വയസ്സില്‍ സാഹസികമായ ഒരു മഹാദാനത്തിന്‍റെ ഓർമ്മകൾ പങ്കുവെക്കുന്നതും.

അപ്പോൾ തന്നെ ശസ്ത്രക്രിയ നടത്തിയ ശരീരം കാണിച്ചുതരണം എന്നായി ഞാൻ, മുറിവുണങ്ങിയ പാടുകള്‍ കാണിച്ചു തരുന്നതും അങ്ങിനെയാണ് .അറബിയുടെ ചിത്രം മാറ്റിവെച്ചു ഞാന്‍ അന്ഷാടിനോദ് പറഞ്ഞു എനിക്ക് നിങ്ങളുടെ പടം വരയ്ക്കണം അതിനു ഈ ഷര്‍ട്ട് ഒന്ന് മാറ്റിത്തരണം ഇതുവരെ പുറം ലോകം കാണാത്ത നിങ്ങളുടെ ജീവിതത്തിന്‍റെ കയ്യൊപ്പ് മറ്റുള്ളവര്‍ അറിയണം ഇന്ന് അവയവ കച്ചവടത്തിന്റെ ഒരു കലവറയാണ് കേരളം ഈ അടുത്ത് നമ്മൾ വായിക്കുന്നതും കാണുന്നതും മായ വാർത്തകൾ അതിനു തെളിവാണല്ലോ ?

ഒരു പരസ്യ പ്രചാരണത്തിനു വലിയ താല്പര്യം കാണിക്കാതിരുന്ന അന്ഷാദ് ഇപ്പോള്‍ നാട്ടിലുണ്ട് സഹോദരങ്ങളുടെ കല്യാണത്തിനു ക്ഷണിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ കയ്യോടെ പിടിച്ചു ഫോട്ടോ എടുത്തു മനുഷ്യ സ്നേഹിയായ നന്മ മരിച്ചിട്ടില്ലാത്ത ഈ ചെറുപ്പക്കാരന്റെ ചിത്രം വരയ്ക്കാൻ തന്നെ തീരുമാനിച്ചു ജീവന്റെ തുടിപ്പുകളുള്ള ഈ അടയാളങ്ങളല്ലേ ജനമനസുകളില്‍ ഇടം പിടിക്കേണ്ടത് .

കാരുണ്യത്തിന്റെ കടലാവേണ്ടത് എന്ന്‌ എനിക്ക് തോന്നി.കരൾ മാറ്റ ശസ്ത്രക്രിയ പേടിയോടെയും അത്ഭുതത്തോടെയും നോക്കി കണ്ടിരുന്ന മലയാളികള്‍ക്ക് മുന്‍പില്‍ അവയവ ദാനത്തിനെ കുറിച്ച് പൊതു സമൂഹത്തിനു കാര്യമായ അറിവോ ബോധാവല്‍ക്കരണമോ ഇല്ലാത്ത കാലഘട്ടത്തില്‍ അന്‍ഷാദ് ഒരു ചരിത്രമാകുകയായിരുന്നു.കേരളത്തില്‍ മെഡിക്കല്‍ ബോര്‍ഡ് കരള്‍ ദാനത്തിനു ആദ്യമായി (എന്‍. ഒ. സി. ) നല്‍കിയത് അന്‍ഷാദിനാണ്.

മുപ്പത്തിഅഞ്ചിൽ കൂടുതൽ എന്നോസി എടുക്കേണ്ടി വന്നു ഇയാൾക്ക് അതിനായി,കരളിന്‍റെ പ്രവര്‍ത്തനം തകരാറിലായ പതിനാരുവയസുകാരിയായ ബന്ധുവിനാണ് 2008 ഏപ്രില്‍ ആറിനു അഅന്‍ഷാദ് കരള്‍ പകുത്തു നല്‍കിയത് ഡല്‍ഹിയിലെ ശ്രീ ഗംഗാറാംഹോസ്പിറ്റലില്‍ ഡോക്ടര്‍ സോയനിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു അന്നത്തെ ഇന്ത്യയിലെ അപൂർവങ്ങളിൽ അപൂർവം ശസ്ത്രകിയ തന്നെയായിരുന്നു ഇതു എന്ന്‌ അൻഷാദ് പറയുന്നു.

അന്ന് കേരളത്തിലെ ആശുപത്രികളില്‍ ജീവിച്ചിരിക്കുന്ന ആളുകളിൽ നിന്ന് കരള്‍ മാറ്റിവെക്കലിന് സംവിധാനങ്ങള്‍ ഇല്ലായിരുന്നു വളരെ ചിലവേറിയ ഈ ചികിത്സക്ക് മുപ്പതിൽ കൂടുതൽ ആളുകളുടെ രക്തം ബ്ലഡ് ബാങ്ക് വഴി കരുത്തേണ്ടതായും ഉണ്ട് ശസ്ത്രക്രിയക്ക് വേണ്ടി അന്ന് രക്തം കിട്ടാൻ വളരെ പ്രയാസമായിരുന്നു ഡൽഹിയിലെ മലയാളി സന്നദ്ധ പ്രവർത്തകരുടെയും പിന്നെ ഹോസ്‌പിൽ നുള്ളിൽ നേഴ്സിങ് പഠിക്കുന്ന കുട്ടികളിൽ നിന്നും ആണ് ഇവർ ബ്ലഡ് മേടിക്കുന്നതു തന്നെ അതുതികയാതെ വന്ന അവസ്ഥയിൽ തനിക്കുവേണ്ടി തന്നെ മുൻകൂറായി രക്തം ദാനം ചെയ്ത വ്യക്തിയാണ് ഇയാൾ എന്നു അൻഷാദിൻറെ വാക്കുകളിൽ കൂടെ കേട്ടപ്പോൾ കേട്ടുനിന്ന ഞങ്ങളുടെ ശരീരത്തിലെ രക്തം വറ്റിപ്പോകുന്ന അനുഭവമാണ് ഉണ്ടായതു .

സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുകയും വലിയ പബ്ലിസിറ്റികള്‍ക്ക് മുഖം കൊടുക്കാതെ സഹായങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പല കൂട്ടായ്മകളിലും ഈ മുപ്പത്തിയഞ്ചു കാരൻ മുന്‍പന്തിയില്‍ നില്‍ക്കുന്നു ഗുരുവായൂര്‍ ഇടപ്പുള്ളി സ്വദേശി എം വി അബുവിന്റെയും റംലത്തിന്റെയും മൂന്ന് മക്കളിൽ മൂത്ത മകനാണ് അന്‍ഷാദ്.

ഈ ശാസ്ത്രകിയക്ക് ശേഷം മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ കാളത്തോടു തണല്‍ എന്ന കരുണാലയത്തിൽ നിന്നും ഒരു പെണ്‍കുട്ടിക്ക് ജീവിതം കൊടുത്തുകാലങ്ങൾക്കിപ്പുറം എന്ന്‌ വ്യത്യസ്ത വർഷങ്ങളിൽ ഏപ്രിൽ ഇരുപത്തിഅഞ്ചിനു ഒരേ ദിവസത്തിൽ തന്നെപിറന്നമൂന്ന് ആണ് കുട്ടികളും തന്റെ കരളിലിന്റെ പാതിയായ ജീവിതപങ്കാളിയും ആയി ഈ വെക്തി വേറിട്ടവനായി നമുക്കിടയിൽ ജീവിക്കുന്നുആറടി ഉയരമുള്ള ക്യാൻവാസിൽ അക്രിലിക് ഉപയോഗിച്ച്ര് രണ്ട് ദിവസം കൊണ്ടാണ്ഈ ചിത്രം പൂർത്തിയാക്കിയത്
ഡാവിൻചിസുരേഷ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *