Breaking News
Home / Technologies / സഹാതാപത്തിലൂടെ പിറന്ന് പ്രണയത്തിന് ആയൂസ്സ് സ്വന്താമാക്കുന്നടത്ത് അവസാനിക്കും

സഹാതാപത്തിലൂടെ പിറന്ന് പ്രണയത്തിന് ആയൂസ്സ് സ്വന്താമാക്കുന്നടത്ത് അവസാനിക്കും

“എന്താ മോനെ ചേട്ടത്തിയമ്മ പറഞ്ഞ് ….. കഥകൾ കേട്ട് ഈ അരകാലിയോട് ഉള്ള സഹാതാപമാണോ… ഈ പ്രണയം.. ”

“സഹാതാപത്തിലൂടെ പിറന്ന് പ്രണയത്തിന് ആയൂസ്സ് സ്വന്താമാക്കുന്നടത്ത്…. അവസാനിക്കും… പക്ഷെ എന്റെ പ്രണയത്തിന് സഹാതാപത്തിന്റെ നിറം ഇല്ലാ… പിന്നെ ഏട്ടത്തിയമ്മ പറഞ്ഞ് കഥകളിൽ ഈ അനിയത്തി നിറഞ്ഞ് നിന്നു എന്നത് ശരിയാണ് പക്ഷെ ഇതുവരെ നേരെ ഒന്നു ഞങ്ങൾ സംസാരിച്ചിട്ടില്ലാ പോലുംഎന്നതാണ് സത്യം….”

ഒരു കുഞ്ഞ് ചിരിയോടെ എന്നെ നോക്കുന്നുണ്ട് അവൾ കാറ്റിൽ പാറിവന്ന് മുടിയിഴകൾ തഴുകി …..

” എങ്ങനെ ഏട്ടത്തിയമ്മ പാരയണോ…. നിനക്ക്.. ”

” പാരയോ… ഒരിക്കലും ഇല്ലാട്ടോ…. ചെറിയ ഒരു വിഷമം ഉണ്ട്… ഇത്രയും കാലം തല്ലകൂടാനും…. എല്ലാ തെമ്മാടിത്തരത്തിനും… കൂട്ടായ് നിഴലായി കൂടെ ഉണ്ടായിരുന്നു അവൻ … പെട്ടന്ന് അത് ഓക്കെ ഇല്ലാതയപ്പോൾ….. ചെറിയ അസൂയ ഉണ്ട് ആ ഏട്ടത്തിയോട്…. നിനക്ക് വിഷമം ഒന്നും ഇല്ലെ… ആയിഷു…. ”

കണ്ണീർ തുള്ളി മൗനമായി ഒഴുകി തുടങ്ങിയിരുന്നു ആ കവിൾതടങ്ങളിലൂടെ……

“വിഷമിച്ചിട്ട് കാര്യം ഇല്ലാല്ലോ അപ്പു….. ശരിക്കും ഈ കാലുകൾ ഇല്ലാതെയത് അവൾ പേയപ്പോൾ ആണ്… വല്ലാത്ത ഒരു ഏകാന്ത… ചില നേരങ്ങളിൽ അറിയാതെ കണ്ണുകൾ നിറഞ്ഞ് ഒഴുകും….. അത് വിട് ഇനി എന്താ പരുപാടി അപ്പു…”

” അത് തീരുമാനിക്കണ്ടത് ഞാൻ ഒറ്റയ്ക്ക് അല്ലാല്ലോ… ഇനി നമ്മൾ ഒരുമിച്ച് അല്ലെ…”

ഇത്തിരി ദേഷ്യത്തോടെ പരിഭവം നിറച്ച് എന്നെ നോക്കുന്നുണ്ട് ആ കുഞ്ഞ് മയിൽപ്പീലി കണ്ണുകൾ കൊണ്ട്…

” അത് എങ്ങനെ….നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലാ… ഞാൻ നിനക്ക് ഒരു ബുദ്ധിമുട്ട് ആവും എന്ന് എനിക്ക് നല്ല ഉറപ്പ്… പിന്നെ അതു വേണ്ടാ… അപ്പു നമുക്ക് നല്ല സുഹൃത്ത്ക്കളായി ഇരുന്നൂടെ…. എനിക്ക് കുറവുകൾ ഏറെയാണ്… ”

ഇഷ്ടം ഉണ്ടായിട്ടും എനിക്ക് ഒരു ബുദ്ധിമുട്ടാവും എന്ന് പറഞ്ഞ് സ്വയം മറച്ച്വയ്ക്കുവാണ് അവൾ…. സ്വന്തം ഇഷ്ടങ്ങളെ പക്ഷെ ഏട്ടനു പെണ്ണുകാണാൻ വന്നപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചതാ അവൾക്ക് ഉള്ള ഒരു നുള്ള് സിന്ദൂരം എന്റെ കൈ കൊണ്ട്….

” ആ കുറവുകളാണ് എന്റെ ഇഷ്ടങ്ങളായത്…. അന്ന് ആദ്യമായി കണ്ടത് മുതൽ എന്റെ നെഞ്ചിടിപ്പിന്റെ താളം തെറ്റിച്ചിരുന്നു നിന്റെ ഓരോ നേട്ടവും …. അത് തന്നെയാണ് എന്നെ ഇരുവരെ കൊണ്ട് എത്തിച്ചത് നിനക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും സമ്മതമാണ് …… ഇനി ‘ നീയാണ് ആയിഷു തീരുമാനിക്കണ്ടത്….. ഞാൻ നിനക്കൊരു ബുദ്ധിമുട്ട് ആവില്ല എങ്കിൽ ഞാൻ ഒരു താലിചാർത്തിടട്ടെ…. ഈ കഴുത്തിൽ….. ”

കുറച്ച് നേരത്തെ മൗനത്തിനു ശേഷം….. അവളുടെ കണ്ണുകളിൽ തിളക്കം കൂടുന്നുണ്ടായിരുന്നു..

” ഞാൻ ഒരു ചെവ്വാ ദേഷക്കാരിയാണ്… എന്നെ കെട്ടിയാൽ ചിലപ്പോ നീ തട്ടി പോകും അതുകൊണ്ട് ഇത് വേണോ…. ”

” അതിന് ഇപ്പോ എന്താ മരിക്കുന്നത് നിന്റെ കെട്ടിയവൻ ആയിട്ട് അല്ലെ….. പിന്നെ എന്താ… എനിക്ക് സന്തോഷമാണ് ഇനി ഇപ്പോ നീ എന്ത് പറഞ്ഞാലും….”

ഒരു നിരാശയുണ്ട് എത്ര ഒഴുവാക്കൻ നോക്കിയിട്ടും ….ഇട്ട്ച്ചെ പോവത്തിനു….. പതിയെ എന്റെ ചെവിയിൽ പിടിച്ച് വലിക്കുന്നുണ്ട്…. അവൾ….

“നിനക്ക് വട്ടാണോടാ…. അപ്പു…. എനിക്ക് ഇപ്പോ നിന്റെ തോളലിലെറി ലോകം ചൂറ്റാൻ കൊതിയവുന്നുണ്ട്… ഇനിയിപ്പോ നിനക്കായ് മാത്രം ജീവിക്കാൻ തുടങ്ങിയലോ എന്ന് ആലോചിക്കുവാ…. എന്നെ കൂടെ കൂട്ടാമോ.. നിന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി….”

കാലുകൾ പതിയെ തലോടി ഒന്നു ചുംബിച്ചു… നിറഞ്ഞ് ഒഴുകിയ മിഴികളിൽ നിന്ന് അറിയാതെ ഒരു തുള്ളി കണ്ണുനീർ… അവളുടെ കാലിൽ വീണിരുന്നു…. പതിയെ എന്റെ തലയിൽ തലോടുന്നുണ്ടായിരുന്നു ആ വിരലുകൾ ….മുഖം മെല്ലെ കേരിയെടുത്ത് എന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ ചേർന്നു…..

“അയ്യെ… നീ കരയുവാണോ അപ്പു.. ”

” ഈ ഒരു വാക്ക് കേൾക്കാൻ എത്ര കൊതിച്ചിട്ടുണ്ട് എന്ന് അറിയമോ ഞാൻ…. ഒരുപാട് ഒരുപാട് കൊതിച്ചിട്ടുണ്ട്…. കാത്തിരുന്നോ.ഞാൻ വരുന്നുണ്ട് എന്റെ ഏട്ടത്തിയമ്മയും കൂട്ടി പെണ്ണകാണാൻ…. കൂടെ ഇറങ്ങി വന്നോണം ട്ടോ…. ”

എന്റെ കൈകൾ ചേർത്ത് പിടിച്ച് കരയുവാണ് അവൾ….. ഒരു ലോകം കീഴടക്കിയ ഫീലാണ് എനിക്ക് ഇന്ന് അവളുടെ കാലുകൾക്ക് ജീവൻ പകരണം എനിക്ക്…. മറന്ന് തുടങ്ങിയ സ്വപ്നങ്ങൾ ഓരോന്നായി നേടികൊടുക്കണം അവൾക്ക് ………. ഇന്ന് എന്റെ നെഞ്ചോട് ചേർന്ന് ഇരിപ്പാണ് ആ മലർമിഴി പൂവ്….. തുളസിമാല കൊണ്ട് അവൾ എന്റെ കനവുകൾക്ക് നിറം പകരുവായിരുന്നു

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *