Breaking News
Home / Sports / പന്തിനെ ഒറ്റപ്പെടുത്തിലെന്ന് വിരാട് കോഹ്ലി

പന്തിനെ ഒറ്റപ്പെടുത്തിലെന്ന് വിരാട് കോഹ്ലി

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുന്‍പേ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പന്തിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലയെന്നും പന്തിന്റെ കഴിവില്‍ ടീമിന് വിശ്വാസമുണ്ടെന്നും പരമ്പരയ്ക്ക് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലി പറഞ്ഞത്.

” നിങ്ങള്‍ പറയുന്നത് പോലെ കഠിന പ്രയത്‌നത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പ്ലേയറുടെ ഉത്തരവാദിത്വമാണ് ഞാന്‍ യോജിക്കുന്നു. എന്നാല്‍ അതിനായി താരത്തിന് മികച്ച അന്തരീക്ഷം നമ്മളെല്ലാവരും ഒരുക്കികൊടുക്കേണ്ടതുണ്ട്. ” എന്ന് കോഹ്ലി പറഞ്ഞു.

കാണികളില്‍ നിന്നും പന്തിന് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച കോഹ്ലി അവസരം പാഴാക്കുമ്ബോള്‍ ധോണിയെന്ന് ആക്രോശിക്കരുതെന്നും അത് മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഒരു താരവും അത്തരത്തിലൊരു സന്ദര്‍ഭം നേരിടാന്‍ ആഗ്രഹിക്കുന്നില്ലയെന്നും പന്തിന്റെ കഴിവ് ഐ പി എല്ലില്‍ കണ്ടിട്ടുള്ളതാണെന്നും അതുകൊണ്ട് തന്നെ അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.

About Priyanka Devi

Leave a Reply

Your email address will not be published. Required fields are marked *