Breaking News
Home / Lifestyle / ഇച്ചായാ എന്നെ ഒന്നു കെട്ടിപ്പിടിക്കാവോ വിറച്ചുകൊണ്ടവൾ എന്നോട് ചോദിച്ചു

ഇച്ചായാ എന്നെ ഒന്നു കെട്ടിപ്പിടിക്കാവോ വിറച്ചുകൊണ്ടവൾ എന്നോട് ചോദിച്ചു

_“ഹൂ… ഇച്ചായാ… എന്നെ ഒന്നു കെട്ടിപ്പിടിക്കാവോ…” വിറച്ചുകൊണ്ടവൾ എന്നോട് ചോദിച്ചു.ഞാൻ ഒന്നും മിണ്ടാതെ അവളുടെ പുതപ്പിനടിയിലേക്ക് നൂണ്ട് കയറി അവളെ കെട്ടിപ്പിടിച്ചു.“ങും… ഇപ്പോ തണുപ്പ് കൊറവൊണ്ട്…”പനിയുടെ ആലസ്യത്താൽ കൂമ്പിയ മിഴികളുയർത്തി അവൾ പറഞ്ഞു.എന്നിട്ട് പതിയെ എന്റെ നെഞ്ചിൽ ചുണ്ടുകളമർത്തി.

ചുട്ടുപഴുത്ത ലോഹക്കഷണം കൊണ്ടു തൊട്ടപോലെ ഞാനൊന്ന് പുളഞ്ഞു. അത്രയ്ക്ക് ചൂടായിരുന്നു അവൾക്ക്.“വാ എഴുന്നേക്ക്. ഹോസ്പിറ്റലിൽ പോകാം. നല്ല ചൂടുണ്ട് നിനക്ക്.”ഞാൻ എഴുനേൽക്കാൻ തുടങ്ങി.പെട്ടെന്ന് അവളെന്നെ ചുറ്റിപ്പിടിച്ചു.“ങൂഹൂം… പോകണ്ട… എനിക്കിച്ചായനെ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാ മതി. നാളെയാകുമ്പഴേക്കും പനി മാറും.”അവളെന്നെ ഒന്നൂടെ വരിഞ്ഞുമുറുക്കി.ഒരു കുറിഞ്ഞിപ്പൂച്ചയെപ്പോലെ എന്റെ നെഞ്ചിലേക്ക് പറ്റിക്കിടന്നു.

ഞാനവളുടെ മുഖത്തേക്ക് നോക്കി.“അതെങ്ങനാ… ഇപ്പഴും കൊച്ചുപിള്ളേരെപ്പോലെയാന്നാ വിചാരം. അടങ്ങി ഇവിടിരുന്നേൽ പനി വരുമായിരുന്നോ..?”ഞാൻ ശബ്ദമല്പം കനപ്പിച്ച് ചോദിച്ചു.“അതുപിന്നെ… മഴപെയ്യുന്ന കണ്ടാ എനിക്ക് നനയാൻ തോന്നും… ചെറുപ്പത്തിലൊക്കെ ഞാൻ ഒരുപാട് മഴ നനഞ്ഞതാണല്ലോ… അപ്പഴൊന്നും എനിക്ക് പനി വന്നിട്ടില്ല…”

കുഞ്ഞിപ്പിള്ളേർ പറയുന്നപോലെ കിണുങ്ങിക്കൊണ്ടവൾ പറയുന്ന കേട്ടെനിക്ക് ചിരി വന്നു.എങ്കിലും ഞാൻ ഗൗരവം വെടിഞ്ഞില്ല.“അതിന് ചുമ്മാതെ മഴ നനയുവല്ലാരുന്നല്ലോ… മഴയത്ത് ബൈക്കിൽപോകാനായിരുന്നല്ലോ തിടുക്കം…”ഞാനവളെ ഒന്ന് ചൂടാക്കുവാനും അവളുടെ പ്രതികരണം അറിയുവാനും വേണ്ടി മനപ്പൂർവം കുത്തിക്കുത്തി സംസാരിച്ചു.“അതാണേലൊണ്ടല്ലോ ഇച്ചായാ… നമ്മുടെ കല്യാണം കഴിഞ്ഞിട്ട് മഴ പെയ്യുന്നത് ഇപ്പോഴല്ലേ… അപ്പോളെനിക്ക് തോന്നി ഇച്ചായന്റെ കൂടെ മഴയത്ത് ബൈക്കിലൊന്ന്കറങ്ങാമെന്ന്…”വീണ്ടും കുഞ്ഞുങ്ങളെപ്പോലെ കൊഞ്ചിയുള്ള സംസാരം.

എന്നിട്ട് ഒരു കിലോമീറ്റർ തികച്ച് പോയില്ലല്ലോ… നീ വണ്ടിയിലിരുന്ന് കിടുകിടാ വിറയ്ക്കുവല്ലാരുന്നോ..?”“എന്നാലെന്താ… എനിക്ക് ഇച്ചായന്റെ കൂടെ കുറച്ച് നേരമെങ്കിലും മഴ നനയാൻ കഴിഞ്ഞല്ലോ… ഇനി ചിലപ്പോ അങ്ങനെ സാധിച്ചില്ലെങ്കിലോ…”അവസാനം അവൾ പറഞ്ഞുനിർത്തിയത് ഒരു ഇടർച്ചയോടെയായിരുന്നു.ഞാനൊന്ന് ഞെട്ടി അവളെ നോക്കി.“എന്താ നീയിങ്ങനൊക്കെ പറയുന്നേ… ചുമ്മാ ആവശ്യമില്ലാതെ ഓരോന്ന് പറയരുത്കേട്ടോ…”

ഞാൻ അവളെ വഴക്ക് പറഞ്ഞെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.“അതല്ലിച്ചായാ… അന്നേരം മഴ പെയ്തപ്പോൾമുതൽ ഞാൻ ആഗ്രഹിച്ചതാ നനയണമെന്ന്. ആഗ്രഹങ്ങളൊക്കെ ഇപ്പോൾ നടത്തിക്കോ, പിന്നെ സമയം കിട്ടില്ലെന്ന് അന്നേരം എന്റുള്ളിലിരുന്ന് ആരോ പറയുന്നത് പോലെയെനിക്ക് തോന്നി.”അവൾ പറഞ്ഞുകൊണ്ടിരുന്നപ്പോൾ അറിയാതെ എന്റെ കൈ അവളെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ടിരുന്നു.“അതുകൊണ്ടാ ഞാൻ നമുക്കൊന്ന് മഴ നനയാ…”“മതി… ഇനി തമാശയ്ക്കുപോലും നീയിങ്ങനൊന്നും പറയണ്ടാ…”ഞാനവളുടെ വാ പൊത്തിപ്പിടിച്ചു.“നിനക്കിനിയെന്ത് ആഗ്രഹമുണ്ടേലും എന്നോട് പറഞ്ഞുകൊള്ളണം.

ഹും… അവൾക്ക് ഇനിയൊന്നും സാധിക്കാതെ വന്നാലോന്ന്… നീയെന്തുവാ അങ്ങ് ചാകാൻ പോവാണോ? എന്നെയിട്ടേച്ച് അങ്ങനങ്ങ് പോവോ നീ..? നീയില്ലെങ്കിൽപ്പിന്നെ എനിക്കാരാടീ ഉള്ളത്..?”ഞാനവളുടെ മുഖം കയ്യിലെടുത്തുകൊണ്ട് ചോദിച്ചു.അവളും ഞാനും വിങ്ങിപ്പൊട്ടി. രണ്ടുപേരുടെയും കണ്ണുനീർ കവിളുകളിലൂടെയൊഴുകി.“ഞാൻ… ഞാനങ്ങനൊന്നുമല്ല…”കരച്ചിലൊന്നടങ്ങിയപ്പോൾ ഏങ്ങലടിച്ചുകൊണ്ടവൾ പറയാൻ തുടങ്ങി.“മതി. ഇനിയൊന്നും പറയണ്ട…”പനിച്ചൂടിൽ പോള്ളുന്ന അവളുടെ നെറ്റിയിൽ ഞാൻ പതിയെ ചുംബിച്ചു.കുറച്ചുനേരം അങ്ങനെ കിടന്നശേഷം അവൾ തലയുയർത്തി എന്നെ നോക്കി.

“അതേ… ഇങ്ങനെ കിടന്നാ മതിയോ. ഒറങ്ങ്. നാളെ രാവിലെ എനിക്ക് ചുക്കുകാപ്പി ഉണ്ടാക്കിത്തരണ്ടതാ…”അവൾ വീണ്ടും പഴയ കുസൃതിക്കാരിപ്പെണ്ണായി. പനിയുടെ ക്ഷീണം മുഖത്ത് കാണാമെങ്കിലും അവളൊന്നൂടെ സുന്ദരിയായപോലെ.“ഓ… ഉണ്ടാക്കിത്തന്നേക്കാം മാഡം…”അവളുടെ നുണക്കുഴിക്കവിളിലൊരുമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു.“ങാ ഈ പനിയൊന്ന് മാറീട്ട് വേണം എനിക്ക് പിന്നേം മഴ നനയാൻ…”“എന്റെ കർത്താവേ ഇവളെയെന്നുമിങ്ങനെ പനിപിടിച്ച് ഇവിടെ കിടത്തിയേക്കാവോ… ഞാനെന്നും രാവിലെ ചുക്കുകാപ്പിയുണ്ടാക്കി കൊടുത്തേക്കാമേ…”അല്പം ഉച്ചത്തിലായിപ്പോയ എന്റെ പറച്ചിലിനൊപ്പം ഒരു പൊട്ടിച്ചിരിയോടെ അവളുടെ കൈകളെന്നെ ചുറ്റിപ്പിടിച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *