Breaking News
Home / Lifestyle / ഫിറോസിനൊപ്പം കണ്ണീർ കയത്തിലുഴലുന്ന ഒരുപാട് അശരണരുടെ പ്രതീക്ഷ Dr.Dhanusha Sanyal

ഫിറോസിനൊപ്പം കണ്ണീർ കയത്തിലുഴലുന്ന ഒരുപാട് അശരണരുടെ പ്രതീക്ഷ Dr.Dhanusha Sanyal

ഫിറോസിനൊപ്പം…കണ്ണീർ കയത്തിലുഴലുന്ന ഒരുപാട് അശരണരുടെ പ്രതീക്ഷ…
ഊതിക്കെടുത്തിയാൽ കെട്ടുപോകുന്നത് ആലംബഹീനരായ ഒരുപിടിമനുഷ്യരുടെ പ്രതീക്ഷയുടെ ഇത്തിരി വെട്ടം കൂടിയാണ്…

കൊടുഞല്ലൂരിലെ ഒരു നിർധന കുടുംബത്തിലെ ഓട്ടിസമുള്ള ഒരുമോളുടെ ചികിത്സാസഹായവുമായി ബന്ധപ്പെട്ട് ഫിറോസ് കുന്നുംപറബിൽ കൊടുഗല്ലൂരിലെത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.. ചെറിയ ഒരു കാറിൽ 6 അടിയോളം ഉയരം വരുന്ന അദ്ദേഹം കൂനിക്കൂടിയിരുന്ന് തന്നെ തിരയുന്ന പാവഞളെ തിരഞ്ഞ് കേരളം മുഴുവൻ സഞ്ചരിച്ചിരുന്നു..ആ മനുഷ്യ സ്േനഹിയെ അടുത്തറിയുന്ന മനസാക്ഷി മരിക്കാത്ത ഏതൊരാളും ഇദ്ദേഹത്തിന് നന്മ വരുത്തണേ എന്ന് പ്രാർത്ഥിച്ചു പോകും.

പിന്നീടും പല രോഗികളുടെ അടുത്തും പ്രതീക്ഷയുടെ ഒരു നാളമായി ഒരു മടിയും കൂടാതെ ഓടിയെത്തുകയും ,തന്നെ തേടിവരുന്ന ആളുകളുടെ അരികിൽ അവരുടെ കണ്ണിർ കഥ മുഴുവൻ ക്ഷമയോടെ കേട്ടുനിൽക്കുന്നതും “ഞാൻ വീഡിയോചെയ്തുതരാം നിഞൾക്കു ഭാഗ്യമുണ്ടെകിൽ cash വരും എല്ലാം പടച്ചവനോടു പ്രാർത്ഥിക്കൂ”

എന്ന് സൗമ്യനായി പറയുകയും ചെയ്യുന്ന ഫിറോസിനെയാണ് ഞാൻ കണ്ടിട്ടുള്ളത്..ഇത്തരം മനുഷ്യസ്നേഹികൾ എക്കാലത്തും ലോകനന്മയ്ക്ക് മുതൽക്കൂട്ടാണ്..അവരിലെ വലിയ നന്മകളെ അപക്വമായ ചിന്തകളാലും അസൂയയാലും തകർത്തെറിയുന്നത് അപലപനീയമാണ്…

Kalamandalam Dr.Dhanusha Sanyal

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *