Breaking News
Home / Lifestyle / നല്ലത് ചെയ്യുന്നവരെ വേട്ടയാടുമ്പോള്‍ കൂടെ നില്‍ക്കാന്‍ കുറേ പേര്‍‍ ഉണ്ട് എന്ന് ഓര്‍മ്മപെടുത്താന്‍ വേണ്ടി മാത്രം

നല്ലത് ചെയ്യുന്നവരെ വേട്ടയാടുമ്പോള്‍ കൂടെ നില്‍ക്കാന്‍ കുറേ പേര്‍‍ ഉണ്ട് എന്ന് ഓര്‍മ്മപെടുത്താന്‍ വേണ്ടി മാത്രം

നല്ലത് ചെയ്യുന്നവരെ വേട്ടയാടുമ്പോള്‍ കൂടെ നില്‍ക്കാന്‍ കുറേ പേര്‍‍ ഉണ്ട് എന്ന് ഓര്‍മ്മപെടുത്താന്‍ വേണ്ടി മാത്രം

രോഗിയുടെ അല്ലെങ്കില്‍ ബന്ധുവിന്റെ പേരില്‍ അക്കൌണ്ട് തുടങ്ങുമ്പോള്‍ പണം അധികമായാല്‍ അതില്‍ നിന്നും ബന്ധുക്കള്‍ കാറും സ്ഥലവും വാങ്ങിയ സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട് അതൊഴിവാക്കാന്‍ ആണ് കൂടുതല്‍ വരുന്ന പണം ( ആശുപത്രി ചെലവ് കഴിഞ്ഞ് ) ഫിറോസിന്റെ ചാരിറ്റി അക്കൌണ്ടിലേക്ക് മാറ്റുന്നത് അത് പെട്ടെന്ന്‍ തീരുകയും ചെയ്യും..പഴയ കഥയും കടപ്പാടും പറഞ്ഞ് , കിട്ടിയ പണത്തില്‍ നിന്നും പങ്കു ചോദിയ്ക്കാന്‍ വരുന്ന ബന്ധു ജനങ്ങള്‍ നമ്മുടെ നാട്ടില്‍ ഇഷ്ട്ടം പോലെ ഉണ്ട് ,

ചെറിയ കേസുകള്‍ വരുമ്പോള്‍ അതില്‍ നിന്നും ചെക്ക് നല്‍കും , കാരണം ഓരോ കേസിനും ലൈവ് ഇടാന്‍ നിന്നാല്‍ full time live ആയിരിക്കും, അത് പണം കൊടുക്കുന്നവര്‍ക്കും ബുദ്ധിമുട്ടാണ് .. ഇനി അതില്‍ നിന്നും ഉള്ള പൈസ അങ്ങേരു എടുത്തു പുട്ട് അടിച്ചാല്‍ ഞങ്ങള്‍ക്ക് ഒരു കോപ്പും ഇല്ല , ഇവിടെ ഞങ്ങള്‍ എല്ലാം പണം കൊടുത്തത് ആ മനുഷ്യനെ ഒറ്റ വാക്കില്‍ ആണ്, രെജിസ്റ്റര്‍ ചെയ്ത ചാരിറ്റി സൊസൈറ്റി ആയാല്‍ പിന്നെ അടിച്ചു മാറ്റാന്‍ പറ്റില്ല എന്ന മണ്ടന്‍ ന്യായം ആണ് ഇപ്പോള്‍ ചിലര്‍ പറയുന്നത് ,

പൈസ മുക്കാന്‍ ഏത് കൊമ്പത്തെ സൊസൈറ്റി ആയാലും പറ്റും , so അതില്‍ വലിയ കാര്യം ഇല്ല , ഞങ്ങള്‍ക്ക് ആ മനുഷ്യനെ വിശ്വാസം ആണ് , അതിന്റെ അപ്പുറം ചോദ്യം ഇല്ല . .. പിണങ്ങാറായ വിജയന്‍ ഗള്‍ഫില്‍ പോയി വന്നപ്പോള്‍ പട്ടി ചന്തയ്ക്ക് പോയ പോലെ കാലി കയ്യും ആയി വന്നത് ആ വിശ്വാസം അങ്ങേരുടെ മേല്‍ ഇല്ലാത്തത് കൊണ്ടും ആണ്

നമ്മളുടെ‍ നാട്ടിലെ ഇത് വരെ ഉള്ള so called പൊതു ബോധം , ആന ബോധം ഒക്കെ ഉള്‍പ്പെടുന്ന കണക്ക് വെച്ച് മുസ്ലീം ആയ ഫിറോസിനെ വര്‍ഗീയത പറഞ്ഞു എതിര്‍ക്കേണ്ടത് RSS ആണ് , എന്നാല്‍ അവര് പോലും പറയാത്ത നാറിയ വര്‍ഗീയതയും , അന്ധമായ അധിക്ഷേപങ്ങളും വേട്ടയാടലും ആണ് സൈബര്‍ സഖാക്കള്‍ ചെയ്യുന്നത്, as a matter of fact സന്ഘികള്‍ പോലും അങ്ങേര്‍ക്ക് സപ്പോര്‍ട്ട് ആണ് …..പെണ്ണ് കേസില്‍ പെട്ട പി കെ ശശിയെ , സ്വന്തം പാര്‍ട്ടിക്കാരന്‍ ആണെന്ന ഒരൊറ്റ കാരണം കൊണ്ട് ഒരക്ഷരം പോലും എഴുതാതെ അണ്ണാക്കില്‍ പഴം തിരുകി തെക്കോട്ട്‌ നോക്കി നിന്ന CPM ന്റെ കുലീനര്‍ ആയ online പോരാളികള്‍ ലീഗ് അനുഭാവി ആണെന്ന ഒരൊറ്റ കാരണം കൊണ്ട് ,

ഫിറോസ് എന്ന മനുഷ്യന്‍ നാളിത് വരെ തുടച്ച കണ്ണീരുകള്‍ക്ക് പുല്ലു വില കൊടുത്തു കൊണ്ട് , യഥാര്‍ത്ഥ വസ്തുതകള്‍ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അദ്ദേഹത്തെ വേട്ടയാടുന്നു …..ഏത് ? അഭിമന്യു ഉള്‍പ്പടെ കൊല്ലപ്പെടുന്നവരുടെ ചാവ് വില നോട്ടീസ് അടിച്ചു പിരിവു വാങ്ങി അതിന്റെ കണക്ക് സമൂഹത്തെ ബോധിപ്പിക്കാന്‍ സൌകര്യം ഇല്ലാത്ത സഖാക്കള്‍ക്ക് ഫിറോസ്‌ കുന്നും പറമ്പിലിന്റെ കണക്ക് അറിയണം…..

ആ അമ്മയുടെ പാന്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പി ഉള്‍പ്പടെ അപേക്ഷയുടെ കൂടെ ബാങ്കില്‍ കൊടുത്തിട്ടും ബാങ്ക് മനപ്പൂര്‍വ്വം അതൊന്നും കിട്ടിയില്ല എന്നൊരു നുണ അവരുടെ ലെറ്റര്‍ ഹെഡില്‍ അടിച്ചിറക്കിയത് തലയില്‍ ചുമന്നു നടക്കുകയാണ് ഇപ്പോള്‍ സഖാക്കള്‍,ഇത്രയും നാളും SBI ഉള്‍പ്പടെ ഉള്ള ബാങ്കുകളില്‍ നിന്നും ഇതിലും വലിയ സംഖ്യകള്‍ ക്രയം ചെയ്തിട്ടും ഇല്ലാത്ത പ്രശ്നം ആണ് ഇപ്പോള്‍ ..വരുമാന പരിധിക്ക് മുകളില്‍ വളരെ ഉയര്‍ന്ന സ്ലാബില്‍ പണം വരുന്ന അക്കൌണ്ടുകള്‍ RBI നോക്കി , ആ ലിസ്റ്റ് Income Tax നു അയച്ചു കൊടുക്കും , അവരുടെ ‍ അക്കൌണ്ടില്‍ ആ പണത്തിന്റെ return file ചെയ്തട്ടില്ല എങ്കില്‍ നോട്ടീസും വരും, അത് ശ്രീ ഫിറോസിന്റെ അക്കൌണ്ട് ആയാലും , രോഗികളുടെ അക്കൌണ്ട് ആയാലും ..

ആശുപത്രി ചിലവുകള്‍ ബില്ലുകള്‍ ഇവ കൊണ്ട് കണക്ക് കാണിച്ചേ പറ്റൂ …….. കോടീശ്വരന്‍ ആയ MLA പാര്‍ക്ക് കെട്ടിയത് പ്രശ്നം അല്ലാത്ത സഖാക്കള്‍ക്ക് , ഫിറോസിന് സമ്മാനം കിട്ടിയ ഇന്നോവ കണ്ടപ്പോള്‍ കൃമി കടി , 60 ലക്ഷത്തിന്റെ വീട് പണി എന്നൊരു നുണക്കഥ വേറെ ..അല്ല , കുറ്റി പിരിവു നടത്തുമ്പോള്‍ നിങ്ങള്‍ ആരുടെ പേരില്‍ ആണ് പാന്‍ കാര്‍ഡ് എടുക്കുന്നത് എന്ന് ആദ്യം പറ ..നാട്ടില്‍ സേവനം നടത്താന്‍ ഉള്ള അവകാശം DYFI ക്കാരുടെ അച്ചി വീട്ടുകാര്‍ക്ക് മാത്രം ആണെന്ന തെറ്റിദ്ധാരണ അങ്ങ് മാറ്റി വെച്ചേക്ക് ….

അവസാനിപ്പിക്കുന്നു ::::::::::: CPM ന്റെ അഹങ്കാരം ഒന്ന് കൊണ്ട് മാത്രം ആണ് , ബംഗാളില്‍ അടപടലെ തീര്‍ന്നു പോയതും ഇപ്പോള്‍ കേരളത്തില്‍ 1 സീറ്റില്‍ ശശി ആയി നില്‍ക്കുന്നതും , ഇനി എങ്കിലും നിങ്ങള്‍ നന്നാവാന്‍ ഉദ്ദേശിക്കുന്നില്ല എങ്കില്‍ , CPM ചരിത്രം ആകും …ആകും എന്നാല്‍ ആയിരിക്കും , കാരണം ജനങ്ങള്‍ ആണ് നിങ്ങളുടെ ശക്തി , അല്ലാതെ AKG യില്‍ ഇരിക്കുന്ന കുറേ മന്ദ ബുദ്ധികള്‍ അല്ല .. ബംഗാളിലെ പോലെ ജനം മാറി ചിന്തിച്ചാല്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഞ്ചയനം ആയിരിക്കും ……..ഓര്‍മ്മയില്‍ ഇരിക്കട്ടെ .. നന്ദി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *