Breaking News
Home / Lifestyle / എന്തിനു കുരു പൊട്ടണം മിഷ്ടർ ഒരു ഇന്നോവ ക്രിസ്റ്റയും പണി തീരാത്ത ആ വീടും ആ ഈ ഫോണും ആണോ നിന്റെ പ്രശ്നം

എന്തിനു കുരു പൊട്ടണം മിഷ്ടർ ഒരു ഇന്നോവ ക്രിസ്റ്റയും പണി തീരാത്ത ആ വീടും ആ ഈ ഫോണും ആണോ നിന്റെ പ്രശ്നം

എന്തിനു കുരു പൊട്ടണം മിഷ്ടർ??

ഒരു ഇന്നോവ ക്രിസ്റ്റയും പണി തീരാത്ത ആ വീടും ആ ഈ ഫോണും ആണോ നിന്റെ പ്രശ്നം?? എന്നാൽ കേട്ടോ ഇതൊന്നും ഫിറോസ് കുന്നംപറമ്പിൽ ഇരന്നുവാങ്ങിയവയല്ല. പറയാം..

ഗൾഫിൽ ജോലിചെയ്യുന്ന സമയത്ത് ഇതുപോലെ വീഡിയോ കണ്ടുകൊണ്ടാണ് ഞാനും ഫിറോസിനെ ഇഷ്ടപ്പെടുന്നത്. അന്ന് LIVE ചെയ്യുന്നഒരാളെ മാത്രമെ എനിക്ക് കാണാൻ കഴിഞ്ഞൊള്ളു. ചെയ്യുന്നനന്മയുള്ള പ്രവർത്തനം അതും ചെയ്യുന്നത് ഒരു ചെറുപ്പക്കാരൻ . ഞാൻ സ്ഥിരമായി ആ വീഡിയോ ഫോളോ ചെയ്യ്തു. ഫോണിൽ വിളിച്ചു. പിന്നെ നേരിൽ കണ്ടു. ഇതുപോലുള്ള പുണ്ണ്യ പ്രവർത്തനങ്ങൾക്ക് എന്നെയും കൂട്ടുവാൻ ആവശ്യപ്പെട്ടു.
എന്റെ നാട്ടിലെ ചില പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു പ്രവർത്തിച്ചു.പല ഭാഗങ്ങളിൽ നിന്നും ഇതുപോലെ പലരും ചേർന്നു അതിൽ പല നല്ല സുഹൃത്തുക്കളെ കിട്ടി. ആ സുഹൃത്ബന്ധമാണ് ഞാൻ മുകളിൽ പറഞ്ഞ കാറിലും വീടിലും ഫോണിലും വന്നെത്തിയത്.

ഫിറോസ് എന്ന ചെറുപ്പക്കാരൻ ഈ പ്രവർത്തനം അവസാനിപ്പിച്ചാൽ അത് നഷ്ടപ്പെടുന്നത് പാവപെട്ട പല രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ്. ചില അതി ബുദ്ധി ജീവികൾ ആ മനുഷ്യനെ കഥ അറിയാതെ കുത്തുമ്പോൾ വേദനിക്കുന്നത് മനുഷ്യത്തമുള്ള മറ്റു പലർക്കുമാണ്.

ഇത് സോഷ്യൽ മീഡിയയ്യാണ് ഇവിടെ ആർക്കും എന്തും പറയാം.. ട്രോളാം പക്ഷെ ഫിറോസിന്റെ സുഹൃത് എന്ന നിലയിൽ പറയുകയാണ്……

അനാവശ്യമായ്‌ ഒന്നും തന്നെ ആഗ്രഹിക്കുന്നവനല്ല ഫിറോസ്.. നന്മ നിറഞ്ഞ ഒരു മനസ്സ് അത് മാത്രമെ അവനൊള്ളു.. ആ പ്രവർത്തനങ്ങളാണ് ഇത്രയും സൗഹൃദങ്ങൾ നൽകിയത്.. ആ സ്നേഹമാണ് പല രോഗികൾക്കും തണലായത്.. ആ തണലാണ് നന്മകൾ നിറഞ്ഞ ഫിറോസ്..

ബുദ്ധി ജീവി ആകുവാൻ അവനെ ട്രോളിയിട്ടോ അസൂയ പെട്ടിട്ടോ കാര്യമില്ല ജേഷ്ഠമാരെ.. ഒരു ദിവസം കൂടെ ഒന്ന് കറങ്ങിയാൽ എല്ലാം മനസിലാകും…

ഇനി ഫിറോസിനോട് : ” നീ ചെയ്യുന്ന പ്രവർത്തനം സത്യമുള്ളത് എന്ന് ഞങ്ങള്ക്ക് തോന്നും വരെ അതിലൊരു ഭാഗമാകുവാൻ ഞങ്ങളുണ്ട് ” നീ തുടരുക.. നിന്നെയും കാത്തു പലരും ഇരിപ്പുണ്ട്…

സംസാരം പലർക്കും ചിലപ്പോൾ ഇഷ്ടപ്പെട്ടില്ല എന്ന് വന്നേക്കാം.. പോസറ്റീവ് ആയി കണ്ടാൽ തീരാവുന്ന പ്രശ്നമേ ഇതിൽ ഉള്ളു..

ഫിറോസിനൊപ്പം

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *