Breaking News
Home / Lifestyle / ഫിറോസ് കുന്നുംപറമ്പിലും ഞാനും ഫിറോസിനെ ഓഡിറ്റ് ചെയ്യാൻ സോഷ്യൽമീഡിയക്ക് അധികാരമുണ്ട് എന്ന മുഖവുരയോടെ തന്നെ തുടരുന്നു

ഫിറോസ് കുന്നുംപറമ്പിലും ഞാനും ഫിറോസിനെ ഓഡിറ്റ് ചെയ്യാൻ സോഷ്യൽമീഡിയക്ക് അധികാരമുണ്ട് എന്ന മുഖവുരയോടെ തന്നെ തുടരുന്നു

ഫിറോസ് കുന്നുംപറമ്പിലും ഞാനും.

സോഷ്യൽ മീഡിയയുടെ സഹയാത്താൽ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനായ ഫിറോസിനെ ഓഡിറ്റ് ചെയ്യാൻ സോഷ്യൽമീഡിയക്ക് അധികാരമുണ്ട് എന്ന മുഖവുരയോടെ തന്നെ തുടരുന്നു.

1)ഇന്നേവരെ ഫിറോസ് മുൻകൈയെടുത്ത ജീവകാരുണ്യ സേവനങ്ങളിലേക്ക് അഞ്ച് പൈസപോലും നൽകാത്ത ഞാൻ ഫിറോസിനെ ട്രോളികൊല്ലുകയാണ്.

2)ഫിറോസ് ഇടപെട്ടാൽ മാത്രം ജീവകാരുണ്യ സഹായം നൽകാൻ തയ്യാറാകുന്ന കുറേയാളുകൾ എനിക്ക് ചുറ്റുമുണ്ട് എന്നതെനിക്ക് വിഷയമല്ല.

3)ഫിറോസിന്റെ സേവനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് പുനർജീവൻ ലഭിച്ചിട്ടുണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കാനാണ് എനിക്കിഷ്ടം.

4)ഓഡിറ്റ് ചെയ്യപ്പെടാത്ത ജീവകാരുണ്യമാണ്‌ ഫിറോസ് ചെയ്യുന്നത് എങ്കിലും ഇന്നേവരെ കള്ളത്തരങ്ങൾ അദ്ദേഹം ചെയ്തതായി തെളിവില്ല എന്നത് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല.

5) ഫിറോസിനെ പോലുള്ള ആളുകളെ ട്രോളി ,വിമർശിച്ച് ലൈക്കും ഷെയറും നേടുന്ന ജീവകാരുണ്യത്തിലാണ് എന്റെ ശ്രദ്ധ.

6)ഫിറോസിന്റെ ജീവകാരുണ്യ സേവനത്തേക്കാൾ അയാളുടെ മത രാഷ്ട്രീയ നിലപാടുകൾ അപകടകരമാണ്.

7)ഫിറോസിന്റെ ജീവകാരുണ്യത്തിൽ ആകൃഷ്ടരായി അയാൾക്ക് കുറെ ആരാധകർ ഉണ്ടായത് എന്റെ ഉറക്കം കെടുത്തുന്നു.

ഇനി എന്നെപ്പോലുള്ള സോഷ്യൽ മീഡിയ സേവകരുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷക്കായി ചില കരുതലുകൾ അനിവാര്യമാണ്

1) ഫിറോസ് ആയിരം മനുഷ്യർക്ക് സ്വാന്തനമേകിയ ശേഷം അരപ്പിഴവ് സംഭവിച്ചാൽ എന്നെ പോലുള്ള മഹാന്മാർ താങ്കളെ ജീവനോടെ കബറടക്കുമെന്ന് എപ്പോഴും ഓർക്കുക.

2)പ്രശംസകളും ആരാധകരും കെണിയിലേക്ക് തള്ളിവിടാൻ കാരണമാകുമെന്ന യാദാർഥ്യം ഓർക്കുക.

3) ചാരിറ്റിയുടെ മറവിൽ ചൂഷണം സംഭവിക്കുന്നില്ല എന്നുറപ്പ് വരുത്താൻ എടുക്കുന്ന നടപടികൾ ഇടക്കിടെ പരസ്യമാക്കുക.

4)ചാരിറ്റിയുടെ മറവിൽ ചൂഷണം പതിവായതിനാൽ ബാങ്കുകൾ എപ്പോഴും നമ്മളാഗ്രഹിക്കുന്ന പോലെ സഹകരിക്കണമെന്നില്ല. (സഹായനിധിയിലേക്ക് വരുന്ന പണത്തിന്റെ ശ്രോതസ്സ് തിരിച്ചറിയാൻ സംവിധാനമുള്ളതിനാൽ കൂടുതൽ മസിൽ പിടുത്തത്തിന്റെ ആവശ്യം ബാങ്കുകൾക്കില്ല.

ഫിറോസിന്റെ ഫാൻസുകളോടുള്ള അഭ്യർത്ഥന.

1)ഫിറോസിനെ ഒരു മനുഷ്യനായി കണ്ട് സ്നേഹിക്കുക

2)ഫിറോസ് ഒരു സിനിമാ,കായിക രാഷ്ട്രീയ താരമല്ല എന്ന് തിരിച്ചറിഞ്ഞ് ആരാധിച്ച് കൊല്ലാതിരിക്കുക.

ഫിറോസിനെ ട്രോളുന്ന ഞാനുൾപ്പടെയുള്ള സോഷ്യൽ മീഡിയ സേവകരോട്.

1)ന്യായമായിട്ടും അന്യായമായിട്ടും ആരെയെങ്കിലും ട്രോളിയില്ലെങ്കിൽ ഉറക്കം വരാത്ത നമുക്ക് അടുത്ത ഇര കിട്ടും വരെ ഫിറോസിനെ ട്രോളിക്കൊല്ലാം.മതിയായില്ലെങ്കിൽ ഫിറോസിനാൽ സഹായം ലഭിക്കുന്ന നിർദ്ധന മനുഷ്യരേയും ട്രോളി ആർമാദിക്കാം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *