Breaking News
Home / Lifestyle / പ്രവാസി പത്രത്തിൽ കണ്ട ഒരു വാർത്തയും കഴിഞ്ഞ ദിവസം നേരിട്ട് കണ്ട ഒരു സത്യവും

പ്രവാസി പത്രത്തിൽ കണ്ട ഒരു വാർത്തയും കഴിഞ്ഞ ദിവസം നേരിട്ട് കണ്ട ഒരു സത്യവും

പ്രവാസി

പത്രത്തിൽ കണ്ട ഒരു വാർത്തയും കഴിഞ്ഞ ദിവസം നേരിട്ട് കണ്ട ഒരു സത്യവും ,,,,,

ദുബായിലെ ഒരു ബാറിലേക്ക് ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ഒരു മലയാളി കയറി വന്നു. ബാർ മാനോട് ചോദിച്ചു ഒരു ബിയറിനു എന്നതാ വില
ബാർമൻ പറഞ്ഞു ഒരെണ്ണം 25 ദിർഹം ഒരു ബക്കറ്റ് 5 എണ്ണം എടുത്താൽ ഓഫർ പ്രൈസ് 90 dhs. എന്നാ oru ബക്കറ്റ് എടുത്തോ ,,

ആദ്യ ബോട്ടിൽ ഓപ്പണാക്കി കുടി തുടങ്ങിയപ്പോയേ ജീവിതത്തിൽ ആദ്യമായി കുടിക്കുന്ന ആളാണെന്നും ആദ്യമായാണ് ബാറിൽ കയറുന്നതെന്നും ,,

ഒരു മൂന്ന് കുപ്പി മിനുട്ടുകൾ കൊണ്ട് പുള്ളി അകത്താക്കി പിന്നെ എന്തെക്കെയോ പുള്ളി ഒറ്റക്കിരുന്ന് പറയാൻ തുടങ്ങി ഇതെല്ലാം കണ്ട് ആദ്യം ചിരിയാണ് വന്നത് ,,

ഞങ്ങളുടെ പരിഹാസ ഭാവം കണ്ടിടാകണം പുള്ളി പ്രതികരിച്ചു നീയും പ്രവാസിയാണ് അത് മറക്കണ്ട ,,

പുള്ളിയുടെ പ്രതികരണം നെഞ്ചത്ത് തന്നെ കൊണ്ടു ,,,

പുള്ളിക്കാരൻ പറഞ്ഞു തുടങ്ങി അനിയാ ഒരു പ്രവാസി ഖുബ്ബൂസ്സിനേ എത്രത്തോളം സ്നേഹിക്കുന്നുവോ അതിന്റേ ആയിരം ഇരട്ടി കുടുംബം നമ്മളേ സ്നേഹിക്കും

കഴിഞ്ഞ 18 കൊല്ലമായ് ഒരു കമ്പനിയിൽ കൂലിപ്പണി ചെയ്യുന്നു ഒരു മാസം പോലും മുടങ്ങാതെ ശമ്പളവും കിട്ടിയിരുന്നു. ഈ നോമ്പിന് പത്ത് ദിവസം മുന്നേ ശമ്പളം തന്നു. വീട്ടിലേക്ക് പണം അയക്കുന്നത് ഒരു മാസം പോലും മുടങ്ങിട്ടില്ലാ

ഈ പെരുന്നാളിന് മുന്നേ ശമ്പളവും കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു

പക്ഷേ അർബാബിന്റെ ( മുതലാളി) ഉപ്പ മരിച്ചു പെട്ടെന്ന് നാട്ടിലേയ്ക്ക് പോയ് പ്രതീക്ഷിച്ച ശമ്പളവും കിട്ടിയില്ല കൈയ്യിൽ നയാ പൈസയും ഇല്ലാ നാട്ടിലേക്ക്‌ പണവും അയച്ചില്ല

പെരുന്നാളിന് ഒന്നും കഴിക്കാതെ വിഷമത്തോടെ റൂമില് കിടന്ന എന്നേ കൂടെ ഉള്ളവർ നിർബന്ധിച്ചു അവരോടൊപ്പം ഇരുത്തി ബിരിയാണി കഴിപ്പിച്ചു ആ സന്തോഷ നിമിഷത്തിൽ തന്റെ വേദനകൾ എല്ലാം മറന്ന് a സന്തോഷ നിമിഷം ഫോട്ടോ എടുത്ത് ഫെയിസ് ബുക്കിൽ ഇട്ടു അതാണ് അനിയാ എന്നേ എവിടെ എത്തിച്ചത്

ആ പോസ്റ്റ് കണ്ട് വീട്ടിൽ നിന്നും ഭാര്യയുടെ ഫോൺ വിളി എത്തി എനിക്കും മക്കക്കും പെരുന്നാളിന് അഞ്ചു പൈസ അയച്ചു തരാത്ത നിങ്ങൾ തിന്നും കുടിച്ചും ഒറ്റയ്ക്ക് സുഖിച്ചോ മനുഷ്യാ എന്ന്,,,

ഒരുമാസം പണം ഒന്ന് മുടങ്ങിയപ്പോ ഇങ്ങനെ ആണെങ്കിൽ എന്റെ നാളത്തെ അവസ്‌ഥ ,,,,

ഏറ്റവും വില കുറവിൽ കിട്ടുന്ന ഖുബ്ബൂസ്സിനേ കുറച്ചുകാലത്തേക്ക് മറന്ന് തന്റേ നാവിന് ഇഷ്ടപ്പെട്ടത് താനും ഇഷ്ടപ്പെടാൻ തുടങ്ങി എന്ന് അയാൾ പറഞ്ഞു നിർത്തുമ്പോൾ വിവേകത്തോടെ ചിന്തിച്ചെടുക്കാൻ ഒരുപാട് ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു😭😭😭

ഷാനു,,,,,

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *