Breaking News
Home / Lifestyle / ലോൺ എടുത്ത് വാഹനം വാങ്ങുന്ന പലരും ശ്രദ്ധികാതെ പോകുന്ന കാര്യങ്ങളാണ് നിങ്ങളുടെ അറിവിലേക്ക് ഷെയർ ചെയ്യുന്നത്

ലോൺ എടുത്ത് വാഹനം വാങ്ങുന്ന പലരും ശ്രദ്ധികാതെ പോകുന്ന കാര്യങ്ങളാണ് നിങ്ങളുടെ അറിവിലേക്ക് ഷെയർ ചെയ്യുന്നത്

നമ്മുടെ എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വാഹനം വാങ്ങണം എന്നുള്ളത് , എന്നാൽ മുഴുവൻതുകയും കൊടുത്ത വാഹനം വാങ്ങിക്കാൻ കഴിയാത്തത്കൊണ്ട് നമ്മൾബാങ്കിൽ നിന്ന് വായ്‌പ്പാ എടുത്താണ് വാങ്ങിക്കാര് , മാസാമാസം ക്രത്യമായി IME അടയ്ക്കാറുമുണ്ട് .

എന്നാൽ ലോണൊക്കെ അടച്ചുകഴിഞ്ഞാൽ വാഹനം നമ്മുടെ സ്വാന്തമാണെന്നാണ് പലരും കരുതുന്നത് എന്നാൽ നമുക്ക് തെറ്റ് പറ്റി . ലോൺ അടച്ചു കഴിഞ്ഞാൽ വാഹനത്തിന്റെ ഹൈപ്പോത്തെറ്റിക്കൽ ഉടമ നമുക്ക് ലോൺ തന്നിരുന്ന ബാങ്ക് തന്നെയായിരിക്കും ഇത് നമ്മളിൽ പലർക്കും അറിവില്ല , RC ബുക്കിൽ ഹൈപ്പോത്തെറ്റിക്കൽ ഉടമയുടെ പേര് മാറ്റിയാൽ മാത്രമേ വാഹനം നമ്മുടെ സ്വന്തമാകുകയുള്ളു .

ഒരു വാഹനത്തിന്റെ ലോൺ ബാധ്യത അടച്ചു കഴിഞ്ഞാൽ നിര്ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

NOC അഥവാ നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്. ബാങ്ക് ലോൺ അടച്ചു കഴിഞ്ഞാൽ ബാങ്കിന്റെ എല്ലാ ബാധ്യതകളും തീർത്ത് കഴിഞ്ഞു എന്ന് കാണിക്കുന്ന ഒരു തെളിവാണ് NOC സർട്ടിഫിക്കറ്റ് , ബാങ്ക് ലോൺ എല്ലാം അടച്ചു കഴിഞ്ഞാൽ രണ്ടാഴ്ചക്കുള്ളിൽ ബാങ്കിൽ നിന്നും NOC സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങണം , കാരണം പാലാബാങ്കുകളും ഈ കാര്യം നമ്മുടെ ആവിശ്യമായത് കൊണ്ട് ചോദിച്ചില്ലങ്കിൽ NOC തരാൻ താല്പര്യപെടുന്നില്ല . NOC സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കുകയൊള്ളു.

നമ്മൾ ലോൺ എടുത്ത് ഒരു വാഹനം വാങ്ങുമ്പോൾ തിരിച്ചടക്കാനുള്ള കഴിവ് ഉണ്ടോ എന്ന് മാത്രമല്ല ബാങ്കുകൾ നോക്കുന്നത് . വാഹനത്തിന്റെ RC ബുക്കിൽ ലോൺ എടുത്ത ബാങ്കിന്റെ പേര് നൽകുന്നതാണ് ഹൈപ്പോത്തിക്കേഷൻ . RC ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് മാറ്റിയാൽ മാത്രമേ വാഹനം നമ്മുടെ സ്വന്തമാകുകയുള്ളൂ . അതിനായി നിങ്ങൾ ചെയ്യേണ്ടത് ബാങ്കിൽ നിന്നും ലഭിച്ച NOC സർട്ടിഫിക്കറ്റ് RTO ഓഫീസിൽ സമർപ്പിക്കണം കൂടാതെ ഇൻഷുറൻസ് കമ്പനി ഓഫിസിലും അപേക്ഷ നൽകണം .

വാഹന ലോൺ അടച്ചു കഴിഞ്ഞാൽ ലോൺ മറക്കാതെ ക്ലോസ് ചെയ്യണം അല്ലെങ്കിൽ നിങ്ങളുടെ സിബിൽ സ്കോർ കുറഞ്ഞു കൂടെയിരിക്കും അത് കൊണ്ട് അടുത്ത ഒരു ലോണിനി അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വരും . ഈ അറിവുകൾ ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യാതെ പോകരുതേ ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *