Breaking News
Home / Lifestyle / ആ ഒരു വൃദ്ധന്റെ വിശപ്പടക്കിയ നിർവൃതിയിൽ അവൻ പതിയെ നടന്നു

ആ ഒരു വൃദ്ധന്റെ വിശപ്പടക്കിയ നിർവൃതിയിൽ അവൻ പതിയെ നടന്നു

ഭക്ഷണം കഴിച്ച കുറച് പാർസലും മേടിച് ഇറങ്ങുമ്പോഴാണ്‌ വൈറ്ററുടെ പതിവ് ക്ലിഷേ നോട്ടം… ഇത് നമ്മൾ എത്രെ കണ്ടിരിക്കുന്നു എന്ന മട്ടിൽ ഒരു ചെറു പുഞ്ചിരി പാസ്സാക്കി അവനിറങ്ങി അല്ലേലും അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ഫൈവ് സ്റ്റാർ ഹോട്ടലിലും കേറി തിന്നിട്ട് ടിപ്പ് കൊടുക്കാതെ ഇറങ്ങി പോന്ന ഏതു ഹോട്ടൽ വെയ്റ്റർ ആണേലും ഒന്ന് നോക്കും..

കയ്യിൽ പാർസൽ കവറുമായി അവൻ ഹോട്ടലിനു എതിർവശത്തിലെ റോഡരുകിൽ ഇരുന്നു വിശപ്പകറ്റാൻ കൈ നീട്ടിയ വൃദ്ധനു നൽകി…. അഹ് വൃദ്ധന്റെ കണ്ണിലെ തെളിച്ചമൊന്നു മതിയായിരുന്നു അവനു ആ ഹോട്ടലിലെ വെയ്റ്റർ മാരുടെ എല്ലാ നോട്ടത്തിനും മറുപടിയായി മനസ്സിൽ സൂക്ഷിക്കാൻ …..

വിശപ്പിനോളം വരില്ലല്ലോ മറ്റേതു വികാരവും….

ആ ഒരു വൃദ്ധന്റെ വിശപ്പടക്കിയ നിർവൃതിയിൽ അവൻ പതിയെ നടന്നു…. ഫുട്പാത്തിലെ ഓരോ ടൈൽ കഷ്ണങ്ങലും… ആ വൃദ്ധന്റെ ചിരിക്കുന്ന മുഖം അവൻ കണ്ടു…..ആ മുഖങ്ങൾ അവനോടു പറഞ്ഞു….

“ഇന്ന് നീ ചെയ്തത് നിന്റെ ജീവിതത്തിന്റെ താളിൽ പൊൻ മഷിയാൽ എഴുതപ്പെടും…. നിന്റെ വാർദ്ധക്യത്തിൽ വിശക്കുമ്പോൾ…….ഭക്ഷണം ഒറ്റയ്ക്ക് കഴിക്കാൻ അവതില്ലാത്തപ്പോൾ ആയിരം പേർ നിന്നെ..ഊട്ടാൻ വരി നിൽക്കും……

അന്ന് നിന്റെ ഉള്ളിൽ നീ വിശപ്പടക്കിയ എല്ലാ മുഖങ്ങളും തെളിയും…. അവർ ഒന്നിച്ച നിന്റെ ചെവിയിൽ മന്ത്രിക്കും…. ‘നന്ദി ഒരായിരം നന്ദി ‘

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *