Breaking News
Home / Lifestyle / കുഞ്ഞുങ്ങളെ വളർത്തണമെങ്കിൽ ഉടൻ പണം ആവശ്യമുണ്ടായിരുന്നു

കുഞ്ഞുങ്ങളെ വളർത്തണമെങ്കിൽ ഉടൻ പണം ആവശ്യമുണ്ടായിരുന്നു

ഇത്. യോഗിത രുഗ് വാൻഷി… വിദ്യാഭ്യാസം LLB , B.com
ജോലി ട്രക്ക് ഡ്രൈവർ…രണ്ട് കുട്ടികളുടെ അമ്മയായ യോഗിത ഒരു വക്കീൽ കൂടിയാണ്. 16 വർഷം മുൻപ് ഭർത്താവ്‌ കൊല്ലപ്പെടുമ്പോൾ വക്കീൽ പണിക്ക് പോവണമോ വേണ്ടയോ എന്ന് യോഗിത ഒരു നിമിഷം സംശയിച്ചിരുന്നു ..

പക്ഷെ , കുഞ്ഞുങ്ങളെ വളർത്തണമെങ്കിൽ ഉടൻ പണം ആവശ്യമുണ്ടായിരുന്നു . വക്കീലായി ആരുടെയെങ്കിലും ജൂനിയർ ആയി പ്രവർത്തിച്ചാൽ ജീവിയ്ക്കാൻ കഴിയില്ല എന്നുറപ്പ് ഉള്ളതുകൊണ്ടാണ് യോഗിത മറ്റ് മാർഗങ്ങൾ നോക്കിയത് .. അപ്പോൾ ആണ് ട്രക്ക് ഡ്രൈവർ ആയാൽ ലഭിയ്ക്കുന്ന ശമ്പളം യോഗിതയെ ആകർഷിച്ചത്.
തുടർന്ന് ട്രക്ക് ഡ്രൈവിംഗ് ഏറ്റെടുത്തപ്പോൾ കനത്ത വെല്ലുവിളികളാണ് യോഗിതയെ കാത്തിരുന്നത് ..
അനവധി ദിവസങ്ങൾ നീളുന്ന യാത്ര , പുരുഷന്മാരുടെ തുറിച്ച് നോട്ടം .,

ഒരു സ്ത്രീ ഓടിക്കുന്ന ട്രക്കിനു ഓർഡർ നൽകാനുള്ള സമൂഹത്തിന്റെ മടി തുടങ്ങിയവ ഒക്കെ യോഗിത തരണം ചെയ്തു ,. രാത്രിയിൽ ഹൈവേയിലൂടെ മറ്റ് പുരുഷ ഡ്രൈവർമാരെ പോലെ തന്റെ ട്രക്ക് പായിക്കുന്ന യോഗിത ഇത് രണ്ടാം തവണയാണ് കേരളത്തിൽ എത്തുന്നത്‌ . തെക്കേ ഇന്ത്യയിലെ റോഡുകളാണ് ഓടിക്കാൻ സുരക്ഷിതം എന്നാണ് യോഗിതയുടെ അഭിപ്രായം .

ട്രക്ക് ഡ്രൈവർ മാരിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസയോഗ്യത യോഗിതയ്ക്കാണ്… പക്ഷെ ഈ മേഖലയിലെ ഏക പെൺതരിയാണ് യോഗിത രുഗ് വാൻഷി…തന്റെ കഷ്ട്ടപ്പടുകൾക്ക് നേരെ സധൈര്യം പൊരുതുന്ന ഈ സഹോദരി കഷ്ട്ടപ്പെടുന്ന എല്ലാ സ്ത്രീ സമൂഹത്തിനും മാതൃകയാണ്…. ഈ സഹോദരിക്ക് നമുക്ക് കൊടുക്കാം ഒരു ബിഗ്‌ സല്യൂട്ട്…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *