Breaking News
Home / Lifestyle / ഇന്നത്തെ കാലത്ത് അടക്കവുമൊതുക്കവുമല്ല പെണ്ണിനു വേണ്ടത് ,മറിച്ച് കരുത്തും തന്റേടവുമാണെന്ന്

ഇന്നത്തെ കാലത്ത് അടക്കവുമൊതുക്കവുമല്ല പെണ്ണിനു വേണ്ടത് ,മറിച്ച് കരുത്തും തന്റേടവുമാണെന്ന്

മേഘാ ഹരിദാസ് എഴുതുന്നു :

പെൺകുട്ടിയല്ലേ ഇച്ചിരി അടക്കോം ഒതുക്കോം ഒക്കെ പഠിക്കട്ടെ എന്നു പറഞ്ഞാണ് അമ്മ എന്നെ വുമൺസ് കോളേജിൽ കൊണ്ടു പോയി ചേർത്തത്.

അങ്ങട് പോവാൻ എനിക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല . ” പെങ്കുട്ട്യോള് മാത്രാവുമ്പോ ഒരു കോൺവെന്റ് സ്കൂളിന്റെ അച്ചടക്കൂം പ്രതീതീം ഒക്കെയായിരിക്കും ” എന്നൊക്കെ പറഞ്ഞ് അമ്മ അച്ഛനേയും പാട്ടിലാക്കി.

മൂന്നു വർഷങ്ങൾക്കു മുമ്പ് ആ കോളേജിന്റെ പടി ചവിട്ടിയ നിമിഷം ഇന്നും ഓർമ്മയിലുണ്ട്. SFI ന്റേം KSU ൻറേം MSF ന്റെയും ബാനറുകളും പോസ്റ്ററുകളും , ഒപ്പം എല്ലാ മുന്നണികളുടെയും കൊടിയും തൂക്കി മുദ്രാവാക്യം വിളിച്ച് നടന്നു നീങ്ങിയ സീനിയർ ചേച്ചിമാരെ അന്തം വിട്ട് നോക്കി നിന്നു പോയി, ഞാൻ ..

കോൺവെന്റ് സ്കൂളിന്റെ അച്ചടക്കം – അമ്മ പ്ലിംഗസ്യ എന്ന മട്ടിൽ നിക്കുവായിരുന്നു .

ഏതായാലും എനിക്ക് സന്തോഷായി ഓരോ മുദ്രാവാക്യങ്ങളിലും തീപാറുകയായിരുന്നു. സ്ത്രീ ശാക്തീകരണം ന്നൊക്കെ പറഞ്ഞാ ഇതാണ്. …

പിന്നീടങ്ങോട്ടുള്ള 3 വർഷം ആർമ്മാദിക്ക ലായിരുന്നു. അതിനിടയിൽ ഒപ്പിക്കാത്ത പണികളില്ല , ചളി പറയാത്ത ദിവസങ്ങളില്ല , വെറുപ്പിക്കാത്ത ടീച്ചർമാരില്ല, കേറാത്ത മരങ്ങളില്ല……..

വായ് നോട്ടം ഒരു കലയാണെന്ന് തിരിച്ചറിഞ്ഞത് അവിടെ നിന്നാണ് , ഇലക്ഷൻ ഡ്യൂട്ടിക്കു വന്ന പോലീസുകാരെ പോലും വെറുതേ വിട്ടില്ല.

ഇന്ന് ശരീരത്തിൽ കുത്തിയിറങ്ങുന്ന പല നോട്ടങ്ങളെയും പ്രതിരോധിക്കാൻ കഴിയുന്നത് ആ ക്യാമ്പസ് അന്തരീക്ഷം നൽകിയ ധൈര്യത്തിൽ നിന്നാണ്.

ഡിപ്പാർട്ട്മെൻറിലെ പരിപാടികൾക്കായി മതിലിൽ കേറി ബാനറു കെട്ടാനും പത്രമാപ്പീസിൽ റിപ്പോർട്ടു കൊട്ക്കാനും ഓടിയപ്പോളാണ് പെണ്ണിനു ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല എന്ന തിരിച്ചറിവു വന്നു തുടങ്ങിയത് .

ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസിന്റെ പിന്നാലെ പോയി ബസ് നിർത്തിച്ച് ഡ്രൈവറോട് വിദ്യാർത്ഥി നീതിക്കുവേണ്ടി സംസാരിക്കാൻ, കയ്യിലുള്ള പെണ്ണത്തം തന്നെ ധാരാളം എന്നു തെളിയിച്ച SFI ക്കാരികളോട് ആരാധനയായിരുന്നു.

ഫൈൻ ആർട്സിനും കോളേജ് ഡെയ്ക്കും കൂവി ക്കൂവി തൊണ്ടയടഞ്ഞ ദിവസങ്ങൾ തുള്ളിത്തുള്ളി ഓഡിറ്റോറിയത്തിന്റെ തറക്കല്ലിളക്കിയ ദിവസങ്ങൾ പെൺമയുടെ ആഘോഷങ്ങളായിരുന്നു അതെല്ലാം

നീ പെണ്ണാണെന്നു പറഞ്ഞ് നിയന്ത്രിക്കാനും വിലക്കാനും ആരുമില്ലാതിരുന്നതുകൊണ്ട് സ്ത്രീത്വം ആഘോഷിക്കപ്പെടുകയായിരുന്നു ….

ആ ക്യാമ്പസ് അതും ഒരു പെണ്ണാന്നെന്നു തോന്നിയിട്ടുണ്ട് പലപ്പൊഴും , മഞ്ചാടിമരങ്ങളും അപ്പൂപ്പൻ താടികളും മാത്രമല്ല അവളിലുണ്ടായിരുന്നത് , ഒരിക്കലും ഒടിഞ്ഞു വീഴാത്ത കരുത്തുറ്റ കൊടിമരങ്ങളുണ്ടായിരുന്നു , വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പേരാലും അരയാലും ഉണ്ടായിരുന്നു. അറിവു തുളുമ്പുന്ന ലൈബ്രറിയുണ്ടായിരുന്നു. സ്വപ്നങ്ങൾ നിറഞ്ഞ ക്ലാസ്റ്റികളുണ്ടായിരുന്ന , പ്രതിഭകളുടെ പദപ്പർശമറിഞ്ഞ വേദികളുണ്ടായിരുന്നു. സ്നേഹവും സൗഹൃദവും അവൾ ധാരാളം ചുരത്തി ..

10 രൂപക്കു ലഞ്ചും 5 രൂപയ്ക്ക് ഉണ്ടമ്പൊരിയും സമൂസയും നൽകിയ ദാനധർമ്മിഷ്ഠയായിരുന്നു അവൾ .. എല്ലാറ്റിലുമുപരി അനേകം ധീരവനി തകൾക്കു ജന്മം നൽകിയ ധീര വനിതയായിരുന്നു എന്റെ കോളേജ്…..

3 വർഷം കഴിഞ്ഞിട്ടാണെങ്കിലും എന്റെ അമ്മ മനസിലാക്കി , ഇന്നത്തെ കാലത്ത് അടക്കവുമൊതുക്കവുമല്ല പെണ്ണിനു വേണ്ടത് ,മറിച്ച് കരുത്തും തന്റേടവുമാണെന്ന്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *