Breaking News
Home / Lifestyle / പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പലചരക്ക് കടക്കാരന്‍ ബീരാന് പാല്‍ക്കാരി ആമിനയുമായി മുടിഞ്ഞ മുഹബത്ത്

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പലചരക്ക് കടക്കാരന്‍ ബീരാന് പാല്‍ക്കാരി ആമിനയുമായി മുടിഞ്ഞ മുഹബത്ത്

പോസ്റ്റ്‌ കടപ്പാട് : Badarul Muneer

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം..

പണ്ട് പണ്ട് നടന്ന കഥയാണ്..

മുക്കിലെ പീടികയിലെ പലചരക്ക് കടക്കാരന്‍ ബീരാന് പാല്‍ക്കാരി ആമിനയുമായി മുടിഞ്ഞ മുഹബത്ത്..

സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന ആമിനാക്ക് മാത്രം തൂക്കത്തില്‍ കൂടുതലും നന്നായി പഴുത്ത പഴങ്ങള്‍ ഫ്രീയായും കൊടുത്ത് ബീരാന്‍ മുഹബത്തിന് വളമേകി..

സാധനങ്ങള്‍ കൊടുക്കുമ്പോള്‍ ആമിനാന്റെ കയ്യിലൊരു സ്പെഷ്യല്‍ തൊടലും കണ്ണിറുക്കലും..! പാല്‍നിലാ പുഞ്ചിരിയിലൂടെ ആമിനയും ഇഷ്ടമറിയിക്കും..

ബീരാന് ഭാര്യയും മക്കളുമുണ്ട്. ആമീനാക്ക് രണ്ട് മക്കളുണ്ടെങ്കിലും കെട്ടിയോന്‍ ത്വലാക്ക് ചൊല്ലിയതാണ്.

ആമിനാന്റെ മൊഞ്ച് കണ്ടാല്‍ നോക്കാത്തവരും കണ്ണെറിയാത്തവരുമില്ല.
എന്നാല്‍ നറുക്ക് വീണത് ബീരാനാണ്.!!

മനസ്സ് പങ്കുവെച്ച് രണ്ടു പേരും വിജ്രമ്പിതരായി നില്‍ക്കുന്ന നേരം..
കച്ചവടത്തില്‍ നിന്നും മനസ്സ് ആമിനയിലേക്ക് പറിച്ച് നട്ട ബീരാന്‍ കടയില്‍ വന്ന പലര്‍ക്കും ബാക്കി പണം കണക്കില്‍ കൂടുതല്‍ കൊടുക്കാനും, പലരുടേയും പറ്റെഴുതിവെക്കാനും മറന്നു തുടങ്ങി..

ബീരാന് ആമിനാനെ സ്വന്തമാക്കാനുള്ള ആഗ്രഹം അടക്കാന്‍ കഴിഞ്ഞില്ല.
ഒരു രണ്ടാം കെട്ടിനെക്കുറിച്ച് ബീരാന്‍ ചിന്തിക്കാന്‍ തുടങ്ങി…

പതിനാലാം രാവ് ഒന്നിച്ചു കാണാനുള്ള പൂതി ബീരാന്‍ ആമിനയെ അറിയിച്ചു..

ബീരാന്‍ മനസ്സ് തുറന്നപ്പോള്‍ ആമിന കാല്‍വിരല്‍ കൊണ്ട് വട്ടം വരച്ചു..
ശേഷം അയാളെ നോക്കി പതിനാലാം രാവുദിച്ചപോലെ നാണത്താല്‍ പുഞ്ചിരി തൂകി.

കെട്ടിയോളോട് ”വാണിയം കുളം ചന്തക്ക് പോവാണ് താമസിച്ചേ വരികയുള്ളു ,..വന്നാ വിളിച്ചാളാം”
എന്ന് പറഞ്ഞിറങ്ങിയ ബീരാന്‍..

സമയമാക്കാന്‍ ശാരദ ടാക്കീസില്‍ നിന്നും ”മരം” എന്ന സിനിമ രണ്ടാം പ്രാവശ്യവും രണ്ടാം കളി(സെക്കന്റ് ഷൊ)കണ്ട് രണ്ടാം യാമത്തില്‍ പതിനാലാം രാവിന്റെ വെളിച്ചത്തില്‍..

”പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ …!!
പനിനീരിന്‍ പൂവിരിഞ്ഞത് മാനത്താേ ആമിനാന്റെ കവിളത്തോ…”

എന്ന ”മര”ത്തിലെ പാട്ട് മൂളിപ്പാടി
ആമിനുവിന്റെ വീട്ടിലെത്തി…

അന്ന് സദാചാരക്കാർ ഇല്ലാത്തത് ബീരാന്റെ ഭാഗ്യം..!! മുള്ള് വേലി എന്ന സദാചരനാ യിരുന്നു ജാരന് ആകെയുള്ള തടസ്സം.
വല്ലവരും കണ്ടാല്‍ മുള്ള് വേലിക്കരികില്‍ മുള്ളാനിരുന്ന് രക്ഷപ്പെടാനും മതി(മര്‍മ്മത്തില്‍ മുള്ള് കൊള്ളാതെ നോക്കിയാല്‍ മതി😂)

ഇരുമ്പ് പെട്ടിയില്‍ കെട്ടിപ്പൂട്ടി വെച്ച ക്യൂട്ടിക്കൂറ പൗഡറും സുറുമയുമിട്ട് ആമിനു അണിഞ്ഞൊരുങ്ങിയിരുന്നു.!

റാന്തലിന്റെ അരണ്ട വെളിച്ചത്തില്‍ ഒാളെ മൊഞ്ച് കണ്ട ബീരാന്‍ കണ്ണ് തുറിച്ച് നാവ് മരവിച്ച്..ആമീ…എന്ന് മുരണ്ടു.
താന്‍ വില്‍ക്കുന്ന ക്യൂട്ടിക്കൂറ പൗഡറിന് ഇത്രയും മാദക ഗന്ധമുണ്ടെന്നത് ബീരാനെ അത്ഭുതപ്പെടുത്തി..

പിന്നെ പുറത്തിറങ്ങി ആമിനുമായി പതിനാലാം രാവ് കണാന്‍ ബീരാന്‍ നിന്നില്ല..
വാതില്‍പ്പടിയില്‍ തന്നെ പതിനാലാം രാവ് ഉദിച്ചു നില്‍ക്കുകയല്ലേ..!!!🤩

ഗൃഹണി പിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടത് പോലെ അയാളവളെ വാരിപുണര്‍ന്നു.
വികാര പരവശയായ ആമിനു ബീരാന്റെ നെഞ്ചിലും കുറ്റിത്താടിയിലും ചുണ്ടുകള്‍ കൊണ്ട് കളംവരച്ചു.

പതിനാലാം രാവില്‍ നീന്തിക്കുളിച്ച ബീരാനേയും ആമിനയേയും കണ്ട അമ്പിളി നാണിച്ച് ഒന്നാം കടലും നീന്തി ഏഴാം കടലിലൊളിച്ചു.

ആലസ്യത്തില്‍ കിടക്കുന്ന അവന്റെ രോമാവൃതമായ വിരിഞ്ഞ മാറില്‍ അവള്‍ കൊതിതീരെ വൃത്തങ്ങള്‍ വരച്ചു..!

ഒരോ വൃത്തങ്ങളും മുഹബത്തിന്റെ ചുഴികളായി ബീരാന്റെ ഖല്‍ബിലേക്ക് ആഴ്ന്നിറങ്ങി..

സ്ഥലകാല ബോധമുണ്ടായപ്പോള്‍ ബീരാന്‍ വീടിനെക്കുറിച്ച് ചിന്തിച്ചു..
തന്നെ ചുറ്റിയ കരിവള കെെകള്‍ വളരെ പ്രയാസപ്പെട്ട് എടുത്ത് മാറ്റി..

ഉദയത്തിന് മുമ്പ് വീട്ടില്‍ വന്ന് കയറിയ ബീരാന്‍ ഉമ്മറത്തെ തിണ്ണയില്‍ കിടന്ന് അന്തം വിട്ടുറങ്ങി…
ആരുടെയൊക്കയോ കൂട്ടച്ചിരികളും കരച്ചിലും കേട്ട അയാള്‍ കണ്ണു തുറന്നു നോക്കി…!

മക്കള്‍ മുന്ന് പേരും തനിക്ക് ചുറ്റും നിന്ന് ചിരിക്കുന്നു.. വാതില്‍പ്പടിയില്‍ കരഞ്ഞിരിക്കുന്ന കെട്ടിയോളെ അയലത്തെ ആയിശാത്ത എന്തല്ലാമോ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

ചാടി എണീറ്റ ബീരാന്‍ മുണ്ട് നേരെയുടുക്കുവാന്‍ ശ്രമിക്കുമ്പോഴാണ് ഞെട്ടുന്ന ആ കാഴ്ച കണ്ടത് ..!!!

താനുടുത്തിരിക്കുന്നത് ആമിനാന്റെ ”കറുപ്പ് സൂപ്പ്”..

രാത്രിയില്‍ മാറിപോയ ആമിനുവിന്റെ കറുപ്പ് സൂപ്പും എടുത്ത് അവര്‍ക്കിടയില്‍ നിന്നും ബീരാന്‍ മലബാര്‍ എക്സ്പ്രസ്സ് പാഞ്ഞപോലെ അകത്തേക്കോടി.

കറുപ്പ് സൂപ്പ് –പഴയ കാലത്ത് മുസ്ലീം സ്ത്രീകള്‍ ഉടുത്തിരുന്ന കറുത്ത മുണ്ട്.

ബദറുല്‍ മുനീര്‍ ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *