Breaking News
Home / Lifestyle / നിപ സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്തൊക്കെയാണ് സംഭവിച്ചത്

നിപ സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്തൊക്കെയാണ് സംഭവിച്ചത്

പോസ്റ്റ്‌ കടപ്പാട് : Sameel Ali‎

അവസാനമായി ഒരു വട്ടം ഒന്ന് കാണാൻ പോലും സാധിക്കാതെ തന്റെ പ്രിയ ഭാര്യയുടെ ശരീരം എരിച്ചുകൊണ്ട് ഇലക്ട്രിക് ശ്മാശാനത്തിന്റെ പുകകുഴലിലൂടെ വരുന്ന ആ പുക, ദൂരെ നിന്ന് നിസ്സഹായനായി നോക്കി നിൽക്കുന്ന ഭർത്താവ്..!. പ്രേക്ഷകരുടെ കണ്ണ് നനക്കാതെ ആ സീൻ കടന്നു പോവില്ല. പ്രത്യേകിച്ച് സിസ്റ്റർ ലിനിയെ നെഞ്ചിലേറ്റിയ നമ്മൾ മലയാളികൾക്ക്, അവർ എഴുതിയ അവസാനത്തെ ആ കത്ത് വായിച്ചു തീർക്കും മുന്നേ ഒരുവട്ടം എങ്കിലും നമ്മൾ കണ്ണ് തുടച്ചിരിക്കും.

നിപ സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എന്തൊക്കെയാണ് സംഭവിച്ചത് എന്നത് പ്രേക്ഷകരെ അനുഭവിപ്പിച്ചറിയിക്കുന്നത് തന്നെ ആയിരുന്നു ആഷിക് അബുവിന്റെ വൈറസ് സിനിമയുടെ തുടക്കം. മീഡിയയിലൂടെ വായിച്ചും കേട്ടുമറിഞ്ഞ സംഭവങ്ങളെ അതേ അനുഭവത്തിൽ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുകയാണ് ഈ സിനിമ. മലയാളികൾക്ക്,

പ്രത്യേകിച്ച് കോഴിക്കോട്ടുകാർക്ക് ഒരിക്കലും മറക്കാനാവാത്ത ലിനി സിസ്റ്റർ അടക്കമുള്ള മനുഷ്യരും അവർ കടന്നു പോയ ഓരോ സിറ്റുവേഷനും ഓരോ ഭാവത്തിലും നോട്ടത്തിൽ പോലും ഉൾകൊള്ളിച്ചു അവതരിപ്പിക്കാൻ ആഷിക് അബു തിരഞ്ഞെടുത്ത അഭിനേതാക്കൾക്ക് സാധിച്ചു. അത്രക്ക് വ്യക്തമായിരുന്നു ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ അടക്കമുള്ള കാസ്റ്റിംഗ്. ആരാണ് ഏറ്റവും നന്നായി അഭിനയിച്ചത് എന്ന് ചോദിച്ചാൽ സത്യത്തിൽ പറയാൻ ബുദ്ധിമുട്ടാണ്.

ആരോഗ്യ മന്ത്രിയിൽ തുടങ്ങി, ജനപ്രതിനിധികളും, ഡോക്ടർമാരും, നഴ്സുമാരും, മെഡിക്കൽ വിദ്യാർത്ഥികളും, കലക്ടറും, മറ്റു ഉദ്യോഗസ്ഥരും, ആശുപത്രിയിലെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും, ആംബുലൻസ് ഡ്രൈവർമാരും അവരുടെയൊക്കെ കുടുംബാംഗങ്ങളും അടക്കം അനുഭവിക്കുന്ന മാനസിക സമ്മർദ്ധവും ഇടയിൽ കുത്തിത്തിരുപ്പുണ്ടാക്കാൻ വരുന്ന കള്ള വൈദ്യന്മാരെയും അടക്കം ഉൾപ്പെടുത്തി കൊണ്ട്, നടന്ന സംഭവങ്ങളോട് തികച്ചും നീതി പുലർത്തുന്ന, അളന്നു മുറിച്ചെഴുതിയ തിരക്കഥയിൽ ഒരുക്കിയ, കൂട്ടായ്മയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറയുന്ന വൈറസ്, തീർച്ചയായും കണ്ടിരിക്കേണ്ട അറിവ് പകരുന്ന ഒരു സിനിമ തന്നെയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *