Breaking News
Home / Lifestyle / അനുഭവസ്ഥന്റെ കുറിപ്പ് ഈ ഒരു പോസ്റ്റ്‌ മുഴുവനും വായിക്കാതെ പോകരുത്

അനുഭവസ്ഥന്റെ കുറിപ്പ് ഈ ഒരു പോസ്റ്റ്‌ മുഴുവനും വായിക്കാതെ പോകരുത്

അരുൺദാസ് എന്ന അനുഭവസ്ഥന്റെ കുറിപ്പ് ,
ഈ ഒരു post മുഴുവനും വായിക്കാതെ പോകരുത്. കാരണം ഞങ്ങൾ പറ്റിക്കപ്പെട്ടപോലെ മറ്റൊരാൾ പറ്റിക്കപ്പെടരുത് എന്ന ആഗ്രഹത്തോടെയാണ് ഞാൻ ഇത് post ചെയ്യുന്നത്
ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നം ആണ്.

ഒരു SSLC,+2 അല്ലങ്കിൽ ഡിഗ്രി കഴിഞ്ഞ 17നും 25നും ഇടയിൽ പ്രായമുള്ള യുവതലമുറയെ ആണ് ഇങ്ങനെ ഉള്ള പത്രപരസ്യങ്ങളിലൂടെ പറ്റിക്കപ്പെടുന്നത്. ഇങ്ങനെ ഉള്ള പത്ര പരസ്യങ്ങൾ ഇന്നത്തെ മാധ്യമങ്ങളിൽ ഒരുപാട് വരുന്നുണ്ട്. ആ നമ്പറിലേക്ക് വിളിച്ചാൽ അവർ ഒരിക്കലും അവരുടെ കമ്പനിയുടെ പൂർണരൂപമോ products ഇവയൊന്നും പറയില്ല. അവരുടെ കമ്പനിയിൽ join ചെയ്താൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാം, അതിനു വേണ്ടി ഒരു 90 ദിവസം ട്രെയിനിങ് ചെയ്യാൻ പറയും. പക്ഷെ ട്രെയിനിങ് എങ്ങിനെ ആണ് എന്ന് ചോദിച്ചാൽ അവർ പറയും ബിസിനസ്‌ പരമായ ക്ലാസ്സ്‌ ആണെന്ന് പറയും.

ഇങ്ങനെ ഉള്ള നുണകൾ ആണ് അവരുടെ ആയുധം.ട്രൈനിങ്ങിനു ശേഷം നിങ്ങൾക്ക് പ്രൊമോഷൻ വാഗ്ദാനം ചെയ്യും.30000നു മുകളിൽ സാലറി വാഗ്ദാനം ചെയ്യും. ഇത് വിശ്വസിച്ചു ചെല്ലുന്ന ഉദ്യാഗാർത്ഥികൾ ചെന്ന് പെടുന്നത് വലിയ ഒരു direct marketing സ്ഥാപനത്തിലേക്കാണ്. 3മാസം ട്രെയിനിങ് ബിസിനസ്‌ പരമായ ക്ലാസ്സാണ് എന്ന് പറയുന്ന അവർ 3/4 വർഷം direct മാർക്കറ്റിങ് ചെയ്യിപ്പിക്കും. ബിസിനസ് ഇല്ലങ്കിൽ മാനേജർ എന്ന് പറയുന്ന ആളുടെ തല്ലും തെറിവിളിയും പിന്നെ panishment അത് toilet cleaning മുതൽ മുട്ടേൽ step കയറുക മുതലായവ. പെൺകുട്ടികളോട് പോലും മോശമായ പെരുമാറ്റം.

സാലറി ഇല്ല കമ്മീഷൻ മാത്രമേ ഉള്ളു. പ്രൊമോഷൻ കിട്ടിയാലോ അസിസ്റ്റന്റ് മാനേജർ എന്നൊരു പദവി. 6000രൂപ സാലറി അതിൽ നിന്നും food exp.കൊടുക്കണം. പിന്നെ ആ 6000 വാങ്ങണം എങ്കിൽ 600 രൂപ മുടക്കി എറണാകുളം വരെ പോകണം. അവിടെ ചെന്ന് പെടുന്നവരെ ശക്തമായ മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ മാനസികമായി മറ്റും. പിന്നെ പുറം ലോകവുമായി contact പാടില്ല. പത്രവും പുസ്തകങ്ങളും വായിക്കാൻ പാടില്ല. ഇടയ്ക്ക് വീട്ടിലേക്കു വിളിക്കാം. ഇങ്ങനെ ഉള്ള കുറെ നിയമങ്ങൾ. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.

ലീവിന്റെ കാര്യം പറയണ്ട കിട്ടിയാൽ കിട്ടി. ഫുഡ്‌ and accomodation താമസിക്കാൻ പന്നിക്കൂടിനെക്കാൾ മോശം ആയ റൂം 30 പേർക്ക് ഒരു bathroom. Mess പിന്നെ പറയണ്ട രാവിലെ നല്ല ഒന്നാന്തരം ചോറും ഉള്ളിക്കറിയും 7മണിക്ക് കിട്ടും. 4 വർഷത്തെ എന്റെ അനുഭവം ആണ് ഇത്. ഒന്നും നേടാനാവാതെ 4വർഷം നശിപ്പിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന 99%പേരും സത്യം മനസ്സിലാക്കി നിർത്തി പോയി.

1.ഇവിടെ ലോഡ് വരുന്നത് രാത്രി 12നും രാവിലെ 5മണിക്കും ഉള്ളിൽ ആയിരിക്കും. ഇത് തന്നെ ഒരു കള്ളത്തരം ആണ്
2.ഒരു പ്രൊഡക്ടിനും ബില്ല് ഉണ്ടാകില്ല. Sales സംബന്ധമായ രേഖകൾ ഒരു ടൈം കഴിഞ്ഞാൽ അവർ തന്നെ നശിപ്പിക്കും

3.സ്ഥാപനത്തിന്റെ പേരുള്ള ബോർഡ്‌ പുറത്തു വെക്കില്ല.
4.പുറത്തു നിന്ന് നോക്കിയാൽ പെട്ടന്ന് കാണാത്ത ഒരു സ്ഥലത്താണ് ഇവരുടെ സ്ഥാപനം
ഞാൻ ഈ എഴുതിയത് എന്റെ അനുഭവത്തിൽ നിന്നാണ്. ഞാൻ ഇത് എഴുതിയത് ഇനിയുള്ള തലമുറ എങ്കിലും ഇങ്ങനെ ഉള്ള ചതികളിൽ പെടാതിരിക്കാൻ വേണ്ടിയാണ്.

ഇങ്ങനെ ഉള്ള ഒരു പരസ്യത്തിന്റ ഉദാഹരണം ആണ് ഞാൻ താഴെ കൊടുത്തത്. സംശയം ഉണ്ടെങ്കിൽ ആ നമ്പറിൽ contact ചെയ്ത് അവരുടെ ഫോൺ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു നോക്കു (nb.ഇതൊരു ബിസിനസ്‌ firm ആണ് consumer goods,household prducts.,medical equipements ഇവയൊക്കെ manufacture,&distribute ചെയ്യുന്ന കമ്പനി ആണന്നു പറയും )

ഇത് ഇന്നത്തെ പത്രത്തിലെ ഒരു പരസ്യം ആണ്. ഇത് കോഴിക്കോട് ഉള്ള Enzon Corporation എന്ന ഒരു direct marketing സ്ഥാപനത്തിന്റെ nomber ആണ്. ഇത് Like ചെയ്യുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ഷെയർ ചെയ്യണം കാരണം നാളെ ഈ ഒരു അനുഭവം നമ്മുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പുതിയ തലമുറയ്ക്കോ വരരുത്. അതുകൊണ്ട് maximum share ചെയ്യുക

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *