Breaking News
Home / Lifestyle / ഇല്ല തനിക്ക് കഴിയില്ല അവളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ല

ഇല്ല തനിക്ക് കഴിയില്ല അവളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ല

പോസ്റ്റ്‌ കടപ്പാട് : സജയൻ ഞാറേക്കാട്ടിൽ കൊടകര

ഭാര്യയുടെ കാമത്തിന് തിരി കൊളുത്തി ആളിക്കത്തിച്ച് ആ അഗ്നി അണയ്ക്കും മുമ്പേ നിർമ്മൽ തളർന്ന് വീണു
ഇല്ല തനിക്ക് കഴിയില്ല അവളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയില്ല ശാരീരികമായോ ലൈംഗികമായോ താൻ തളരുന്നില്ല പക്ഷെ മാനസ്സികമായി താൻ അടിമുടി തളരുന്നു

നിർമ്മൽ ഭാര്യ ലിമോയുടെ നഗ്നശരീരത്തിൽ നിന്നും വേറിട്ട് അല്പം മാറിക്കിടന്നു
അയാൾ കിതച്ചു അയാളിൽ നിന്ന് ദീർഘനിശ്വാസങ്ങൾ ഉയർന്നു നിർമ്മൽ ഒന്നുകിൽ നീ എന്നെ തൃപ്തിപ്പെടുത്തുക അല്ലങ്കിൽ ഭക്ഷണം കഴിച്ച് വന്നാൽ എന്നെ കിടന്നുറങ്ങാൻ അനുവദിക്കുക

കഴിഞ്ഞ മൂന്ന് മാസമായി നിനക്ക് എന്നോടുള്ള പെരുമാറ്റം ഇങ്ങനെയാണ് നിർമ്മൽ
ചുമ്മാ എന്നിലെ വികാരത്തെ ഉണർത്തി ശമിപ്പിക്കാതെ നീ പിന്തിരിയുന്നു ദേഷ്യത്തോടെയും സങ്കടത്തോടെയും ഇത്രയും പറഞ്ഞ് ലിമോ തിരിഞ്ഞ് കിടന്നു നിർമ്മൽ ഒന്നും മിണ്ടിയില്ല

വാതിൽ തുറന്ന് ബാൽക്കണിയിൽ വന്ന് നിന്ന് ഒരു സിഗറിറ്റിന് തീ കൊളുത്തി
ലിമോ പറഞ്ഞത് ശരിയാണ് കഴിഞ്ഞ മൂന്ന് മാസമായി അവളോടൊത്തുള്ള ശാരീരിക ബന്ധത്തിൽ താൻ പരാജിതനാണ്പക്ഷെ കഴിഞ്ഞ മൂന്ന് മാസത്തിൽ താൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പരാജിതനാണെന്ന് അവൾക്കറിയില്ലല്ലോ

കല്യാണം കഴിഞ്ഞ ആദ്യ ആറ് മാസത്തിൽ മാനസികമായും ശാരീരികമായും ലൈംഗികമായും സാമ്പത്തികമായും അങ്ങനെ എല്ലാം കൊണ്ടും താനും ഭാര്യയും നല്ല സന്തോഷത്തിലായിരുന്നു ഓഫീസിലെ ഒരു ഫങ്ങ്ഷനിൽ കൂട്ടുകാരുടെ മുമ്പിൽ വച്ച് ജോലിയിൽ തന്നോട് അസൂയയുള്ള ദിലീപ് തന്നെ നാണം കെടുത്തുവാൻ മന:പ്പൂർവ്വം പറഞ്ഞ ആ വാചകങ്ങളാണ് തന്നെ അടിമുടി തളർത്തി കളഞ്ഞത്

എടാ നിർമ്മലേ കല്യാണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും നിന്റെ ഭാര്യക്ക് വിശേഷമൊന്നും അയില്ലേ ?
മുമ്പത്തെ ഭാര്യ മച്ചിയാണെന്നും പറഞ്ഞല്ലേ നീ അവളെ ഉപേക്ഷിച്ചത്എന്നിട്ടെന്തേ രണ്ടാമതും കെട്ടിയ പെണ്ണിനും ഗർഭം ഉണ്ടാകാത്തത് ?

അതിനർത്ഥം നീ മച്ചനാടാ മച്ചാനേ ഹ ഹ ഹ ദിലീപിന്റെ ആ വാചകങ്ങളോടൊപ്പമുള്ള ചിരി അവിടെ കൂട്ടച്ചിരിയായി ഉയർന്നു അതോടെ നിർമ്മൽ മാനസ്സികമായി ആകെ തളർന്നു നിർമ്മലിന് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിയാതെയായി ദിലീപിന്റെ ആ സംസാരത്തിൽ നിന്ന് രണ്ട് ചോദ്യങ്ങൾ നിർമ്മലിന് നേരെ ഉയർന്ന് വന്നു

തന്റെ ആദ്യ ഭാര്യക്ക് പ്രസവിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ലേ തനിക്ക് ഒരു അച്ഛനാകാനുള്ള കഴിവ് ഇല്ലേ ?
ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം നിർമ്മൽ തന്നെ കണ്ടെത്തി ഉവ്വ തന്റെ ആദ്യ ഭാര്യ നിമിഷക്ക് പ്രസവിക്കാൻ കഴിയുമായിരുന്നു

പക്ഷെ സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ താനും വീട്ടുകാരും ചേർന്ന് അവൾക്ക് പ്രസവിക്കാൻ കഴിയില്ല എന്ന കള്ളക്കഥയുണ്ടാക്കി അവളെ ഉപേക്ഷിക്കുകയായിരുന്നു കോടീശ്വരപുത്രനായ നിർമ്മൽ പാവപ്പെട്ട വീട്ടിലെ നിമിഷയുമായി പ്രണയത്തിലായി

വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് നിർമ്മൽ നിമഷയുടെ കഴുത്തിൽ താലി കെട്ടി ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് നിർമ്മലിന്റെ മാതാപിതാക്കളും അനുജന്മാരും അവരെ വീട്ടിലേക്ക് കയറ്റി
ആ വലിയ വീട്ടിൽ നിമിഷക്ക് എന്നും അവഗണനയായിരുന്നു പണമില്ലാത്തവൾ എന്നും പണം കൊണ്ട് വരാതെ വലിഞ്ഞ് കയറി വന്നവൾ എന്നുമുള്ള അവഗണനയായിരുന്നു

പണം എന്താണെന്നറിയാത്തവൾ എന്ന അവജ്ഞയായിരുന്നു

നിർമ്മലിന്റെ അനിയന്റെ വിവാഹം കഴിഞ്ഞതോടു കൂടി നിമിഷക്ക് അവിടെ നില്ക്കാൻ പറ്റാത്ത അവസ്ഥയായി

കോടീശ്വരപുത്രിയായ പുതുമോടിപ്പെണ്ണും പണത്തിന്റെ പേര് പറഞ്ഞ് അവളെ കളിയാക്കാൻ തുടങ്ങി

മറ്റാര് തന്നെ അവഗണിച്ചാലും കളിയാക്കിയാലും അവൾക്ക് കുഴപ്പമില്ലായിരുന്നു

പക്ഷെ തന്റെ എല്ലാമെല്ലാമായ ഭർത്താവിൽ നിന്നുണ്ടാകുന്ന പരിഹാസം അവൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായിരുന്നു

ഒരിക്കൽ നിർമ്മൽ ഇക്കാര്യവും പറഞ്ഞ് നിമിഷയെ തല്ലി

അന്ന് നിമിഷ ആ വീടിന്റെ പടിയിറങ്ങി

പിന്നീട് ആ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു

നിമിഷക്ക് പ്രസവിക്കാൻ കഴിയില്ല എന്നാണ് അന്ന് നിർമ്മലും വീട്ടുകാരും നാട്ടിൽ പറഞ്ഞ് പരത്തിയത്

ദിലീപിന്റെ വാക്കുകളിൽ നിന്നും ഉയർന്ന് വന്ന രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരവും തേടി നിർമ്മലും ലിമോയും പിറ്റേ ദിവസം ഡോക്ടറെ കാണാൻ പോയി

നിർമ്മലിനേയും ലിമോയേയും പരിശോധനകൾക്കും ടെസ്റ്റുകൾക്കും വിധേയരാക്കി

ആകാംക്ഷഭരിതമായ കാത്തിരിപ്പിന് ശേഷം റിസൾട്ട് കിട്ടിയപ്പോൾ രണ്ടു പേരും ഞെട്ടി

നിർമ്മൽ പോസിറ്റിവ്
ലിമോ നെഗറ്റീഷ്

ലിമോയ്ക്ക് ഒരിക്കലും ഗർഭം ധരിക്കാൻ കഴിയില്ല

ഡോക്ടർ തീർത്തു പറഞ്ഞു

കുറച്ച് നേരം രണ്ടുപേരും തല കുനിച്ചിരുന്നു

കുറച്ച് നേരത്തെ മൗനത്തിന് ശേഷം

പക്ഷെ ഞങ്ങൾക്ക് ഒരു കുഞ്ഞ് വേണം ഡോക്ടർ

തൊണ്ടയിടറിക്കൊണ്ട് കണ്ണീർ തുടച്ച് നിർമ്മലും ലിമോയും ഒരേ സ്വരത്തിൽ ഒരുമിച്ച് പറഞ്ഞു

കുഞ്ഞുവേണമെങ്കിൽ നിങ്ങൾക്ക് രണ്ട് ഒപ്ഷൻസ് ഉണ്ട്

ഒന്നുകിൽ ഒരു കുട്ടിയെ ദത്തെടുക്കാം
അല്ലങ്കിൽ ഗർഭപാത്രം വാടകക്ക് എടുക്കാം

ഡോക്ടർ പറഞ്ഞു

വീട്ടുകാരുമായി കുറേ നേരം ഫോണിലൂടെയുള്ള സംസാരത്തിന് ശേഷം നിർമ്മൽ പറഞ്ഞു

ഞങ്ങളൊരു ഗർഭപാത്രം വാടകയ്ക്ക് എടുക്കാം ഡോക്ടർ

എങ്കിൽ നിങ്ങൾ ഇപ്പോൾ പോയ്ക്കൊള്ളൂ
ഗർഭപാത്രം വാടകക്ക് നല്കുവാൻ തയ്യാറുള്ള സ്ത്രീയെ കിട്ടുമ്പോൾ ഞങ്ങൾ വിളിക്കാം

ഡോക്ടറോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഇനിയുള്ള തങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്നുള്ള ചിന്തയായിരുന്നു രണ്ട് പേർക്കും

ഒരാഴ്ചക്ക് ശേഷം ഗർഭപാത്രം നല്കാൻ തയ്യാറായി ഒരു സ്ത്രീ വന്നിട്ടുണ്ടെന്ന് ഡോക്ടർ വിളിച്ച് പറഞ്ഞപ്പോൾ നിർമ്മലും ലിമോയും ആ സ്ത്രീയെ കാണാൻ ചെന്നു

ഡോക്ടറുടെ ക്യാബിനിൽ ഗർഭപാത്രം വാടകക്ക് നല്കാൻ തയ്യാറായി വന്ന സ്ത്രീയെ കണ്ട് നിർമ്മൽ ഞെട്ടി

നിമിഷ

നിർമ്മലിന്റെ ആദ്യ ഭാര്യ

പക്ഷെ നിർമ്മലിനെ കണ്ടിട്ടും നിമിഷയിൽ ഞെട്ടൽ ഉണ്ടായില്ല

കാരണം അവളുടെ മനസ്സ് നിറയെ പണം കൊണ്ട് നിറവേറ്റേണ്ട തന്റെ കുടുംബത്തിന്റെ ബാധ്യതകളായിരുന്നു

ഒരു അനിയത്തിയുടെ വിവാഹത്തിന്റെ കടം
മറ്റൊരു അനിയത്തിയെ വിവാഹം കഴിപ്പിച്ച് കൊടുക്കണം
അനിയനെ എഞ്ചിനിയറിങ്ങിന് പഠിപ്പിക്കണം എന്നിങ്ങനെയുള്ള ബാധ്യതകൾ തന്നെയേല്പിച്ച് മാറാരോഗികളായ തന്റെ മാതാപിതാക്കൾ ആധാരം പണയപ്പെടുത്തിയ ആ കുഞ്ഞു വീട്ടിൽ തന്നോടൊപ്പം ജീവിക്കുന്നുണ്ട്

അവരുടെ മുഖം മാത്രമായിരുന്നു നിമിഷയുടെ മനസ്സിൽ

ലിമോ നിമിഷയെ ആദ്യമായിട്ടാണ് കാണുന്നത്

രണ്ട് പേരും പരസ്പരം പരിചയപ്പെട്ടു

കുറേ നേരം സംസാരിച്ചെങ്കിലും നിമിഷ അവളുടെ ഭൂതകാലം ലിമോയോട് വെളിപ്പെടുത്തിയില്ല

ആശുപത്രിക്കടുത്ത് നിർമ്മൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നിമിഷ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി നിർമ്മലിന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തുടങ്ങി

ഇന്നേവരെ താൻ കാണാത്ത പോഷകാഹാരങ്ങൾ നിമിഷയുടെ മുമ്പിൽ നേരാനേരത്തിന് എത്തി

അവൾ അതെല്ലാം ആസ്വദിച്ച് കഴിച്ചു

ഒരു പണക്കാരന്റെ ഭാര്യയെപ്പോലെ അല്ല പണക്കാരന്റെ ഭാര്യയായി അവൾ ആ വീട്ടിൽ ജീവിച്ചു

തന്റെ കഴുത്തിൽ താലി കെട്ടിയവന്റെ കുഞ്ഞിനെ അവൾ വയറിലിട്ട് താലോലിച്ചു

ഓരോ ദിവസവുമുള്ള കുഞ്ഞിന്റെ വളർച്ച നിമിഷ ഹൃദയം കൊണ്ട് ഒപ്പിയെടുത്തു

മാസങ്ങൾ പോയതറിഞ്ഞില്ല

എന്നും നിർമ്മലും ലിമോയും വരും
ഒരു മണിക്കൂറോളം നിമിഷയുമായി ചിലവഴിക്കും

സാധാരണ നിർമ്മൽ നിമിഷയോട് അധികം സംസാരിക്കില്ല
പക്ഷെ ലിമോ കുറെ സംസാരിക്കും

നിമിഷയുടെ വയറിൽ തൊട്ട് നോക്കും

നിമിഷയുടെ വയറിൽ ചെവി ചേർത്ത് വച്ച് കുഞ്ഞിന്റെ ചലനങ്ങൾ ശ്രദ്ധിക്കും

തനിക്ക് ലഭിക്കാതെ പോയ ഗർഭധാരണമെന്ന മഹാഭാഗ്യം നിമിഷയിൽ കണ്ട് ലിമോ സന്തോഷിക്കും
ഇടക്ക് ലിമോയുടെ കണ്ണുകൾ നിറയും

ഒരു ദിവസം ലിമോ വന്നില്ല
നിർമ്മൽ മാത്രമാണ് നിമിഷയെ കാണാൻ വന്നത്

എനിക്ക് ഒരു ആഗ്രഹമുണ്ട്
പറഞ്ഞാൽ സാധിച്ച് തരുമോ ?

പറഞ്ഞോളൂ എനിക്ക് കഴിയുന്നതാണെങ്കിൽ ഞാൻ സാധിച്ച് തരാം
നിർമ്മലിന് മറുപടിയായി നിമിഷ പറഞ്ഞു

എനിക്കൊന്ന് നിന്നെ കെട്ടിപ്പിടിക്കണം
നിന്നെ എന്റെ നെഞ്ചോട് ചേർക്കണം
നിന്റെ നെറ്റിയിലും നെറുകെയിലും എന്റെ കുഞ്ഞിനെ ചുമക്കുന്ന നിറവയറിലും ചുംബിക്കണം

നിറ കണ്ണുകളോടെ നിർമ്മൽ പറഞ്ഞു

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം ഒരു നെടുവീർപ്പോടെ നിമിഷ പറഞ്ഞു

ഇതൊന്നും നമ്മുടെ എഗ്രിമെൻറിലുള്ള കാര്യങ്ങളല്ല എങ്കിലും എന്റെ നിറവയറിൽ ചുംബിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കാം
കാരണം നിങ്ങളുടെ കുഞ്ഞ് ജീവിക്കുന്ന സ്ഥലമാണത്

പക്ഷെ എന്നെ കെട്ടിപ്പിടിക്കാനോ നെറ്റിയിലും നെറുകെയിലും ചുംബിക്കാനോ നിങ്ങൾക്ക് അവകാശമില്ല

നിർമ്മൽ നിമിഷയുടെ വയറിന് മുമ്പിൽ മുട്ട് കുത്തി നിന്ന് തന്റെ കുഞ്ഞിനെ ചുംബിച്ചു

നിമിഷയുടെ വയറ്റിൽ കിടക്കുന്ന തന്റെ കുഞ്ഞ് പാദങ്ങൾ കൊണ്ട് തന്റെ ചുണ്ടിൽ ആഞ്ഞ് ചവിട്ടിയ പോലെ നിർമ്മലിന് തോന്നി

എന്നാൽ നിമിഷ ആ ചുംബനത്തിന്റെ നിമിഷങ്ങൾ കണ്ണുകൾ പൂട്ടി നിന്ന് ആസ്വദിച്ചു

കൃത്യം ഒമ്പത് മാസം കഴിഞ്ഞപ്പോൾ നിമിഷ ഒരു കുഞ്ഞിന് ജന്മം നല്കി

ആ കുഞ്ഞ് ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ കറുത്തതാണോ വെളുത്തതാണോ നിർമ്മലിന്റെ അല്ലങ്കിൽ തന്റെ മുഖഛായയാണോ എന്നറിയാൻ പോലും അവൾക്ക് കഴിഞ്ഞില്ല

കാരണം പ്രസവത്തിന് ശേഷം ബോധം വന്നപ്പോൾ കുഞ്ഞ് അവളുടെ അടുത്ത് ഉണ്ടായിരുന്നില്ല

കുഞ്ഞിനെ കാണാതെ താൻ ഹൃദയം പൊട്ടി മരിക്കുമെന്ന് അവൾ ഭയന്നു

പക്ഷെ ഇവിടെ താനൊരു അമ്മയല്ല ഒരാൾ വാടകക്ക് എടുത്ത വസ്തു മാത്രം എന്ന നഗ്നസത്യം അവൾ സ്വയം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി

വാടകയായി കിട്ടിയ വലിയ തുകയുടെ ചെക്കുമായി കുറച്ച് ദിവസം കഴിഞ്ഞ് നിമിഷ ആശുപത്രി വിടുമ്പോൾ തനിക്ക് ആരുടേയും അമ്മയാകുവാനുള്ള അവകാശമില്ലന്നും ബാധ്യതകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കുടുംബത്തിന്റെ അത്താണിയാകുവാനാണ് യോഗമെന്നും അവൾ സ്വയം അംഗീകരിച്ചു

കിട്ടിയ പണം കൊണ്ട് ബാധ്യതകളെല്ലാം തീർക്കുമ്പോൾ നിമിഷയുടെ മനസ്സ് മറ്റൊരു തീരുമാനം എടുക്കുകയായിരുന്നു

ആർഭാട ജീവിതത്തിന് വേണ്ടി ചില സ്ത്രീകൾ തങ്ങളുടെ ശരീരം വില്ക്കുമ്പോൾ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി തന്റെ ഗർഭപാത്രം രണ്ട് വർഷത്തിലൊരിക്കൽ ഇനിയും വാടകക്ക് കൊടുക്കുന്നതിൽ എന്താണ് തെറ്റ് ?

ഒരു തെറ്റുമില്ല

എന്ന് നിമിഷ സ്വയം പറഞ്ഞു കൊണ്ട് അവളുടെ മനസ്സിന്റെ മുറ്റത്ത് ഒരു ബോഡ് തൂക്കി

ഗർഭപാത്രം വാടക്കയ്ക്ക്

യൂട്രസ് ഫോർ റെന്റ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *