Breaking News
Home / Lifestyle / മകന്റെ ജീവിതം വഴി തെറ്റി പോകുന്നു എന്ന ഒരു അമ്മയുടെ ആശങ്കയുടെ

മകന്റെ ജീവിതം വഴി തെറ്റി പോകുന്നു എന്ന ഒരു അമ്മയുടെ ആശങ്കയുടെ

പോസ്റ്റ്‌ കടപ്പാട് : Hari Vs‎

മകന്റെ ജീവിതം വഴി തെറ്റി പോകുന്നു എന്നാ ഒരു അമ്മയുടെ ആശങ്കയുടെ പുറത്താണ് രണ്ടാമത് ഒരു വിവാഹം എന്ന് ആവിശ്യം മുന്നോട്ടു വെച്ചത് .. അമ്മയുടെ ഒരാഗ്രഹത്തിനും ഞാൻ ഇന്നവരെ എതിര് നിന്നിട്ടില്ല പക്‌ഷേ ഇത് മാത്രം വേണ്ടാ അമ്മേ ഞാൻ പറഞ്ഞു ..

അമ്മയുടെ ഒരാഗ്രഹത്തിനും എന്റെ കുട്ടി ഇത് വരെ എതിര് നിന്നിട്ടില്ല എനിക്കറിയാം .പക്‌ഷേ ഇ ഒരു കാര്യം മാത്രമേ ഞാൻ ആവിശ്യപെടുന്നുള്ളു. നീ അത്‌ സാധിച്ചു തരണം ,അല്ലങ്കിൽ എന്റെ കാലം കഴിഞ്ഞാൽ എന്റെ കുട്ടി ഒറ്റയ്ക്ക്ആവും ,എനിക്ക് അറിയാം നിന്റെ ഉള്ളിൽ ഒരു പാട് സങ്കടം ഉണ്ടന്ന് എല്ലാം നീ മറക്കണം ഇ ഒരു അപേക്ഷയെ എനിക്ക് ഉള്ളൂ നീ സമ്മതിക്കണം ..

ശരിയമ്മേ ഞാൻ സമ്മതിച്ചു അമ്മ കണ്ടു പിടിച്ചു തരുന്ന ഏത് പെണ്ണിനേയും ഞാൻ കെട്ടാം ഞാൻ അമ്മക്ക് വാക്ക് കൊടുത്തു

ഞാൻ റൂമിൽ കയറി വാതിൽ അടച്ചു പതിവ് കുടിക്കാറുള്ള വോഡ്‌ക എടുത്തു രണ്ടു കവിൾ ഇറക്കി ഇപ്പോൾ ഇത് ഇല്ലാതെ പറ്റില്ല പഴയ ഓർമ്മകൾ വന്നു കുത്തിനോവിക്കാതിരിക്കാൻ ഇത് കുടിച്ചു ഓർമ ഇല്ലാതെ കിടക്കണം ..

രണ്ടു വർഷം മുൻപ് ഇതേ ദിവസം ആയിരുന്നു എന്റെ ആദ്യവിവാഹം സന്തോഷങ്ങളുടെ നാളുകൾ ആയിരുന്നു.. അല്ല ഞാൻ അങ്ങനെ തെറ്റിദ്ധരിച്ചു .. അവളെ ഞാൻ എന്റെ പ്രാണനെ പോലെ സ്നേഹിച്ചു .പക്‌ഷേ അങ്ങോട്ട്‌ കൊടുത്ത സ്നേഹം തിരിച്ചു കിട്ടാൻ വാശി പിടിക്കാൻ പറ്റില്ലല്ലോ ..

എന്റെ സ്നേഹത്തിനെക്കൾ കൂടുതൽ. അവൾ അവളുടെ കാമുകനെ സ്നേഹിച്ചു ..

പക്‌ഷേ എന്തിന് കല്യാണം എന്നൊരു.. നാടകം എന്റെ മുന്നിൽ കളിച്ചു.അറിയില്ല കളങ്കം ഇല്ലാത്ത സ്നേഹത്തിനെ എളുപ്പം വഞ്ചിക്കാൻ പറ്റുമായിരിക്കും കല്യാണനിശ്ചയം കഴിഞ്ഞുള്ള ഫോൺ വിളികളിൽ പോലും അവൾ ഇങ്ങനെ ഒരാൾ ഉള്ള കാര്യം പറഞ്ഞിട്ടില്ല .അന്നു ഒന്ന് സൂചിപ്പിക്കുവാരുന്നങ്കിൽ ഞാൻ സന്തോഷമായി പിന്മാറിയേനെ ..

ഇപ്പോൾ നാട്ടുകാർക്ക് മുൻപിൽ കഴിവില്ലാത്തവൻ എന്നൊരു പേരും ചാർത്തി തന്നു അവൾ അവളുടെ സന്തോഷം തേടിപ്പോയി ..

എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച നാളുകൾ ആയിരുന്നു പിന്നീട് വന്നത് കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒളിച്ചോടിയ നാളുകൾ ,ഒടുവിൽ
കളിയാക്കലുകളിനിന്നും .. പരിഹാസത്തിൽനിന്നും രക്ഷപെടാൻ ഞാൻ മദ്യത്തില് അഭയം പ്രാപിച്ചു ..

ഒരു രണ്ടാംകെട്ടകാരന് പെണ്ണ് ആലോചിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അമ്മക്ക് തോന്നിത്തുടങ്ങി ..

പക്‌ഷേ അളവറ്റ സാമ്പത്തികശേഷി ഉള്ള എന്റെ കുടുംബത്തിന് ഇതൊരു പ്രശ്നമായില്ല

ഏതോ ബ്രോക്കെർ മുഖാന്തരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിലെ രണ്ടു പെൺമക്കളിൽ മൂത്തവളെ അമ്മ എനിക്ക് ഉറപ്പിച്ചു ,അല്ലങ്കിൽ വീട്ടിലെ പ്രാരാബ്ദം കാരണം ആ കുട്ടിക്ക് എനിക്ക് മുന്നിൽ നിൽക്കേണ്ടി വന്നു ..ചിലപ്പോൾ ആ വീട്ടിലെ അവസ്ഥ കണ്ടിട്ട് അമ്മ അവസരം മുതലെടുത്തതാരിക്കാം

കല്യാണവും മറ്റു ചടങ്ങുകളും പെട്ടന്ന് തന്നെ കഴിഞ്ഞു .ഞാൻ അവളോട്‌ ഒന്ന് ശരിക്കും സംസാരിച്ചിട്ട് പോലും ഇല്ല ഞാൻ അതിന് മെനക്കെട്ടതും ഇല്ല അമ്മയുടെ ആഗ്രഹം സാധിക്കാൻ മാത്രം ഞാൻ താലി കെട്ടി അതിനപ്പുറം ഒരു അനുകമ്പവും എനിക്ക് അവളോട് തോന്നിയില്ല ..

ആദ്യരാത്രി പാലുമായി വന്നവളോട് മദ്യപിച്ചു കൊണ്ടിരുന്ന ഞാൻ പറഞ്ഞത് അടുക്കളയിൽ നിന്ന് അച്ചാറ് കുപ്പി കൊണ്ടുവരാനാണ് ,പാവം ഒന്നും മറിച്ചു പറയാതെ അമ്മ കാണാതെ എടുത്തു കൊണ്ടുവന്നു…

ഞാൻ പറഞ്ഞു പോയിക്കിടന്നോ .. ഒരുപാട് സ്വപ്നങ്ങളുമായി വന്നുകയറിയ ആ പെൺകുട്ടി വിതുമ്പിക്കൊണ്ട് ആ കട്ടിലിന്റെ ഒരു സൈഡിൽ കിടന്നു ..ചിലപ്പോൾ അവളും ഇതക്കായിരിക്കും പ്രേതിക്ഷിച്ചിരിക്കുക ..

കല്യാണത്തിന് മുൻപ് എന്റെ എല്ലാ കാര്യവും അവളോട് ഞാൻ പറഞ്ഞതാണ്

പലപ്പോഴും അവളോടുള്ള അവഗണന കൂടിയപ്പോൾ ഒരു ദിവസം അവൾ എന്നോട് ചോദിച്ചു. ഏട്ടാ ഞാൻ എന്ത് ചെയ്തിട്ടാണ് ഏട്ടൻ എന്നോട് ഇങ്ങനെ .. എനിക്കറിയാം ഏട്ടന്റെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടന്ന് .ആ മനസ്സിൽ ഒരു ഇടം കിട്ടാൻ എന്നെ കൊണ്ട് കഴിയുന്നത് പോലെ ഞാൻ ശ്രെമിച്ചു .പക്‌ഷേ ഞാൻ തോറ്റു പോയി…

എനിക്ക് അറിയാം ഏട്ടന്റെ കൂടെ ജീവിക്കാൻ എനിക്ക് ഒരു യോഗ്യതയും ഇല്ലന്ന് ,ഞാനായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ അവൾ പറഞ്ഞു നിർത്തി

പോകാൻ തുനിഞ്ഞ അവളുടെ കൈയിൽ പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു ഒന്നും നിന്റെ തെറ്റ് അല്ല എന്റെ മാത്രം ആണ് ഒരിക്കൽ പോലും ഞാൻ രണ്ടാമത് ഒരു വിവാഹത്തെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല ,അമ്മയുടെ നിർബന്ധപ്രകാരം മാത്രം ആണ് ഞാൻ നിന്റ കഴുത്തിൽ മിന്ന കെട്ടിയത് , ഇനി എനിക്ക് വേണ്ടി നീ ജീവിതം കളയണ്ട ഞാൻ നിന്നെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കാം നീ വാ അമ്മ അറിയുന്നതിന് മുൻപ് പോകാം .അമ്മ അറിഞ്ഞാൽ സമ്മതിക്കില്ല സാവധാനം ഞാൻ അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കോളാം

ഏട്ടാ ഇല്ല ഞാൻ വരില്ല എന്നെ ഉപേക്ഷിക്കല്ലേ ഏട്ടാ , ഒരു വേലക്കാരിയായിട്ടെങ്കിലും ഞാൻ ഇവിടെ നിന്നോളം പ്ലീസ് ഏട്ടാ വിതുമ്പി കരയുന്ന അവളുടെ കയ്യും പിടിച്ചു ഞാൻ ഇറങ്ങി ,കാറിന്റെ ഡോർ തുറന്ന് അവളെ ഇരുത്തി .ഞാൻ കാർ സ്റ്റാർട് ചെയ്തു മുൻപോട്ട് എടുത്തു

കരഞ്ഞു കലങ്ങിയ കണ്ണുമായ് അവൾ എന്നെ ദയനീയമായി നോക്കുന്നുണ്ട് പക്‌ഷേ അവളുടെ ഞാൻ അവൾക്ക് മുഖം കൊടുത്തില്ല ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ തല താഴ്ത്തി ഇരിക്കുവാണ് ..

കാർ ഒരുമണിക്കൂർ മേലെ ഓടിയത് കൊണ്ടരിക്കും അവൾ സംശയത്തോടെ പുറത്തോട്ട് നോക്കിയത് , പരിചയമില്ലാത്ത സ്ഥലം കണ്ടതുകൊണ്ടാരിക്കും അവൾ ചോദിച്ചു ഇത് നമ്മൾ എങ്ങോട്ടാണ് ഏട്ടാ പോകുന്നത് , ഞാൻ മറുപടി ഒന്നും പറഞ്ഞില്ല …

കാർ ഒരു ഗേറ്റ് കടന്നു ഒരു രണ്ടുനില വീടിന്റെ മുറ്റത്തു വന്നു നിന്നു അവൾ സംശയത്തോടെ എന്റെ മുഖത്തോട്ട് നോക്കി ഞാൻ അവളോട് ഇറങ്ങാൻ പറഞ്ഞു

അവൾ ഇറങ്ങി കൂടെ ഞാനും ,കാറിന്റെ സൈഡിൽ നിറഞ്ഞ കണ്ണുമായി നിക്കുന്ന അവളോട് ഞാൻ വരാൻ പറഞ്ഞു വരാതെ മടിച്ചു നിന്ന് അവളുടെ കയ്യും പിടിച്ചു ഞാൻ നടന്നു .അവളോട് ഞാൻ കാളിങ് ബെൽ അടിക്കാൻ പറഞ്ഞു ..

ഒന്ന് മടിച്ചിട്ടാണേലും അവൾ കാളിങ് ബെൽ അടിച്ചു … വാതിൽ തുറന്നു വരുന്ന ആളെ കണ്ടിട്ട് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അവളുടെ അച്ഛൻ മുൻപിൽ നിൽക്കുന്നു അവൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു ..

ഇത് ഞാൻ ഇവർക്ക് വേണ്ടി വാങ്ങിയ പുതിയ വീടാണ് ,ഇന്നലെ ആണ് ഇവരെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത് ..നിന്റ അനിയത്തിയെ അല്ലാ..നമ്മുടെ അനിയത്തിയെ അവളെ ഇവിടെ തന്നുള്ള കോളേജിൽ ചേർത്തിട്ടുണ്ട് ..ഞാൻ പറഞ്ഞു , ഇതിനൊക്കെ വേണ്ടിയല്ലേ ..നീ എന്റെ ഭാര്യ എന്നാ പദവി ഏറ്റെടുത്തത് , ഇതല്ലാരുന്നോ നിന്റെ സ്വപ്നം , ഇതിനൊക്കെ വേണ്ടിയല്ലേ നീ ഇത്രയും കഷ്ടപെട്ടത് ആ നിന്റെ മനസ്സ് കണ്ടില്ലെങ്കിൽ ഞാൻ മനുഷ്യനാണോ

കരഞ്ഞുകൊണ്ട് റൂമിലോട്ട് ഓടിയ അവളുടെ കൂടെ ഞാനും ചെന്നു കട്ടിലിൽ തല താഴ്ത്തി ഇരുന്നു കരയുന്ന അവളുടെ അടുത്ത ഞാൻ ചെന്നിരുന്നു , ഞാൻ അവളുടെ മുഖം വിരൽ തുമ്പിനാൽ ഉയർത്തി കൊണ്ട് ഞാൻ പറഞ്ഞു ഇനി കരയരുത്

ഏട്ടനെ ഒരു നിമിഷത്തേക്കെങ്കിലും ഞാൻ തെറ്റിദ്ധരിച്ചു എന്നോട് പൊറുക്കണേ ഏട്ടാ ..

എന്തിന് തെറ്റ് മുഴുവൻ എന്റെയാണ് ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു വാക്ക് പോലും ഞാൻ നിന്നോട് പറഞ്ഞിട്ടില്ല , പഴയ നശിച്ച ആ ഓർമ്മകൾ എന്നെ വിട്ട് പോയില്ല എനിക്ക് ഭയം ആയിരുന്നു നിന്നിലും ഞാൻ അവളെ യാണ് കണ്ടത് .. പക്‌ഷേ തിരിച്ചു ഒന്നും പ്രതീക്ഷിക്കതെ എന്നെ ഇത്രയും സ്നേഹിക്കുന്ന നിന്ന് തിരിച്ചറിയാതെ പോയ ഞാൻ അല്ലേ തെറ്റ്കാരൻ നീ എനിക്ക് മാപ്പ് തരണം എന്ന് ഞാൻ അവളോട് പറഞ്ഞു ..

അരുത് ഏട്ടാ എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ ഏട്ടന്റെ കൂടെ ജീവിക്കാൻ കഴിഞ്ഞത് തന്നെ എന്റെ പുണ്യം ആണ് അവൾ പറഞ്ഞു ..ഇത്രയും സ്നേഹം ഉള്ള ഏട്ടനെ വേണ്ടന്ന് വെച്ച് പോയ അവളല്ലേ ഇ ലോകത്തെ ഏറ്റവും വലിയ വിഡ്ഢി ..

ഇനി കരയരുത് ഞാൻ അവളുടെ കണ്ണുനീർ തുടച്ചു അവളുടെ കണ്ണിൽ ഞാൻ ചുംബിച്ചു എന്നിട്ട് ഞാൻ പറഞ്ഞു

ഇങ്ങനെ ഇരുന്നാൽ മതിയോ പോയി ഒരു ഗ്ലാസ്സ് പാൽ എടുത്തോണ്ട് വാടി പെണ്ണേ അന്നു നടക്കാതെ പോയ നമ്മുടെ ആദ്യരാത്രി ഇന്നാണ് എന്നും പറഞ്ഞു അവളുടെ കയ്യിൽ ഒന്ന് നുള്ളി നാണത്തോടെ ചിരിച്ചുകൊണ്ട് ഓടിപോയഅവളെ നോക്കികൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു “ഇതാണ് പെണ്ണ് ”

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *