Breaking News
Home / Lifestyle / ഇങ്ങനെ പാർവതി പല്ലവിയായത് ആസിഡ് പൊള്ളിച്ച മുഖം പിറന്ന കഠിനവഴി വിഡിയോ

ഇങ്ങനെ പാർവതി പല്ലവിയായത് ആസിഡ് പൊള്ളിച്ച മുഖം പിറന്ന കഠിനവഴി വിഡിയോ

മികച്ച അഭിപ്രായം നേടി തിയറ്ററിൽ ഉയരെ പറക്കുകയാണ് ഉയരെ എന്ന ചിത്രം. ഇതിൽ പാർവതിയുടെ ഗംഭീരപ്രകടനം ആദ്യ ദിനം തന്നെ വലിയ ചർച്ചയായിരുന്നു. ആഡിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവീന്ദ്രനെന്ന കഥാപാത്രത്തിന്റെ വേഷം ഏറെ സൂക്ഷ്മതയോടെയാണ് താരം അവതരിപ്പിച്ചത്.

ചിത്രത്തിൽ താരത്തിന്റെ മുഖത്ത് നടത്തിയ മേക്കപ്പിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പല്ലവിയായി മാറാൻ താരം നടത്തിയ മേക്കോവർ അഭിനന്ദാനർഹമാണെന്നാണ് ലഭിക്കുന്ന കമന്റുകൾ. ബെംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് ടീമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.

ദിവസവും നാലുമണിക്കൂറോളം എടുത്താണ് പ്രത്യേകരീതിയിലുള്ള പ്രോസ്തെറ്റിക്സ് മേക്കപ്പ് ചെയ്തിരുന്നത്. ബെംഗളൂരുവിലുള്ള ഇവരുടെ സ്റ്റുഡിയോയില്‍ പാര്‍വതി വരുകയും ട്രയല്‍ ചെയ്യുകയും ചെയ്തതിനു ശേഷമായിരുന്നു സിനിമയിലേയ്ക്ക് എത്തുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *