Breaking News
Home / Lifestyle / ആഷിനെ കടത്തിവെട്ടും ചുവടുകളുമായി കുഞ്ഞു ആരാധ്യ സൂപ്പർ ക്യൂട്ട് വിഡിയോ

ആഷിനെ കടത്തിവെട്ടും ചുവടുകളുമായി കുഞ്ഞു ആരാധ്യ സൂപ്പർ ക്യൂട്ട് വിഡിയോ

ആഷിന്റെയും അഭിഷേകിന്റെയും ചെല്ലക്കുട്ടി ആരാധ്യയുടെ കിടിലൻ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂട്ടുകാർക്കൊപ്പം എനർജിയോടെ ചുവടുവയ്ക്കുന്ന ആരാധ്യയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആഷിന്റെ ആരാധകർ. അച്ഛനും അമ്മയ്ക്കും മുകളിലാണ് കുഞ്ഞു ആരാധ്യ എന്നാണ് ആരാധകർ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

ഗലി ബോയ് എന്ന സിനിമയിലെ ‘മേരെ ഗലി മേം’ എന്ന പാട്ടിനൊപ്പമാണ് ആരാധ്യ ചുവടുവയ്ക്കുന്നത്. സമ്മർ ഫംഗ് 2019 എന്ന പരിപാടിയിലാണ് ആരാധ്യ മിന്നും പ്രകടനം കൊണ്ട് ആരാധകരെ കൈയ്യിലെടുത്തത്. പിങ്ക് ഫ്രോക്കിൽ ക്യൂട്ടായാണ് ആരാധ്യയെത്തിയത്. മുൻപ് ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് സെറിമണിയിൽ രാജസ്ഥാനിൽ നിന്നുളള നർത്തകർക്കൊപ്പവും ആരാധ്യ നൃത്തം വച്ചിരുന്നു. വിഡിയോ കാണാം;

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *